"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 30, വ്യാഴാഴ്‌ച

പ്രത്യേക (സാമുദായിക) നിയോജകമണ്ഡലങ്ങള്‍ എന്തിന്? ഡോ. അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 14)

👉 അസ്പൃശ്യരുടെ നിയമസഭാ പ്രതിനിധികള്‍ അസ്പൃശ്യര്‍ തന്നെ ആയിരിക്കണമെന്ന് ഹിന്ദുക്കള്‍ സമ്മതിക്കുന്നു. അപ്പോള്‍ അസ്പൃശ്യരായ പ്രതിനിധികളെ തെരഞ്ഞെടുക്കേണ്ടത് അസ്പൃ ശ്യര്‍ തന്നെയാണെന്ന് സിദ്ധിക്കുന്നു. ഇത് ശരിയായ ഒരു നിലപാടാണെങ്കില്‍ അസ്പൃശ്യര്‍ക്ക് യഥാര്‍ത്ഥ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ കഴിയുന്ന ഏക സംവിധാനം പ്രത്യേക നിയോജക മണ്ഡലസംവിധാനമാണ്. പ്രത്യേക നിയോജക 



മണ്ഡലത്തിനെതിരായ ഹിന്ദുക്കളുടെ വാദഗതി കഴമ്പില്ലാത്തതും പിന്‍ബലമില്ലാത്തതുമാണ്. അസ്പൃശ്യരുടെ രാഷ്ട്രീയാവശ്യങ്ങളുടെ അധിഷ്ഠാനമായ പൂര്‍വപക്ഷം ഹിന്ദുക്കള്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഈ പൂര്‍വപക്ഷത്തില്‍ നിന്ന് സ്വയം ഉറന്നൊഴുകുന്ന യുക്തിസഹമായ അനന്തരഫലമാണ് പ്രത്യേക നിയോജകമണ്ഡലം. പൂര്‍വപക്ഷത്തെ അംഗീകരിക്കാനും നിഗമനത്തെ നിഷേധിക്കാനും കഴിയുന്നതെങ്ങനെ? പ്രത്യേക നിയോജകമണ്ഡലങ്ങള്‍ ആവിഷ്‌ക രിക്കപ്പെട്ടത് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ്. അസ്പൃശ്യരെപ്പോലൊരു ന്യൂനപക്ഷത്തിന് സ്വന്തം സംരക്ഷണമാണ് ഉതകുന്നത്. ഏതുതരം നിയോജകമണ്ഡലമാണെന്നു നിര്‍ണയിക്കാന്‍ അനുവാദം നല്കാത്തതെന്തേ? പ്രത്യേക നിയോജകമണ്ഡലം വേണമെന്നാണ് അസ്പൃശ്യര്‍ തീരുമാനിക്കു ന്നതെങ്കില്‍ അവരുടെ തീരുമാനത്തിന് പ്രാബല്യം നല്കാതിരിക്കു ന്നതെന്തിന്? ഈ ചോദ്യങ്ങള്‍ക്കൊന്നും ഹിന്ദുക്കള്‍ക്ക് ഉത്തരമില്ല. കാരണം, പ്രത്യേക നിയോജകമണ്ഡലങ്ങളോട് ഹിന്ദുക്കളുടെ യഥാര്‍ത്ഥമായ എതിര്‍പ്പ് ദേശീയതയുടെ പേരിലുള്ള എതിര്‍പ്പില്‍ നിന്ന് ഭിന്നമാണ്. അസ്പൃശ്യരുടെ സംവരണസീറ്റുകള്‍ പിടിച്ചെടുക്കാന്‍ പ്രത്യേക നിയോജകമണ്ഡലങ്ങള്‍ ഹിന്ദുക്കളെ അനുവദിക്കുകയില്ല. മറുവശത്ത് സംയുക്ത നിയോജകമണ്ഡലം അത് അനുവദിക്കുന്നുണ്ട്.