"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 17, വെള്ളിയാഴ്‌ച

പുസ്തകം: ഇന്ത്യയുടെ മകള്‍ (കവിതകള്‍) - കല്ലട ശശി


📚1990 ല്‍ പട്ടികജാതി വികസനവകുപ്പിന്റെ പദ്ധതിയനുസരിച്ച് കേരള ഗവണ്‍മെന്റ് ധനസഹായത്തോടെ ദലിത് എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘമാണ് പ്രസാധകര്‍. ജനറല്‍ എഡിറ്റര്‍: വി കെ നാരായണന്‍.

പിന്‍കുറി;

ജീവിതത്തിന്റെ ഇരുളടഞ്ഞ മേഖലകളില്‍ നിന്നു സമ്പാദിച്ച അനുഭവങ്ങളും ആ അനുഭവങ്ങെളെ വായനക്കാരുടെ ഹൃദയങ്ങളില്‍ എത്തിക്കാനുള്ള ആവേശവുമായി മുന്നോട്ടുവന്ന കവിയായ കല്ലട ശശിയുടെ കഥാകാവ്യമാണ് 'ഇന്ത്യയുടെ മകള്‍' എന്ന ഈ കാവ്യഗ്രന്ഥം. ഒരു കൊച്ചു ജീവിതത്തിന്റെ ശോകാര്‍ദ്ര ചലനങ്ങളെ വ്യക്തമായ സാമൂഹ്യ പശ്ചാത്തലത്തില്‍ കലാസുന്ദരമായി ചിത്രീകരിക്കുന്ന കാവ്യമാണിത്. ഇന്നത്തെ സാമൂഹ്യജീവിതത്തിന്റെ ഏറ്റവും ഗര്‍ഹണീയമായ വശങ്ങളിലൊന്നാണ് ഈ കവിതയില്‍ വരച്ചുകാട്ടിയിരിക്കുന്നത്. 'ഇന്ത്യയുടെ മകളെ' നമുക്കു ചുറ്റും നാമെന്നും ദര്‍ശിക്കുന്നുണ്ട്. പട്ടിണിക്കും പരിവട്ടത്തിനുമിടയില്‍ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുവാന്‍ അവള്‍ ശ്രമിക്കുമ്പോള്‍ അവള്‍ക്കു കിട്ടുന്ന ഫലങ്ങള്‍ നാം എന്നും കാണുന്നുണ്ട്. ആ അനുഭവത്തെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുകയാണ് ഈ കാവ്യത്തില്‍. 

അവതാരിക: തിരുനല്ലൂര്‍ കരുണാകരന്‍
കവര്‍ ഡിസൈന്‍: ഹരിശങ്കര്‍
വില: 6. 50 രൂപ