"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 26, ഞായറാഴ്‌ച

ഭൂരിപക്ഷത്തിന് മറ്റൊരു ജനവിഭാഗത്തെ പ്രതിധിനിധീകരിക്കാന്‍ കഴിയില്ല: അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍. സമ്പൂര്‍ണ കൃതികള്‍. വാല്യം 17. പേജ് 10)

നിയോജകമണ്ഡലത്തിലെ ഭൂരിപക്ഷത്തിന് എല്ലാ സാഹചര്യങ്ങ ളിലും മുഴുവന്‍ ജനവിഭാഗങ്ങളുടെ ഇച്ഛാശക്തി പ്രകടിപ്പിക്കാന്‍ കഴിയുമെന്നു കരുതുന്നതു തെറ്റാണ്. വാസ്തവത്തില്‍ അതിന് ഇക്കാര്യം നിറവേറ്റാന്‍ കഴിയുകയില്ല. അഥാ കഴിഞ്ഞാല്‍ത്തന്നെ അത് പൊതുവായ ഇച്ഛാശക്തിയുടെ ഒരു വിളറിയ പ്രതിഫലനം മാത്രമായിരിക്കും. വിളറിയ ഈ പ്രതിഫലനം പോലും നിയോജകമണ്ഡലത്തിലെ വിവിധ വിഭാഗങ്ങള്‍ ഘന്യസ്തമായ ഒട്ടേറെ താത്പര്യങ്ങള്‍ എങ്ങനെ ബോധപൂര്‍വം പങ്കുവെക്കുന്നു എന്നതിനേയും അവയുടെ പാരമ്പര്യ പ്രവര്‍ത്തനം എത്രമാത്രം സ്വതന്ത്രവും പൂര്‍ണവുമാണെന്നതിനേയും ആശ്രയിച്ചിരിക്കും. ഇന്ത്യയിലെപ്പോലെ പങ്കുവെക്കപ്പെടുന്ന താത്പര്യങ്ങളില്ലാത്തി ടത്ത്, സ്വതന്ത്രവും പൂര്‍ണവുമായ പരസ്പരപ്രവര്‍ത്തന ങ്ങളില്ലാത്തിടത്ത് ഒരു ജനവിഭാഗത്തിന് അത് വലുതായാലും ചെറുതായാലും, മറ്റൊരു ജനവിഭാഗത്തിന്റെ താത്പര്യങ്ങളെ പ്രതിനിധാനം ചെയ്യാന്‍ കഴിയുകയില്ല. ഭൂരിപക്ഷത്തിന്റെ ഇച്ഛാശക്തി എന്നത് ഭൂരിപക്ഷത്തിന്റെ മാത്രം ഇച്ഛാശക്തിയാണ്. ആതില്‍ കൂടുതലായ ഒന്നുമല്ല. ഈ വസ്തുതയെ മാറ്റിമറിക്കാന്‍ ഒരു താര്‍ക്കിക പാടവത്തിനും സാധ്യമല്ല. ഇതിന് പ്രാബല്യം നല്കുകയെന്നുവെച്ചാല്‍ ഭൂരിപക്ഷത്തിന്റെ മര്‍ദ്ദനമുറകള്‍ക്ക് അരങ്ങുതകര്‍ക്കാന്‍ അനുമതിനല്കുക എന്നതായിരിക്കും. കൂടാതെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധി അയാളെ തെരഞ്ഞെടുത്ത സമ്മതിദായകരുടെ ആഗ്രഹങ്ങള്‍ പ്രതിനിധാനം ചെയ്യുമെന്നും അയാളുടെ വര്‍ഗതാത്പര്യം കീഴ്‌പെടുത്തുകയോ വിസ്മരിക്കുകയോ ചെയ്യുമെന്നും സങ്കല്പിക്കുന്നത് തെറ്റായ്രിക്കും. പ്രതിനിധിയുടെ കൂറ് വിഭജിതമായിരിക്കും. അയാള്‍ക്ക് നേരിടേണ്ടത് പരസ്പരവിരു ദ്ധമായ രണ്ട് അഥവാ മൂന്ന് കര്‍ത്തവ്യങ്ങളാണ്. 1) തന്നോടുത ന്നെയുള്ള കര്‍ത്തവ്യം. 2) അയാള്‍ ഉള്‍പ്പെടുന്ന വര്‍ഗത്തോടുള്ള കര്‍ത്തവ്യം. 3) അയാളെ തെരഞ്ഞെടുത്ത സമ്മതിദായകരോടുള്ള കര്‍ത്തവ്യം.