"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 13, തിങ്കളാഴ്‌ച

അര്‍ച്ചന പ്രദീപ്....!!!



📹 അധ്വാനം കൊണ്ട് പച്ചപിടിപ്പിച്ച ദേശികരുടെ ഇടുക്കിയുടെ മണ്ണില്‍ നിന്നും അര്‍ച്ചന പ്രദീപ് എന്ന തരുണി അവകാശപ്പോരാട്ടങ്ങള്‍ക്കായി ജേര്‍ണലിസത്തില്‍ ഡിഗ്രിയെടുത്തിരിക്കുന്നു...!!! 

'...ഇടുക്കിയിലെ വന്‍തോക്കുകളുടെ കഞ്ചാവ് തോട്ടങ്ങള്‍ പൊലീസ് റെയ്ഡ് ചെയ്ത് നശിപ്പിച്ചു എന്ന വാര്‍ത്ത...??? പക്ഷെ, ആര്‍ക്കെതിരെയും നടപടിയുണ്ടായില്ല! എന്നാല്‍ വീട്ടുമുറ്റത്ത് ഒരു കഞ്ചാവ് ചെടി വളര്‍ത്തിയെന്ന കുറ്റത്തിന് ഒരു ആദിവാസിയെ ആ കഞ്ചാവ് ചെടി പിഴുതെടുത്ത് തലയില്‍ ചുമപ്പിച്ച് കുമളി ടൗണിലുടനീളം നടത്തിച്ചുകൊണ്ട് പൊലീസ് അയാളെ മര്‍ദ്ദിച്ചു......??? എന്നാല്‍ ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ആദിവാസികള്‍ക്ക് കൊടുത്ത വാഗ്ദാനമാണ് ആദിവാസികള്‍ക്ക് വീട്ടുമുറ്റത്ത് ഒരേയൊരു കഞ്ചാവ് ചെടി വളര്‍ത്താമെന്നത്...!!!!!!!' ഇത് ഈ 23 കാരി പകര്‍ന്നു തരുമ്പോള്‍ അറിവാളന്‍ എന്ന മുതിര്‍ന്നവരുടെ അഹങ്കാരം തകര്‍ന്നടിയുന്നു....!!!!!