"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 17, വെള്ളിയാഴ്‌ച

പുസ്തകം: അറിവിന്റെ ദീപ്തികള്‍ (ലേഖനങ്ങള്‍) - ജി ആര്‍ ചന്ദ്രന്‍ മുളവന


📚 1990 ല്‍ പട്ടികജാതി വികസനവകുപ്പിന്റെ പദ്ധതിയനുസരിച്ച് കേരള ഗവണ്‍മെന്റ് ധനസഹായത്തോടെ ദലിത് എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘമാണ് പ്രസാധകര്‍. ജനറല്‍ എഡിറ്റര്‍: വി കെ നാരായണന്‍. ടി കെ സി വടുതയുടെ സാന്നിദ്ധ്യ സഹായങ്ങള്‍ ആദ്യന്തം ഈ സംരംഭത്തിനുണ്ടായിരുന്നു.

പിന്‍കുറി;

അറിവിന്റെ ദീപ്തികള്‍ (ലേഖനങ്ങള്‍) - ജി ആര്‍ ചന്ദ്രന്‍ മുളവന

നാല് ലഘുലേഖനങ്ങളുടെ സമാഹാരമാണ് ജി ആര്‍ ചന്ദ്രന്‍ മുളവനയുടെ 'അറിവിന്റെ ദീപ്തികള്‍' എന്ന ഈ ഗ്രന്ഥം. നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിലേക്കും ചരിത്രത്തിലേ ക്കുമുള്ള ഒരെത്തിനോട്ടമാണ് ഇതിലെ ലേഖനങ്ങള്‍. പ്രഥമ ലേഖനമായ 'സാഹിത്യവും മതവും' മലയാളഭാഷയിലും സാഹിത്യത്തിലും മതം ചെലുത്തിയ സ്വാധീനത്തപ്പെറ്റിയുള്ള അന്വേഷണമാണ്. അറിവ് എന്ന വസ്തുതയെ നിര്‍വചിക്കാനും അറിവിന്റെ വഴികളെ കണ്ടെത്താനുമുള്ള ശ്രമമാണ് 'അറിവിന്റെ ദീപ്തികള്‍' എന്ന രണ്ടാമത്തെ ലേഖനത്തില്‍. മഹാകവി കുമാരനാശാന്റെ കവിതകള്‍ സാമൂഹ്യതലത്തില്‍ വരുത്തിയ പരിവര്‍ത്തനങ്ങളെപ്പറ്റിയും അദ്ദേഹത്തിന്റെ ദര്‍ശനത്തപ്പെറ്റിയും പ്രതിപാദിക്കുകയാണ് 'കുമാരനാശാന്റെ കാവ്യവീക്ഷണം' എന്ന ലേഖനം ചെയ്യുന്നത്. കേരളത്തിലെ ആദിവാസി വിഭാഗത്തില്‍പ്പെടുന്നവര്‍ ആരാണെന്ന് കാര്യകാരണ സഹിതം സ്ഥാപിക്കുന്നതാണ് അവസാന ലേഖനം.

കവര്‍ ഡിസൈന്‍: ജെ തെരുവന്‍
വില: 4 രൂപ.