"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 26, ഞായറാഴ്‌ച

രുദ്രവീണ: ജാതിവിവേചനത്തിനെതിരേ മീട്ടിയ സമരസ്വനം


🎬 1998 ല്‍ തെലുങ്കില്‍ ഇറങ്ങിയ രൂദ്രവീണ, സംഗീത - കലാരംഗത്ത് അതിക്രമിച്ചുകടന്ന ജാതിവ്യവസ്ഥ സമൂഹത്തില്‍ വരുത്തിവെച്ച അസമത്വങ്ങളെ ചോദ്യം ചെയ്യുന്നു. കെ ബാലചന്ദര്‍ സംവിധാനം ചെയ്ത രുദ്രവീണ ആദ്യന്തം ഒരു സംഗീത സിനിമയാണെങ്കിലും അത് നിര്‍മിക്കപ്പെട്ടിരിക്കുന്നത് ജാതിവിരുദ്ധതുയുടെ അടിത്തറ യിലാണ്. യാഥാസ്ഥിതികനായ അച്ഛനും പുരോഗമനചിന്താഗതി ക്കാരനായ മകനും സാമൂഹ്യ കാഴ്ചപ്പാടില്‍ വെച്ചുപുലര്‍ത്തി യിരുന്ന വൈരുധ്യങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് സിനിമയുടെ ചാലകഘടകം. 'എക്കാലവും ഇന്ത്യയുടെ വിധിയായ പരാജയ ത്തിന് കാരണം ജാതിവ്യവസ്ഥയാണ്. ജാതിവ്യവസ്ഥ പൊതു വായി സംഘടിക്ക ലിനേയും സംഘടിപ്പിക്കലിനേയും തടയുന്നു' എന്ന് അംബേഡ്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നായകനായ മകന്‍ ജാതിവ്യവ സ്ഥക്കെതിരായി പൊതുവായി സംഘടിപ്പി ച്ചതിലൂടെ സംഗീത - കലാരംഗത്തെ മാത്രമല്ല, സമൂഹത്തെയാ കെത്തന്നെ പൂരോഗതി യിലെത്തിച്ചുകൊണ്ട് അംബേഡ്കറുടെ കാഴ്ചപ്പാടുകളെ ശിരിവെച്ചിരിക്കുന്നു.

വയോവൃദ്ധനും പാര്‍ലമെന്റ് അംഗവുമായ സത്യനാരായണന്‍, രാമപുരം എന്ന നാട്ടിന്‍പുറത്തെ സാമ്പത്തികവും സാംസ്‌കാ രികവുമായ പുരോഗതിയിലെത്തിച്ചതിന് കാരണക്കാരനായ 'സൂര്യം' എന്നു വിശേഷിപ്പിക്കുന്നയാളെ കാണാനെത്തുന്നു. സൂര്യത്തിന്റെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടപഠിച്ച് അദ്ദേഹം പിന്തുടരുന്ന വികസനമാതൃകയെ സംബന്ധിച്ച് പാര്‍ലമെന്റില്‍ ഒരു റിപ്പോര്‍ട്ട് അവതരിപ്പിക്കുക എന്നതായി രുന്നു സത്യനാരായണയുടെ ഉദ്ദേശ്യം. 

