"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 31, വെള്ളിയാഴ്‌ച

ഹിന്ദുക്കള്‍ പ്രാദേശിക നിയോജകമണ്ഡലത്തിനുവേണ്ടി അങ്കം വെട്ടിയതെന്തിന്? ഡോ. അംബേഡ്കര്‍ പറഞ്ഞു....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 15)

👉 ഹിന്ദുക്കളുടെ നോമിനിയായും ചട്ടുകമായും പ്രവര്‍ത്തിച്ചു കൊ ള്ളാമെന്നു സമ്മതിക്കാത്ത ഒറ്റ അസ്പൃശ്യനും സംയുക്ത നിയോജകമണ്ഡലത്തില്‍ വിജയിക്കില്ല. അവിടെ അസ്പൃശ്യരുടെ ജനസംഖ്യാനുപാതം 1 : 24 മുതല്‍ 1: 49 വരെ ആണ്. ഹിന്ദുക്കള്‍ക്ക് സംയുക്ത നിയോജകമണ്ഡലം ഒരു 'ചീത്ത നഗര'മാണ്. ഹിന്ദുക്കളുടെ നോമിനിയായ ഒരുവനെ അസ്പൃശ്യ രുടെ സ്ഥാനാര്‍ത്ഥിയായി ജയിപ്പിക്കാന്‍ ഹിന്ദുക്കള്‍ക്കു കഴിയും. അസ്പൃശ്യരുടെ സാമുദായിക പദ്ധതിയെ ഹിന്ദുക്കള്‍ അവരുടെ ദേശീയ പദ്ധതികൊണ്ട് എതിര്‍ക്കുന്നത് ഏതെങ്കിലുമൊരു തത്വത്തിനുവേണ്ടിയോ രാഷ്ട്രത്തിനുവേണ്ടിയോ ഉള്ള സമരമല്ല. 



അവര്‍ സമരം നടത്തുന്നത് സ്വന്തം താത്പര്യങ്ങള്‍ക്കു വേണ്ടിത്തന്നെയാണ്. രാഷ്ട്രീയാധികാരത്തിന്മേലുള്ള അവിഭക്ത നിയന്ത്രണം സ്വന്തം കൈപ്പിടിയില്‍ ഒതുക്കി നിര്‍ത്താനാണ് അവര്‍ സമരം നടത്തുന്നത്. അവരുടെ പ്രഥമ പ്രതിരോധ നിര ഉന്നം വെക്കുന്നത് അതില്‍ മറ്റാര്‍ക്കും പങ്കില്ലാതാക്കാനാണ്. അങ്ങനെ ഒരു ഹിന്ദുകുടുംബത്തിലെ തറവാട്ടുമൂപ്പനെപ്പോലെ എല്ലാമെല്ലാം സ്വന്തം നേട്ടത്തിനുവേണ്ടി ഉപയോഗപ്പെടുത്തുമാറാക്കുകയാണ്. അതുകൊണ്ടാണ് അവര്‍ തനി പ്രാദേശിക നിയോജകമണ്ഡലങ്ങള്‍ ക്കു വേണ്ടി അങ്കം വെട്ടിയത്. അത് പരാജയപ്പെട്ടപ്പോള്‍ ദ്വിതീയ സമരമുഖം തുറന്നിരിക്കുകയാണവര്‍. അധികാരം ലഭിച്ചാല്‍ അതില്‍ അവര്‍ക്കു നിയന്ത്രണം നഷ്ടപ്പെടരുത് അതാണാവശ്യം, ഈ ആവശ്യം നിറവേറ്റാന്‍ പറ്റിയ മാര്‍ഗം സംയുക്തനിയോജ കമണ്ഡല സമ്പ്രദായമാണ്. പ്രത്യേക നിയോജകമണ്ഡലത്തില്‍ അവര്‍ക്കു നിരാശയാണ്. അതുകൊണ്ടാണ് ഹിന്ദുക്കള്‍ പ്രത്യേക നിയോജകമണ്ഡലത്തെ എതിര്‍ക്കുന്നതും സംയുക്ത നിയോജക മണ്ഡലത്തിനുവേണ്ടി വാശിപിടിക്കുന്നതും.