"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 27, തിങ്കളാഴ്‌ച

ഹിന്ദുക്കള്‍ പ്രാദേശിക നിയോജകമണ്ഡലവാദത്തില്‍ കടിച്ചുതൂങ്ങുന്നതെന്തുകൊണ്ട് ? - അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 10,11)

--- പ്രതിനിധി തന്റെ സമ്മതിദായകരുടെ താത്പര്യത്തേക്കാള്‍ മുന്‍ഗണന നല്കുന്നത് തന്റെ വര്‍ഗത്തിന്റെ താത്പര്യത്തിനാ ണെന്നത് സാധാരണ അനുഭവമാണ്. അയാള്‍ മറിച്ചു പ്രവര്‍ത്തി ക്കുമെന്നു പ്രതീക്ഷിക്കുന്നതെന്തിന്? ഒരു മനുഷ്യന്റെ സ്വത്വം അയാളുടെ നിയോജകമണ്ഡലത്തേക്കാള്‍ അയാളുമായി സമീപസ്ഥ മാണെന്നത് സ്വാഭാവികം മാത്രം 'മനഷ്യന്റെ ത്വക്ക് കുപ്പായത്തേ ക്കാള്‍ ദേഹത്തോട് പറ്റിച്ചേര്‍ന്നിരിക്കുന്നു' എന്നൊരു ചൊല്ലുണ്ട്. നിയമസഭാംഗങ്ങളെ സംബന്ധിച്ചിടത്തോളം അയാളുടെ വര്‍ഗം അയാളുടെ ത്വക്കും നിയോജകമണ്ഡലം അയാളുടെ കുപ്പായവു മാണ്. കുപ്പായം ത്വക്കില്‍ നിന്ന് വേറിട്ടതാണെന്ന് പറയേണ്ടതി ല്ലല്ലോ.

അതിനാല്‍ പ്രാദേശിക നിയോജകമണ്ഡലവാദത്തില്‍ കടിച്ചുതൂ ങ്ങുന്ന ഹിന്ദുക്കള്‍ ശ്രമിക്കുന്നത് സമസ്തരാഷ്ട്രീയ ശില്പികളും ദുര്‍ബലമാണെന്നു പ്രഖ്യാപിച്ച ഒരു അടിത്തറയില്‍ ഇന്ത്യയുടെ രാഷ്ട്രീയ സൗധം ഉറപ്പിക്കാനാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍പ്പോ ലും പ്രാദേശിക നിയോജകമണ്ഡലങ്ങളെ രാഷ്ട്രീയ ശില്പത്തിന്റെ നിന്ദാര്‍ഹമായ ഭാഗങ്ങളായിട്ടാണ് കരുതപ്പെടുന്നത്. പലയൂറോ പ്യന്‍ രാജ്യങ്ങളിലും പ്രാദേശിക നിയോജകമണ്ഡലത്തില്‍ അധിഷ്ഠിതമായ പ്രാതിനിധ്യസമ്പ്രദായം അവസാനിപ്പിക്കുകയും പകരം മറ്റു സമ്പ്രദായങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. കാരണം, പ്രാദേശികമായ പ്രാതിന്ധ്യ സമ്പ്രദായത്തില്‍ നല്ല ഗവണ്മെന്റുകള്‍ ഉണ്ടായിട്ടില്ല; കാര്യക്ഷമമായ ഗവണ്മെന്റുകള്‍ ഉണ്ടായിട്ടില്ല. പ്രാതിനിധ്യ സംസ്ഥകള്‍ നിലനില്ക്കുന്ന മറ്റു രാജ്യങ്ങളില്‍ പ്രാദേശിക നിയോജകമണ്ഡല പദ്ധതിയുടെ ഫലം തികഞ്ഞ അസംതൃപ്തിക്കിടയാക്കുന്നു. തൊഴില്‍പരവും നിര്‍വഹണപരവുമായ പ്രാതിനിധ്യം വേണമെന്ന ആവശ്യവും, ഹിതപരിശോധനയും തിരിച്ചുവിളിക്കലും വേണമെന്ന നിര്‍ദ്ദേശവുമെല്ലാം തെളിയിക്കുന്നത്, തെളിവു വേണമെങ്കില്‍, പ്രാദേശിക നിയോജകമണ്ഡല സമ്പ്രദായത്തെ വീറോടെ എതിര്‍ക്കുന്ന പ്രബുദ്ധവും ധൈഷണികവുമായ ഒരു വലിയ ജനവിഭാഗമുണ്ടെന്നാണ്.