കര്‍ണാടക സംഗീതത്തിലെ അതിപ്രഗത്ഭനായ 'ബിലഹരി' ഗണപതി ശാസ്ത്രിയുടെ മകനാണ് സൂര്യം എന്നു വിളിക്കുന്ന സൂര്യനാരായണ. സംഗീതത്തില്‍ പ്രാവീണ്യമുണ്ടെങ്കിലും ശഠകോപിഷ്ടനായ ഗണപതി ശാസ്ത്രികളുടെ സാമൂഹ്യ കാഴ്ച പ്പാട് ജാത്യധിഷ്ടിതമായിരുന്നു. ശാസ്ത്രിയുടെ സംഗീതപരിപാ ടികളില്‍ നാദസ്വരം വായിച്ചിരുന്നത് ഊമയായ മൂത്തമകന്‍ ഉദയമായിരുന്നു. ഏറ്റവും ഇളയമകളായ സന്ധ്യ തമ്പുരു മീട്ടുകയും ചെയ്തിരുന്നു. ആശയതലത്തില്‍ വിരുദ്ധ ധ്രുവങ്ങളി ലായിരുന്ന ശാസ്ത്രിയുടേയും സൂര്യത്തിന്റേയും സംഘട്ടനങ്ങളില്‍ പലപ്പോഴും, മധ്യസ്ഥയായി വര്‍ത്തിച്ചിരുന്നത് ഉദയത്തിന്റെ ഭാര്യ ഗായത്രിയാണ്.

ആയിടെ അടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് ഒരു നര്‍ത്തകിയുടെ പരിപാടി അവതരിപ്പിക്കപ്പെട്ടത് അകലെ മാറി കെട്ടി ഉയര്‍ത്തിയ വേദിയില്‍ വെച്ചായിരുന്നു. ആ നര്‍ത്തകിയെ സൂര്യം പരിചയപ്പെട്ടു. ലളിത ശിവജ്യോതി എന്ന ആ നര്‍ത്തകി ഹീനജായില്‍ പിറന്നതിനാല്‍ ക്ഷേത്രത്തിന് അകത്ത് പ്രവേശി ക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ക്ഷേത്രത്തില്‍ നിന്ന് അകന്നുമാറിയ വേദിയില്‍ നൃത്തം അവതരിപ്പിക്കേണ്ടി വന്നത്. സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ വരലയ്യുടെ മകളാണ് ലളിത ശിവജ്യോതി. ആയിടെ ചാരുകേശന്‍ എന്ന ഒരു അമേച്വര്‍ ഗായകനും ശ്‌സ്ത്രിയുടെ സംഗീതകുടുംബ ത്തോട് സഹകരിച്ചു തുടങ്ങി. പുരോഗമന ചിന്താഗതിക്കാരിയായ ഗായത്രി, ലളിത ശിവജ്യോതിയുമായി സൂര്യം അടുക്കുന്നതിനെ അങ്ങേയറ്റം അനുകൂലിച്ചിരുന്നു. 

ഒരിക്കല്‍ സംഗീതപരിപാടി കഴിഞ്ഞു മടങ്ങവേ രാമപുരം ഗ്രാമത്തിലുണ്ടായ ഒരു തീപിടുത്തത്തില്‍ പെട്ടവരെ രക്ഷപ്പെടു ത്തുന്ന പ്രവര്‍ത്തനത്തില്‍ മുഴുകിയ സൂര്യം സമയും മുഴുവന്‍ അതിനായി ചെലവഴിച്ചു. ശാസ്ത്രിക്ക് ഇതൊന്നും തീരെ ഇഷ്ടമായിരുന്നില്ല. അച്ഛനും മകനും തമ്മിലുള്ള ആശയസംഘട്ടനം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയപ്പോള്‍ അതിനിടയില്‍പ്പെട്ട് ഗായത്രി വല്ലാതെ കുഴങ്ങി. സംഗീതാരാധനയേക്കാള്‍ സമൂഹത്തിന് വേണ്ടത് പുരോഗമനമാണെന്ന് തിരിച്ചറിയുന്ന സൂര്യം ചരുകേശനെ, കച്ചേരിയില്‍ തന്റെ സ്ഥാനം വിട്ടുകൊ ടുത്തുകൊണ്ട് വീടുവിട്ടിറങ്ങി. ലളിതയുമായി ചേര്‍ന്ന് തീപിടുത്തത്തില്‍ അപകടം പറ്റിയവര്‍ക്കും മറ്റും നഷ്ടപരിഹാരം വാങ്ങിക്കൊടുന്നതില്‍ സേവനം ചെയ്തുകൊണ്ട് സൂര്യം സമൂഹത്തില്‍ വ്യാപൃതനായി. ഗ്രമത്തിന്റെ പുരോഗതി തടയുന്നതില്‍ പ്രധാനപങ്ക് മദ്യത്തിനാണെന്ന് തിരിച്ചറിയുന്ന സൂര്യം ആ വിപത്തിനെ ഗ്രാമത്തില്‍ നിന്ന് പാടെ കെട്ടുകെട്ടി ക്കുന്നതില്‍ വിജയിച്ചു! ഗ്രമീണര്‍ പണിയെടുത്തുകിട്ടുന്ന പണം മദ്യപാനത്തില്‍ നശിപ്പിച്ചുകളയുന്നത് ഒഴിവാക്കി, വീട്ടാവശ്യ ങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയപ്പോള്‍ ഗ്രാമം സാമ്പത്തികമായി പുരോഗതി നേടി.

