"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 17, വെള്ളിയാഴ്‌ച

പുസ്തകം: പാവം യക്ഷന്‍ (കവിതകള്‍) - പി കെ അയ്യപ്പന്‍


📚 പാവം യക്ഷന്‍ (കവിതകള്‍) - പി കെ അയ്യപ്പന്‍

1990 ല്‍ പട്ടികജാതി വികസനവകുപ്പിന്റെ പദ്ധതിയനുസരിച്ച് കേരള ഗവണ്‍മെന്റ് ധനസഹായത്തോടെ ദലിത് എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘമാണ് പ്രസാധകര്‍. ജനറല്‍ എഡിറ്റര്‍: വി കെ നാരായണന്‍.

പിന്‍കുറി;

വൈവിധ്യമാര്‍ന്ന ഏതാനും മനോഹരകവിതകളുടെ സമാഹാര മാണ് പി കെ അയ്യപ്പന്റെ 'പാവം യക്ഷന്‍' എന്ന ഈ ഗ്രന്ഥം. മധുരോദാരമായ ഗാനങ്ങളാലപിക്കേണ്ട യക്ഷന്‍ തന്റെ നിസ്സഹായതയോടെ തെരുവോരത്ത് മരണത്തിന്റെ മണം പാര്‍ത്തിരിക്കുന്നു. അവന്റെ ആത്മാവ് വിതുമ്പുകയാണ്. ഈ ലോകം നഷ്ടപ്പെടുന്ന മനുഷ്യന്റെ നിസ്സഹായതയുടെ ചിത്രമാണ് ഇതിലെ മിക്ക കവിതകളും നമുക്ക് നല്കുന്നത്. സ്വപ്‌നങ്ങളെല്ലാം മറന്ന് ഹരിതാഭകളെല്ലാം വേനലില്‍ ബലിയര്‍പ്പിച്ച് യാത്രക്കൊ രുങ്ങുമ്പോഴും പനിനീരുറവപോലെ കാത്തിരിക്കുന്ന അമ്മ! നക്ഷത്രം നയിക്കുന്ന വഴിയേ മകന്‍ എത്തിച്ചേരുവോളം എരിയുന്ന തിരിയായി കാത്തിരിക്കുന്ന അമ്മ മാത്രം പ്രതീക്ഷ നല്കുന്നു. സമരത്തിന്റെയും സഹനത്തിന്റെയും പാതയില്‍ കാലിടറാതെ അഗ്നികുണ്ഡത്തിനു മുകളിലൂടെ നടന്നെത്തുവാന്‍ കാഴ്ചനല്കുന്ന ദീപനാളം! വഴികള്‍ തെറ്റാതെയുള്ള ജീവിത ത്തിന്റെ വചനങ്ങളാണ് പി കെ അയ്യപ്പന്റെ കവിതകള്‍ നമ്മെ അനുസ്മരിപ്പിക്കുന്നത്.

കവര്‍ ഡിസൈന്‍: എം സോമു.
വില: 4 രൂപ.