"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 12, ഞായറാഴ്‌ച

ചെണ്ടമേളം...!!!! ഉടലുകളുടെ ആവിഷ്‌കാരംകൂടിയാകുമ്പോള്‍



 📹 ചെണ്ടമേളം...!!!! ഉടലുകളുടെ ആവിഷ്‌കാരംകൂടിയാകുമ്പോള്‍ ചില വിചിന്തനങ്ങള്‍.
കറുത്ത ഉടലുകള്‍ മികച്ച സാങ്കേതിക വിദഗ്ധരുടേതാണ്. പ്ലാവിന്‍ തടിയുടെ കാതല്‍ കയറുചുറ്റി കടഞ്ഞെടുക്കുമ്പോള്‍ ഇവരുടെ മുതുകെല്ല് പൊട്ടിയെന്നിരിക്കും. ചെണ്ടക്ക് വരിയാന്‍ തോലിരുക്കുമ്പോള്‍ ഇവര്‍ക്ക് ജീവഹാനിതന്നെ സംഭവിച്ചേക്കാം. ഉടലിന്റെ ശേഷികള്‍ക്കു വിരുദ്ധമായി ജാതിവ്യവസ്ഥയുടെ പരികല്പനകള്‍ ഇവര്‍ക്ക് നീക്കിവെച്ചരിക്കുന്നത് മരണമാണ്. അതിജീവിക്കുന്നര്‍ ആവിഷ്‌കരിക്കുന്നത് 'മേളംകല' എന്ന് വിലയിരുത്തപ്പെടാറില്ല. അവിടെ വരെ അവര്‍ ചെണ്ടകൊട്ടുകാര്‍ മാത്രം. മറു ഉടലുകളാണ് മേളം കലാകാരന്മാരായി ആദരിക്കപ്പെടുന്നത്! അംഗീകരങ്ങള്‍, പത്മ ശ്രീ പോലെയുള്ള അവാര്‍ഡുകള്‍ ഒക്കെ ഇവര്‍ക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇവര്‍ ചെണ്ട നിര്‍മിക്കുന്നില്ല, തോലുരിച്ച് സ്വന്തം ജീവന്‍ അപായപ്പെടുത്തുന്നില്ല. ഫ്‌ളെക്‌സ് വിപ്ലവം താരപദവി കൊടുത്ത ഉന്നത കുലജാതരാണ് ഈ വെളുത്ത ഉടലിന്റെ ഉടമകള്‍. ഇവര്‍ ചെണ്ടകൊട്ടുകാരല്ല, ചെണ്ടവായനക്കാരാണ്...!!!! ചെണ്ട നിര്‍മിക്കാന്‍ കറുത്ത ഉടലുകളും ചെണ്ട വായിക്കാനും പൊതുമുതല്‍ ആവാര്‍ഡിലൂടെ സ്വന്തമാക്കാനും വെളുത്ത ഉടലുകള്‍...!!!! ഇന്ത്യന്‍ സാമൂഹ്യ ഘടന അങ്ങനെയാണ് ചിട്ടപ്പെടുത്തിയി രിക്കുന്നത്. (കറുത്ത ഉടലുകളുടെ ഈ ആവിഷ്‌കാരം കാണാന്‍ 93 വയസായ ഒരു കറുത്ത ഉടല്‍ വന്നെത്തി അടുത്തിരുന്ന് ആസ്വദിക്കുന്നുണ്ട്. തന്റെ പാതിപ്രായം പോലുമില്ലാത്ത വെളുത്ത ഉടലുകള്‍ അംഗീകാരം നേടി ആദരിക്കപ്പെട്ടപ്പോള്‍ കറുത്ത ഉടലായതുകൊണ്ടുമാത്രം അംഗീകരിക്കപ്പെടാന്‍ ഇടയാകാതെ വന്ന മംഗലത്തുകുഴി അയ്യരാണ് ആ കറുത്ത ഉടലിന്റെ ഉടമ.) വീഡിയോ...