"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 17, വെള്ളിയാഴ്‌ച

പുസ്തകം: ഒരിക്കലും തിരിഞ്ഞൊഴുകാത്ത പുഴ (നോവല്‍) - ബാബു പച്ചമല


📚 1990 ല്‍ പട്ടികജാതി വികസനവകുപ്പിന്റെ പദ്ധതിയനുസരിച്ച് കേരള ഗവണ്‍മെന്റ് ധനസഹായത്തോടെ ദലിത് എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘമാണ് പ്രസാധകര്‍. ജനറല്‍ എഡിറ്റര്‍: വി കെ നാരായണന്‍. ടി കെ സി വടുതയുടെ സാന്നിദ്ധ്യ സഹായങ്ങള്‍ ആദ്യന്തം ഈ സംരംഭത്തിനുണ്ടായിരുന്നു.

പിന്‍കുറി;

ഒരിക്കലും തിരിഞ്ഞൊഴുകാത്ത പുഴ (നോവല്‍) - ബാബു പച്ചമല

ജീവിതം ഒരിക്കലും തിരിഞ്ഞൊഴുകാത്ത പുഴപോലെയാണ്. അടുത്ത നിമിഷത്തിലേക്കും സംഭവങ്ങളിലേക്കും പുരോഗമി ക്കുകമാത്രം ചെയ്യുന്ന പുഴ. ഈ ജീവിത ചിത്രീകരണമാണ് ബാബു പച്ചമലയുടെ 'ഒരിക്കലും തിരിഞ്ഞൊഴുകാത്ത പുഴ' എന്ന ഈ നോവല്‍. മലയോരത്തെ കാടുകളില്‍ വസിക്കുന്ന ഗിരിവര്‍ഗക്കാരുടെ തലവനാണ് മുട്ടുകാണി. നാട്ടിലെ തമ്രാനായ കേശവന്‍ നായര്‍ അവര്‍ക്കു കണ്‍കണ്ട ദൈവമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ വിജയന്‍നായര്‍ ക്രൂരനും ഗിരിവര്‍ഗ ക്കാരുടെ ശത്രുവുമാണ്. മുട്ടുകാണിയുടെ മകള്‍ നീലി അയാളില്‍ നിന്നും ഗര്‍ഭം ധരിച്ചു. കോപിഷ്ഠനായ മുട്ടുകാണി നീലിയെ ബലികൊടുക്കാനൊരുങ്ങി. പക്ഷെ, കൊച്ചുതമ്രാന്‍ വിജയന്‍ നായരുടെ തോക്ക് മുട്ടുകാണിയുടെ അന്ത്യം കുറിച്ചു. നീലിയെ അയാള്‍ വിവാഹം കഴിച്ച് നാട്ടില്‍ കഴിഞ്ഞു. അവരുടെ ഓമനപ്പുത്രന്‍ ദേവ്. അവരുടെ ജീവിതത്തിനും ഒരുനാള്‍ താളം തെറ്റി. അച്ഛന്‍ അമ്മയെ കൊല്ലുന്നത് ദേവിന് കാണേണ്ടിവന്നു. ഒടുവില്‍ അയാളുടെ ജീവനും മറ്റൊരു പുഴയായി ഒഴുകി. പക്ഷെ, അനുഭവങ്ങള്‍.... ജീവിതത്തിന്റെ ഒരു മുഖമാണ് ഈ നോവലില്‍ വിരിയുന്നത്.

കവര്‍ ഡിസൈന്‍: എം സോമു.
വില: 8. 50 രൂപ.