സന്ധ്യയുടെ എതിര്‍പ്പിനെ വകവെക്കാതെ ശാസ്ത്രി അവളെ ചാരുകേശന് വിവാഹം ചെയ്തുകൊടുത്തു. സ്ത്രീധനമായി എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ശാസ്ത്രി ചാരുകേശനോട് ആരാഞ്ഞു. ശാസ്ത്രികളുടെ നടപടികളില്‍ എതിര്‍പ്പുണ്ടായിരുന്ന ചാരുകേശനാകട്ടെ, ശസ്ത്രിയുടെ സ്വന്തം രാഗമായ 'ബിലഹരി' യുടെ അവകാശം സ്ത്രീധനമായി തനിക്കു വിട്ടുതരണമെന്നും മേലില്‍ ശ്ത്രിയോ മറ്റാരുമോ അത് കച്ചേരികളില്‍ ആലപി ക്കാനും പാടില്ലാ എന്നും ആവശ്യപ്പെട്ടു. മനസ്സില്ലാ മനസ്സോടെ ശാസ്ത്രി ആ ആവശ്യം അംഗീകരിച്ചു. അതിനിടെ വരലയ്യ ലളിതയും സൂര്യവുമായുള്ള വിവാഹത്തിന് തയാറെടുപ്പുകള്‍ നടത്തി. വിവരം ശാസ്ത്രിയെ അറിയിക്കുകയും ചെയ്തു. വിവാഹദിവസം ശാസ്ത്രി പറഞ്ഞയച്ച ആളുകള്‍ കുടിച്ചുകൂ ത്താടി വേദി അലങ്കോലപ്പെടുത്തി. സൂര്യം ലളിതയെ വിവാഹം ചെയ്യുന്നത് ഉപേക്ഷിച്ചാല്‍ ഞങ്ങള്‍ മദ്യപാനം നിര്‍ത്താം എന്ന് ബഹളക്കാര്‍ പറഞ്ഞു. താന്‍ ഗ്രമത്തിന് ഉണ്ടാക്കിക്കൊടുത്ത പുരോഗതിയെ ഇടക്കുവെച്ച് അവസാനിപ്പിക്കാന്‍ സൂര്യം ഒട്ടും ഒരുക്കമല്ലായിരുന്നു; അതിനുവേണ്ടി വിവാഹം ഉപേക്ഷിക്കേണ്ടി വന്നാല്‍ പോലും! സൂര്യം ബഹളക്കാര്‍ ആവശ്യപ്പെട്ടതുപോലെ ലളിതയെ വിവാഹം ചെയ്യാതെ മടങ്ങി. ബഹളക്കാരും പറഞ്ഞതുപോലെ വാക്കു പാലിച്ചു. വിവാഹിതരായില്ലെങ്കിലും സൂര്യവും ലളിതയും ചേര്‍ന്ന് 'ലളിത ഗ്രാമീണ സ്വീയശിക്ഷണ ഉദയം' എന്ന സന്നദ്ധ സംഘടനക്ക് രൂപം നല്‍കി തങ്ങളുടെ സമൂഹ്യപുരഗമന പദ്ധതി മുന്നോട്ടു കൊണ്ടുപോയി.

