"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 17, വെള്ളിയാഴ്‌ച

പുസ്തകം: ദ്രാവിഡ ദൈവങ്ങള്‍ (കവിതകള്‍) - എസ് കെ രഘു


📚 1990 ല്‍ പട്ടികജാതി വികസനവകുപ്പിന്റെ പദ്ധതിയനുസരിച്ച് കേരള ഗവണ്‍മെന്റ് ധനസഹായത്തോടെ ദലിത് എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘമാണ് പ്രസാധകര്‍. ജനറല്‍ എഡിറ്റര്‍: വി കെ നാരായണന്‍. ടി കെ സി വടുതയുടെ സാന്നിദ്ധ്യ സഹായങ്ങള്‍ ആദ്യന്തം ഈ സംരംഭത്തിനുണ്ടായിരുന്നു.

ദ്രാവിഡ ദൈവങ്ങള്‍ (കവിതകള്‍) - എസ് കെ രഘു

ശക്തിയുടെ ദേവതകളെ തോറ്റിയുണര്‍ത്തുന്ന കവിതകളാണ് എസ് കെ രഘുവിന്റെ ദ്രാവിഡ ദൈവങ്ങല്‍ എന്ന ഈ സമാഹാര ത്തിലുള്ളത്. അടിച്ചമര്‍ത്തപ്പെട്ട ജനവര്‍ഗത്തിന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം നിറഞ്ഞ ഭൂമി കാട്ടിക്കൊടുക്കുകയാണ് ഈ കവിതകള്‍. പ്രതീക്ഷയുടേയും സാഫല്യത്തിന്റേയും ഗീതങ്ങള്‍. തന്റെ മക്കള്‍ ചങ്ങലക്കെട്ടുകളില്‍ കിടന്ന് പിടയുന്നതു കാണുമ്പോള്‍ കോപക്ക ലിപൂണ്ടാര്‍ത്തടുക്കുന്ന കട്യാതിയെപ്പറ്റിയുള്ള ആദ്യ കവിതതന്നെ ഉദാഹരണം. അധീശവര്‍ഗത്തിന്റെ അടിപതറിക്കുന്ന ശക്തമായ ഭാഷ ഈ കവിതയുടെ സവിശേഷതയാണ്. നാടോടി മിത്തു കള്‍ക്കും നാടന്‍പാട്ടുകള്‍ക്കും ഇന്നുമുള്ള പ്രസക്തി വ്യക്തമാക്കി ത്തരുന്ന കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. വരേണ്യ വര്‍ഗം നടത്തുന്ന ക്രൂരമായ മര്‍ദ്ദനങ്ങളും ചൂഷണങ്ങളും ആഴത്തില്‍ മുറിവലേപ്പിച്ച മനസ്സുകളുമായി യാചനയുടെ മുഖഭാവം ലേശവുമില്ലാതെ സമരത്തിന്റെ വീര്യം തുളുമ്പി നില്ക്കുന്ന മുഖവുമായി നമുക്കുമുന്നില്‍ തിളങ്ങുന്നവരുടെ ഗാഥകളാണിവ. നാടന്‍പാട്ടിന്റെ ശക്തിയും ലാവണ്യവും ഓരോന്നിലും നിറഞ്ഞു നില്ക്കുന്നു. കട്യാതി, കരുമാടിക്കുട്ടന്‍, കണിയാന്‍, ചെറുമിത്തോറ്റം, തെയ്യം, ശംവംതീനികളുടെ ശംഖനാദം, തുടങ്ങി ഇരുപതു കവിതകളുടെ സമാഹാരം.

കവര്‍ ഡിസൈന്‍: സുധീര്‍ ഷാ.
വില: 8. 50 രൂപ.