"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 27, തിങ്കളാഴ്‌ച

പ്രാദേശിക നിയോജകമണ്ഡലവാദത്തില്‍ ഹിന്ദുക്കള്‍ കടിച്ചുതൂങ്ങാനുള്ള കാരണം...! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 11, 12)

എല്ലായിടത്തും അധിക്ഷേപിച്ചു തള്ളിയ ഒരു രാഷ്ട്രീയ സംവിധാനത്തില്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ കടിച്ചുതൂങ്ങുന്ന തെന്തിനെന്ന ചോദ്യം ജിജ്ഞാസയുണര്‍ത്തുന്നതാണ്. അവര്‍ പറയുന്ന കാരണം അതുമാത്രമാണ് ദേശീയതയുമായി പൊരുത്തപ്പെടുന്ന ഏക സമ്പ്രദായമെന്നത്രെ. യഥാര്‍ത്ഥ വിശദീകരണം ഇതാണെന്നു തോന്നുന്നില്ല. എന്റെ ബോധ്യത്തില്‍ യഥാര്‍ത്ഥ വിശദീകരണം ഏറെ ഭിന്നമാണ്. ഹിന്ദുക്കള്‍ പ്രാദേശിക നിയോജകമണ്ഡലങ്ങള്‍ ഇഷ്ടപ്പെടാന്‍ പ്രത്യേക കാരണമുണ്ട്. ഈ നിയോജകമണ്ഡലങ്ങളിലെ എല്ലാ രാഷ്ട്രീയാധി കാരങ്ങളും സ്വന്തം കൈപ്പിടിയില്‍ ഒതുക്കിനിര്‍ത്താന്‍
കഴിയുമെന്ന് അവര്‍ക്കു നന്നായറിയാം. അവരുടെ കണക്കുകൂട്ടല്‍ ശരിയല്ലെന്നു പറയാന്‍ ആര്‍ക്കാണു കഴിയുക? ഒരു യഥാര്‍ത്ഥ പ്രാദേശിക നിയോജകമണ്ഡലത്തില്‍ ഹിന്ദു വോട്ടര്‍മാരുടെ ഒരു മഹാഭൂരിപക്ഷവും അസ്പൃശ്യരുടെ ഒരു ചെറിയ ഭൂരിപക്ഷവും തമ്മിലാവും മത്സരമെന്ന് ഹിന്ദുക്കള്‍ക്കറിയാം. അപ്പോള്‍ എല്ലാ പ്രാദേശിക നിയോജകമണ്ഡലങ്ങളിലും യഥാര്‍ത്ഥത്തില്‍ പ്രാദേശികമാണെങ്കില്‍, ഹിന്ദുക്കള്‍ക്ക് ജയിക്കാതെ പറ്റില്ല. എന്നാല്‍ ഹിന്ദുക്കള്‍ക്ക് അവരുടെ ഭൂരിപക്ഷത്തെ മാത്രമല്ല മറ്റു ഘടകങ്ങളെക്കൂടി ആശ്രയിക്കാന്‍ കഴിയും. അത് അവരുടെ ഭൂരിപക്ഷത്തെ പൂര്‍വാധികം വര്‍ധിപ്പിക്കുകയും ചെയ്യും. ആ ഘടകങ്ങള്‍ ഹിന്ദു സമുദായത്തിന്റെ സവിശേഷതയില്‍ തന്നെയുള്ളതാണ്. സമുദായങ്ങളെ ഒന്നിനുമേല്‍ മറ്റൊന്നായി അടുക്കി വെക്കുന്ന ഹിന്ദുസമ്പ്രദായത്തിന്റെ ഘടകമാണത്. ഈ ഘടകത്തിന്റെ പ്രഭാവം സമ്മതിദാനഫലത്തില്‍ ഉണ്ടാകുമെന്നു തീര്‍ച്ച. ഹിന്ദു സമൂഹത്തില്‍ സമുദായങ്ങള്‍ ആദരവിന്റെ ആരോഹണക്രമത്തിലും അവജ്ഞയുടെ അവരോഹണക്രമത്തിലും വിന്യസിക്കപ്പെട്ടിരിക്കുന്നു. ഈ സാമൂഹിക മനോഭാവത്തിന് സമ്മതിദാനത്തില്‍ എന്തുപ്രഭാവമാണുണ്ടാവുകയെന്നു മുന്‍കൂട്ടി പറയാന്‍ ഒരു പ്രവാചകന്റെ ആവശ്യമില്ല. ഒരു സവര്‍ണഹിന്ദു വും ഒരു അസ്പൃശ്യനായ ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ടുചെയ്യു കയില്ല. കാരണം, അയാളെ സംബന്ധിച്ചിടത്തോളം അസ്പൃശ്യര്‍ നിയമസഭാംഗങ്ങളാകാന്‍ യോഗ്യരല്ലാത്തതിനാല്‍ അധിക്ഷിപ്ത രാണ്. മറുതലക്കല്‍, അസ്പൃശ്യ സ്ഥാനാര്‍ത്ഥിക്കു വോട്ടു ചെയ്യാതെ, സവര്‍ണസ്ഥാനാര്‍ത്ഥിക്കു സ്വമേധയാ വോട്ടു ചെയ്യുന്ന അനേകംപോര്‍ അസ്പൃശ്യര്‍ക്കിടയിലുണ്ട്. കാരണം, തന്നേക്കാളും തന്റെ ബന്ധുക്കളേക്കാളും സവര്‍ണഹിന്ദുക്കളെ ആദരിക്കാനാണ് അവരെ പഠിപ്പിച്ചിട്ടുള്ളത്.