28 ഗ്രാമങ്ങളാണ് സൂര്യം നടപ്പാക്കിയ വിപ്ലവ പിരപാടിയിലൂടെ പുരോഗതിയിലെത്തിയത്. വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ് ഏറെ സന്തോഷവാനായ സത്യനാരായണ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സൂര്യത്തിന് ദേശീയ അംഗീകരാം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാമപുരം ഗ്രാമത്തില്‍ വെച്ച് അംഗീകാരം നല്കുന്നതിള്ള ചടങ്ങിന് വേദി ഒരുങ്ങി. പ്രസ്തുത ചടങ്ങിന് ശാസ്ത്രി ഒഴികെയുള്ള എല്ലാവരും ക്ഷണിക്കപ്പെട്ടു. ചടങ്ങു നടന്നുകൊണ്ടിരക്കെ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് വേദിയിലെത്തിയ ശാസ്ത്രി 'ഒരു സംഗീതജ്ഞനെന്നതിനേക്കാള്‍ സൂര്യത്തിന്റെ അച്ഛനായതില്‍ ഞാന്‍ അഭിമാനിക്കുന്നു' എന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് സൂര്യത്തിന് ലളിതയുമായുള്ള വിവാഹത്തിന് വേണ്ട എല്ലാ ഏര്‍പ്പാടുകളും ചെയ്തു.

സ്വതം കഥയെ ആധാരമാക്കിയാണ് കെ ബാലചന്ദര്‍ രുദ്രവീണ തീര്‍ത്തത്. ജാതി മാത്രമല്ല, ലഹരിരിയും പോയാലേ സാമൂഹ്യ പുരഗതി കൈവരിക്കാനവൂ എന്നതാണ് സന്ദേശം. മദ്യം (ലഹരി) ഒഴിവാക്കപ്പെടുമ്പോള്‍ മറ്റൊരു ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്. ജാതിവ്യവസ്ഥയുടെ ഇരകളായ കീഴ്ജാതിക്കാര്‍ മാത്രമേ മദ്യം ഉപയോഗിക്കുന്നുള്ളോ? പക്ഷെ, മദ്യംകൊണ്ട് നശിക്കുന്നത് - പുരഗതി പ്രാപിക്കാത്തത് അവരായതുകൊണ്ടാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത് എന്ന് സമാധാനം കണ്ടെത്താം. ഉയര്‍ന്ന ജാതിക്കാര്‍ സാമ്പത്തികമായും ഉയര്‍ന്നവരാണ് അതുകൊണ്ട് മദ്യപാനം അവരെ നശിപ്പിക്കും എന്നു കരുതാനാവില്ല. ജാതിയും മദ്യവും കൂടെപ്പിറപ്പുകളല്ല. അതുകൊണ്ട് ഏതെങ്കിലും ഒന്നിനെ നശിപ്പിക്കുന്നതിലൂടെ രണ്ടിനേയും പൂര്‍ണമായി ഇല്ലാതാക്കാ നാവില്ല. മദ്യത്തെ ഒഴിവാക്കാന്‍ ലളിതമായ മാര്‍ഗങ്ങളുണ്ട്. അത് ഒഴിവാക്കാന്‍ അധികാരികളുടെ ഒരു ഉത്തരവുകൊണ്ട് കഴിയും. എന്നാല്‍ അതേപോലെ ഒരു ഉത്തരവുകൊണ്ട് അധികാരത്തിന് ജാതിപോക്കാനാവില്ല എന്ന തെളിയിക്കപ്പെടുന്ന കാലമാണിത്. എന്നാല്‍ ജാതിപോക്കുന്നതിന് ഡോ. അംബേഡ്കര്‍ ഒരു പ്രായോഗകപദ്ധതി നിര്‍ദ്ദേശിച്ചു. 'മിശ്രവിവാഹ നിരോധനം' നീക്കം ചെയ്യുക എന്നുള്ളതാണ് അത്. അതിന് ഉയര്‍ന്ന ജാതിക്കാരുടെ മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. രുദ്രവീണ യില്‍ ഉയര്‍ന്നജാതിക്കാരനായ സൂര്യവും താണജാതിക്കാരിയായ ലളിതയും തമ്മിലുള്ള വിവാഹത്തിന് വേദിയൊരുങ്ങുമ്പോള്‍ അംബേഡ്കറുടെ നിര്‍ദ്ദേശങ്ങളുടെ അംഗീകാരമായി അതിനെ കണക്കാക്കാം. മനോഭാവത്തില്‍ വരുത്തേണ്ട മാറ്റത്തെ അടയാളപ്പെടുത്തിയതിന് ഈ സിനിമ അഭിനന്ദനം അര്‍ഹിക്കുന്നു.

