"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 17, വെള്ളിയാഴ്‌ച

പുസ്തകം: ധൂമികാധൂസരം (നോവല്‍) - വര്‍ക്കല രവി


📚 1990 ല്‍ പട്ടികജാതി വികസനവകുപ്പിന്റെ പദ്ധതിയനുസരിച്ച് കേരള ഗവണ്‍മെന്റ് ധനസഹായത്തോടെ ദലിത് എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘമാണ് പ്രസാധകര്‍. ജനറല്‍ എഡിറ്റര്‍: വി കെ നാരായണന്‍. ടി കെ സി വടുതയുടെ സാന്നിദ്ധ്യ സഹായങ്ങള്‍ ആദ്യന്തം ഈ സംരംഭത്തിനുണ്ടായിരുന്നു.

പിന്‍കുറി;

ധൂമികാധൂസരം (നോവല്‍) - വര്‍ക്കല രവി

ആസന്നമായ മരണത്തില്‍ നിന്നും ആകസ്മികമായി രക്ഷപ്പെട്ട് സ്‌നേഹത്തിന്റെ ഓംകാരനാദം കേട്ട് കുളിരണിഞ്ഞ്, വിശ്വാസ ത്തിന്റെ സൗമ്യഗാനം ശ്രവിച്ചു തെളിഞ്ഞ്, കുടിലതയുടെ കരാള ഹസ്തത്തില്‍പ്പെട്ട് അന്ത്യശാ്വസം വലിച്ചുകൊണ്ടിരുന്ന പ്പോഴും പരസ്പരാശ്ലേഷത്തില്‍ ഒന്നായിത്തീര്‍ന്ന രണ്ട് അനാഥരുടെ കഥയാണ് 'ധൂമികാധൂസരം'. തെരുവിലലഞ്ഞു നടക്കുന്ന രണ്ട് മനുഷ്യാത്മാക്കള്‍. അവരുടെ സ്വപ്‌നങ്ങള്‍ക്കും മോഹങ്ങള്‍ക്കും ആയിരം ചിറകുകളുണ്ട്. ആത്മഹര്‍ഷത്തിന്റെ കതിരൊളിയു മായി അവര്‍ സ്വപ്‌നങ്ങള്‍ പങ്കുവെച്ചു. സുജയും സുരയും - അവരുടെ ജീവിതത്തില്‍ കയറിയിറങ്ങിയ വിധിയുടെ രഥചക്രം ആ ജീവിതങ്ങളെ ഞെരിച്ചു തകര്‍ത്തു. അനുവാചകഹൃദയങ്ങളെ ആര്‍ദ്രമാക്കുന്ന വികാരോജ്വലമായ ഒരു നോവല്‍.

അവതാരിക: പ്രോഫ. കുമ്മിള്‍ സുകുമാരന്‍.
കവര്‍ ഡിസൈന്‍: എ ഡി വര്‍ഗീസ്.
വില: 9. രൂപ