"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 29, ബുധനാഴ്‌ച

സംയുക്ത നിയോജകമണ്ഡലങ്ങള്‍ക്കെതിരെ പ്രത്യേക നിയോജകമണ്ഡലങ്ങള്‍: അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 13)

👉 ഇന്ത്യയെപ്പോലൊരു രാജ്യത്ത് കേവലമായ പ്രാദേശിക നിയോജക മണ്ഡലങ്ങള്‍ ഗുണകരമല്ലെന്ന വീക്ഷണം സുദീര്‍ഘമാ യൊരു സമരത്തിനു ശേഷം ഹിന്ദുക്കള്‍ സ്വീകരിച്ചിരിക്കുന്നു. യഥാര്‍ത്ഥ മായ ഒരു പ്രാതിനിധ്യ സഭ രണ്ടു വിരുദ്ധ രീതികളെന്ന നിലയില്‍ പ്രാദേശിക നിയോജകമണ്ഡലത്തെപ്പറ്റിയും പ്രത്യേക നിയോജക മണ്ഡലത്തെപ്പറ്റിയും മുമ്പുനടത്തിയ ചര്‍ച്ച ആവശ്യമില്ലാത്തായി രുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. അവയുടെ അനുകൂലപ്രതികൂല ഭാവങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു. കാരണം, ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ അറിയാത്ത വിദേശികള്‍ പ്രസ്തുത 



വിവാദത്തിന്റെ അടിസ്ഥാന സങ്കല്പങ്ങള്‍ അറിയേണ്ടതാണെന്ന് എനിക്കു തോന്നി. എങ്കിലും സാമുദായിക പ്രാതിന്ധ്യ സമ്പ്രദായ ത്തിന്റെ അടിസ്ഥാനപരമായ മാറ്റം ഹിന്ദുക്കള്‍ അംഗീകരിച്ചെ ങ്കിലും നിര്‍ഭാഗ്യവശാല്‍ അവര്‍ അസ്പൃശ്യരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. അസ്പൃശ്യര്‍ ആവശ്യപ്പെടുന്നത് അവരുടെ പ്രാതിനിധ്യം പ്രത്യേക നിയോജകമണ്ഡലം വഴിയായിരിക്കണ മെന്നാണ്. ഒരു പ്രത്യേക നിയോജകമണ്ഡലമെന്നുവെച്ചാല്‍ ഒരു അസ്പൃശ്യനെ നിയമസഭയിലേക്ക് തെരഞ്ഞടുക്കുന്ന നിയോജക മണ്ഡലം അസ്പൃശ്യരായ സമ്മതിദായകര്‍ മാത്രം ഉള്‍ക്കൊള്ളുന്ന മണ്ഡലമെന്നാണ്. ഏതാനും സീറ്റുകള്‍ അസ്പൃശ്യര്‍ക്ക് സംവരണം ചെയ്യണമെന്നും ആ സീറ്റുകളിലേക്ക് അസ്പൃശ്യരെ മാത്രം തെരഞ്ഞെടുക്കണമെന്നുമുള്ള നിര്‍ദ്ദേശത്തോട് ഹിന്ദുക്കള്‍ യോജിക്കുന്നു. എന്നാല്‍ അസ്പൃശ്യരുടെ പ്രതിനിധിയായ അസ്പൃശ്യനെ തെരഞ്ഞെടുക്കേണ്ടത് ഹിന്ദുക്കളും അസപൃശ്യരും ചേര്‍ന്ന മിശ്രമണ്ഡലമായിരിക്കണമെന്നും അസ്പൃശ്യര്‍ മാത്രമട ങ്ങുന്ന നിയോജകമണ്ഡലമായിരിക്കരുതെന്നും ഹിന്ദുക്കള്‍ ശഠിക്കുന്നു. മറ്റു വാക്കുകളില്‍, സംയുക്ത നിയോജകമണ്ഡലവും പ്രത്യേക നിയോജകമണ്ഡലവും തമ്മിലുള്ള വിവാദം ഇപ്പോഴും നിലനില്ക്കുന്നു. ഇവിടെ വിവാദത്തിന്റെ അരികും മൂലയും വിശദമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രത്യേക നിയോജ കമണ്ഡല മെന്നത് രാഷ്ട്രീയത്തിന്റെ വിഭാഗീകരണമെന്നാണ് ഹിന്ദുക്കള്‍ ഉയര്‍ത്തുന്ന തടസ്സവാദം.