"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 17, വെള്ളിയാഴ്‌ച

പുസ്തകം: തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് (ബാസലാഹിത്യം) - നൂറനാട് മോഹന്‍


📚 തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് (ബാസലാഹിത്യം) - നൂറനാട് മോഹന്‍

1990 ല്‍ പട്ടികജാതി വികസനവകുപ്പിന്റെ പദ്ധതിയനുസരിച്ച് കേരള ഗവണ്‍മെന്റ് ധനസഹായത്തോടെ ദലിത് എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘമാണ് പ്രസാധകര്‍. ജനറല്‍ എഡിറ്റര്‍: വി കെ നാരായണന്‍.

പിന്‍കുറി;

പതിനഞ്ചു കുട്ടിക്കഥകളുടെ സമാഹാരമാണ് നൂറനാട് മോഹന്റെ ഈ ഗ്രന്ഥം. ആധുനിക ജീവിതത്തില്‍ നഷ്ടപ്പെടുന്ന സ്‌നേഹം, വിശ്വാസം, സൗഹാര്‍ദ്ദം, കാരുണ്യം തുടങ്ങിയ സദ്വികാരങ്ങളുടെ സാംഗത്യം എടുത്തുകാട്ടുന്ന ഉപമകള്‍ ഈ കഥകളില്‍ ധാരാളം കാണാം. കുട്ടികളില്‍ ഈ വികാരങ്ങല്‍ വളര്‍ത്തുന്നതിനും കഥയോടുള്ള അവരുടെ താത്പര്യവും അഭിരുചിയും വര്‍ധിപ്പിക്കുന്നതിനും ഈ കഥകള്‍ക്ക് കഴിയും. ഇവയിലധികവും ജന്തുകഥകളാണ്. കുട്ടികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഈ കഥകള്‍ ഈ സമാഹാരത്തെ ധന്യമാക്കുന്നു. സരളമായ ഭാഷയും സംഭാഷണശേലിയും വാങ്മയ ചിത്രങ്ങളും ഈ പുസ്തകത്തെ രസകരമാക്കുന്നു. ടിക്കുവും മാക്കാനും, തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്, പന്തയത്തില്‍ തോറ്റ കാക്ക, സ്വയം കുഴിച്ച കുഴി, നിധികാക്കുന്ന ഭൂതം, എന്നിങ്ങനെ കുട്ടികളില്‍ അത്ഭുതവും അഭിമാനും ജനിപ്പിക്കുന്ന നല്ല പതിനഞ്ചു കഥകളുടെ സമാഹാരമാണ് നൂറനാട് മോഹന്റെ 'തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്'. 

അവതാരിക: പി ടി ഭാസ്‌കരപ്പണിക്കര്‍
കവര്‍ ഡിസൈന്‍: എം സോമു.
വില: 10. 50 രൂപ.