"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 20, തിങ്കളാഴ്‌ച

'ഇടനേരം'



ഇന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇതുവരെ 3836 പോസ്റ്റുകള്‍ ചെയ്തു. സന്ദര്‍ശകര്‍ ഇതുവരെ 542113. ഈ മാസം സന്ദര്‍ശകര്‍ (ടൈപ്പ് ചെയ്യുന്ന നേരം) 31201. ഈ ദിവസം 792 സന്ദര്‍ശകര്‍. ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ബാബാസാഹേ ബിന്റെ പോസ്റ്റിന്. 40765 പേര്‍. ഏറ്റവും കൂടുതല്‍ സന്ദര്‍ശക രുള്ള മാസം; 2016 സെപ്തംബര്‍, 79486 പേര്‍. ബാബാസാഹേബ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പോസ്റ്റ മഹാത്മാ അയ്യന്‍കാളി യുടേതാണ്. തൊട്ടുപിന്നിലായി വലിയ വ്യത്യാസം കൂടാതെ മഹാരഥന്മാര്‍ എല്ലാവരുമുണ്ട്. ഇന്നു ജീവിച്ചിരിക്കുന്ന മഹാരഥന്മാരില്‍ ദലിത് ബന്ധു എന്‍ കെ ജോസ്, കുന്നുകുഴി എസ് മണി എന്നിവര്‍ ഒന്നും രണ്ടും സ്ഥാനത്ത്. 

സഹകരിക്കുന്നവരുടെ ഓരോരുത്തരുടേയും പേരുപറഞ്ഞാല്‍, അബദ്ധവശാല്‍ പേരു പരാമര്‍ശിക്കാന്‍ വിട്ടുപോയവരോടുള്ള നന്ദികേടാകും. ആ നിസ്സാഹായതതയെ കുറിച്ച് എല്ലാവരും ബോധവാന്മാരാകുക...

ബ്ലോഗിലേക്കുവേണ്ടി ഒരു പുസ്തകം ചോദിച്ചപ്പോള്‍ സ്വന്തം ലൈബ്രറി തന്നെ ദാനം തന്ന സാനന്ദരാജ്......

തന്റെ ജീവിത കഥ മുഴുന്‍ വിട്ടുതന്നശേഷം യാത്രയായ ലക്ഷിയമ്മ (ലക്ഷ്മി രാമന്‍ - സിനിമാനടി).... ഓര്‍ക്കാതിരിക്കാനാവില്ല,... ഓര്‍ത്താല്‍ കരയാതിരിക്കാനും...

(രണ്ടുപേര്‍ക്കും ഞാന്‍ അവരുടെ ജീവചരിത്രം പുസ്തകരൂ പത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്)