"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 18, ശനിയാഴ്‌ച

കെ വി സുനില്‍ കുമാര്‍...!!!! - നഷ്ടസ്വര്‍ഗങ്ങളേ... നിങ്ങളെനിക്കൊരു...



📹 എറണാകുളം ജില്ലയിലെ ഉദയംപേരൂരില്‍ പാവപ്പെട്ട ഒരു അരയകുടുംബത്തില്‍ 1964 ലാണ് സുനില്‍ കുമാര്‍ ജനിച്ചത്. അച്ചന്‍ കൊച്ചുവേലു അരയനും അമ്മ ഉമാപതിയും മികച്ച പാട്ടുകാരായിരുന്നു. കുറവന്‍പറമ്പില്‍ എന്നാണ് വീട്ടുപേര്. കൊച്ചുവേലുവിന്റെ കുടുംബം, തിരുവിതാംകൂര്‍ രാജാക്ക ന്മാരുടെ സൈന്യാധിപനായിരുന്ന ചെമ്പിലരയന്റെ വംശാവലി യില്‍ പെട്ടതാണ്. മത്സ്യബന്ധന - വിപണന ജോലികളില്‍ മുഴുകി ജീവിച്ച ഇവരെ സംഗീതരംഗത്ത് മുന്‍ നിരയിലെത്തിക്കാന്‍ തക്കവണ്ണമുള്ള സാഹചര്യം അക്കാലത്ത് നാട്ടിലില്ലായിരുന്നു. അമ്മ ഉമാപതി കൈകൊട്ടിക്കളിയുടെ ആശാട്ടിയുമായിരുന്നു. നാട്ടുകാരുടെ ചെറുസംഘങ്ങള്‍ ഉപാപതിയെ വരുത്തി പാടിക്കുക പതിവായിരുന്നു. 'നീലക്കുയില്‍' സിനിമയിലെ പാട്ടുകളായിരുന്നു ഉമാപതിക്ക് ഏറെ ഇഷ്ടം. അതിനെതുടര്‍ന്ന് നാട്ടുകാര്‍ സുനില്‍കു മാറിന് കൊടുത്ത ഓമനപ്പേരാണ് 'ഉമാ സുനില്‍കുമാര്‍!'. 


കൊച്ചുവേലുവിന്റെ സഹോദരന്മാര്‍ പേരെടുത്തഭജനപ്പാട്ടു കാരായിരുന്നു. കുഞ്ഞുന്നാളു മുതല്‍ക്കേ അവരോടൊപ്പം ഭജനപ്പാട്ടു കച്ചേരിയില്‍ പങ്കെടുക്കുവാന്‍ ശ്രുതിപ്പെട്ടിയും ചുമന്നുകൊണ്ട് സുനില്‍കുമാറും പോകുമായിരുന്നു.


ഉമാസുനില്‍കുമാറിന് മൂത്ത രണ്ട് സഹോദരന്മാര്‍കൂടിയുണ്ട്. കുടുംബത്തിലെ സംഗീതപാരമ്പര്യം കൈമുതലായുള്ള മൂത്ത സഹോദരന്‍ കെ വി സുധാകരന്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. നേരെ മൂത്ത സഹോദരന്‍ കെ വി വസന്തന്‍ മാത്രം ആര്‍എല്‍വി സംഗീത കോളേജില്‍ നിന്നും ഔപചാരിക വിദ്യാഭ്യാസം നേടി, കഴിഞ്ഞ 30 വര്‍ഷത്തോളമായി അണ്‍ എയ്ഡഡ് സ്‌കൂളില്‍ സംഗീതാധ്യാപകനായി ജോലി നോക്കുന്നു. എന്തേ ചേട്ടന്മാരെപോലെ ഉയരാന്‍ കഴിയാതെ പോയത് എന്ന ചോദ്യത്തിന് 'എന്റെ കയ്യിലിരിപ്പുകൊണ്ട്' എന്ന് സുനില്‍ കുമാര്‍ ചിരിച്ചുകൊണ്ട് മറുപടി പറയും.



ഉദയംപേരൂര്‍ എസ്എന്‍ഡിപി സ്‌കൂളില്‍ 9 ആം ക്ലാസുവരെ മാത്രം വിദ്യാഭ്യാസം ചെയ്തിട്ടുള്ള സുനില്‍കുമാര്‍ പഠനകാലത്ത് ഗാനാലാപനത്തിന് നിരവധി സമ്മാനങ്ങല്‍ നേടിയിട്ടുണ്ട്. വിവാ ഹിതനും രണ്ടു പെണ്‍കുട്ടികളുടെ പിതാവുമാണ് ജീവിതപങ്കാ ളിയായിരുന്ന മോളി 12 വര്‍ഷങ്ങള്‍ക്കുമുമ്പ് അന്തരിച്ചു. ഈ നഷ്ടം വല്ലാതെ ഉലച്ചതുകൊണ്ടാവണം സുനിലിന് ഏറെ പ്രിയപ്പെട്ടത്, 'നഷ്ടസ്വര്‍ഗങ്ങളേ... നിങ്ങളെനിക്കൊരു...' എന്നു തുടങ്ങുന്ന ഗാനമാണ്. ഏറെ പാടിയിട്ടുള്ളതും ഈ ഗാനം തന്നെ. 



വാര്‍ക്കപ്പണി ചെയ്താണ് സുനില്‍ ജീവിക്കുന്നത്. കൂട്ടുകാരുടെ സദസുകളില്‍ പാടിക്കഴിഞ്ഞ് അവര്‍ എന്തെങ്കിലും സഹായം നല്കും എന്ന് സുനില്‍ നന്ദിയോടെ ഓര്‍ക്കുന്നു. 



രണ്ടു പെണ്‍മക്കളും പള്ളുരുത്തിയില്‍ മോളിയുടെ വീട്ടിലാണ്. മൂത്തമകള്‍ സുനിത ഇപ്പോള്‍ പത്താംക്ലാസ് പരീക്ഷയെഴുതുന്നു. ഇളയമകള്‍ അമൃത ആറാംക്ലാസില്‍ പഠനം പൂര്‍ത്തിയാക്കുന്നു. മക്കള്‍ക്ക് തന്റെ കുടുംബത്തിന്റെ സംഗീതപാരമ്പ്യം പകര്‍ന്നു കിട്ടിയിട്ടുണ്ടെന്ന് സുനില്‍കുമാര്‍ പറയുന്നു. പണിയെടുത്തു കിട്ടുന്ന കാശ് മക്കളുടെ ചെലവിന് എത്തിച്ചുകൊടുക്കുകയാണ് പതിവ്.