"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 28, ചൊവ്വാഴ്ച

ദേശീയ പദ്ധതി സാമുദായിക പദ്ധതിയേക്കാള്‍ മോശം: അംബേഡ്കര്‍ പറഞ്ഞൂ....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍മകൃതികള്‍. വാല്യം 17. പേജ് 12)

തനിപ്രാദേശിക നിയോജകമണ്ഡലങ്ങളുടെ ഒരു സമ്പ്രദായത്തിന്‍ കീഴില്‍ ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷം ഉറപ്പാണ് ഹിന്ദുക്കളുടേയും അസ്പൃശ്യരുടേയും വോട്ടുകള്‍ ആണ് ഈ ഭൂരിപക്ഷം ഉറപ്പാക്കുന്നത്. അതുപോലെതന്നെ ഉറപ്പാണ് അസ്പൃശ്യര്‍ക്ക് എല്ലാ സീറ്റും നഷ്ടപ്പെടുന്നത്. നഷ്ടപ്പെടാതെ വയ്യ. ഒന്നാമതായി അവര്‍ ന്യൂനപക്ഷമാണ്. രണ്ടാമതായി അവരുടെ ദൗര്‍ബല്യം വിജയകരമായി ചൂഷണം ചെയ്യാന്‍ ഹിന്ദുക്കള്‍ക്ക് കഴിയും. അങ്ങനെ അസ്പൃശ്യര്‍ അവരുടെ വോട്ടുകള്‍ ഹിന്ദുക്കള്‍ക്ക് നിവേദിക്കുന്നു - ദൈവത്തിന് ചുട്ടമാംസം നിവേദിക്കുംപോലെ.

സാമുദായിക പദ്ധതി പ്രവര്‍ത്തിപഥത്തില്‍ വന്നാല്‍ അസ്പൃ ശ്യര്‍ക്കു കൈവശമാകുക രാഷ്ട്രീയാധികാരം കൊള്ളയടിക്കാന്‍ ഹിന്ദുക്കള്‍ക്കു ലാഭം കൊയ്യാന്‍ പറ്റുന്ന തരത്തില്‍ പ്രാദേശിക നിയോജകമണ്ഡലങ്ങളെ മാറ്റിത്തീര്‍ക്കുന്ന ഈ ശക്തികളുടെ വെളിച്ചത്തില്‍ വ്യക്തമാകുന്നത് ദേശീയ പദ്ധതി അതിന്റെ ഫലസിദ്ധിയില്‍, സാമുദായിക പദ്ധതിയേക്കാള്‍ മോശമാണെന്നാണ്.