പ്രസിദ്ധ തെലുഗു നടന്‍ ചിരഞ്ജീവിയാണ് സൂര്യത്തെ ആവതരിപ്പിച്ചത്. നര്‍ത്തകികൂടിയായ നടി ശോഭന ലളിതയേയും അവതരിപ്പിച്ചു. തെലുങ്കില്‍ ഏറെയൊന്നും പ്രത്യക്ഷപ്പെടാറില്ലാത്ത പ്രസിദ്ധ തമിഴ്‌നടന്‍ ജെമിനി ഗണേശനാണ് ശാസ്ത്രിയായി വേഷമിട്ടത്. സംഗീതേതിഹാസം ഇളയരാജ ചിട്ടപ്പെടുത്തിയ 9 ഗാനങ്ങളുണ്ട് സിനിമയില്‍. യേശുദാസ്, എസ് പി ബാലസുബ്ര ഹ്മണ്യം, മനോ, കെ എസ് ചിത്ര, എസ് ജാനകി, എസ് പി ശൈലജ എന്നിവരാണ് ഗായകര്‍. ഛായാഗ്രഹണം ആര്‍ രഘുനാഥ റെഡ്ഡിയും എഡിറ്റിംഗ് ഗണേഷ് കുമാറും നിര്‍വഹിച്ചു.

ദേശീയോദ്ഗ്രഥനത്തിനുള്ള മികച്ച സിനിമക്കും, മികച്ച സംഗീത സംവിധാനത്തിന് ഇളയരാജക്കും, മികച്ച ഗായകന് എ എസ് പി ബാലസുഹ്രഹ്മണ്യത്തിനും ദേശീയ ആവാര്‍ഡുകള്‍ നേടിക്കൊടു ത്തുവെങ്കിലും രുദ്രവീണ സാമ്പിത്തികമായി പരാജയമായിരുന്നു. ചിരഞ്ജീവിക്ക് സ്‌പെഷല്‍ ജൂറി അവാര്‍ഡ് ഉള്‍പ്പെടെ തെലുങ്കിലെ ഏറ്റവും പ്രസിദ്ധമായ നന്ദി അവാര്‍ഡ് നാലെണ്ണം രുദ്രവീണക്കായിരുന്നു. പിന്നീട് അതേവര്‍ഷംതന്നെ കെ ബാലചന്ദര്‍ തമിഴില്‍ 'ഉന്നൈ മുടിയും തമ്പി' എന്ന പേരില്‍ രൂദ്രവീണക്ക് ആവിഷ്‌കാരം കൊടുത്തു. ഈ സിനിമയില്‍ സൂര്യത്തിന്റെ വേഷം കമല്‍ ഹാസനാണ് കൈകാര്യം ചെയ്തത്.