"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 16, വ്യാഴാഴ്‌ച

കമ്മട്ടിപ്പാടം: അവാര്‍ഡ് സ്വീകാര്യമാകുമ്പോള്‍ കഥാപാത്രം നിരാസമാകുന്നതെന്തുകൊണ്ട്? സുധാകരന്‍ ചാര്‍വാകന്‍



📹 സ്ഥലകാലങ്ങളുടെ തിരസ്‌കാരമാണ് കമ്മട്ടിപ്പാടം സിനിമയെ അസ്വീകാര്യമാക്കുന്നത്. ഭരണഘടന നിര്‍മാണ സമിതിലേക്ക് ദാക്ഷായണിയെ പോലെ ഒരു ദലിത് വനിതയെ സംഭാവന ചെയ്ത ഇടമാണ് കമ്മട്ടിപ്പാടം. അവരുടെ സഹോദര്‍ കെ കെ മാധവന്‍ എംഎല്‍എ/എംപി, കൃഷ്‌ണേതിയാശാന്‍ കെ പി കറുപ്പന്‍, കെ പി വള്ളോന്‍, ടി കെ കൃഷ്ണമേനവന്‍ വക്കീല്‍ തുടങ്ങിയവരുടെയൊക്കെ സ്വാതന്ത്ര്യ സമരപ്പോരാട്ടത്തിന്റെ ഗുണഫലം അനുഭവിച്ച ഒരു ജനത ഈ ഇടത്തുനിന്ന് തമസ്‌കരി ക്കപ്പെടുന്നു. ആ ഇടം പരിഗണിക്കപ്പെട്ടിരുന്നുവെങ്കില്‍ ദലിത കഥാപാത്രങ്ങള്‍ വൃത്തികെട്ടവരും ദുര്‍വൃത്തരുമായി നിര്‍മിക്ക പ്പെടുമായിരുന്നില്ല ഈ സിനിമയില്‍. ടിനാ ദാബി എന്ന ദലിത് പെണ്‍കുട്ടി ഐഎഎസ് ടോപ്പറാകുകയും രോഷ്മിത ഹരിമൂര്‍ത്തി എന്ന ദലിത് പെണ്‍കുട്ടി ലോകസുന്ദരിപ്പട്ടത്തിന് മത്സരിക്കാന്‍ യോഗ്യത നേടുകയും 13 വയസില്‍ എവറസ്റ്റ് കീഴടക്കി മാലാവത് പൂര്‍ണ എന്ന ദലിത് പെണ്‍കുട്ടി ലോക റിക്കോര്‍ഡിനുടമയാകുകയും ചെയ്യുന്ന കാലത്ത് വിനായകന്റെ കറുത്ത ശരീരത്തില്‍ ഒരു കമ്പ്യൂട്ടര്‍ എഞ്ചിനീ യറുടെ കുപ്പായവും പാകമാകുമായിരുന്നു! പക്ഷെ കഥാപാത്ര ങ്ങളില്‍ ഗുണ്ടകള്‍ക്കപ്പുറം കറുത്ത ശരീരത്തിന് സിനിമയില്‍ ഒരു സ്ഥാനവും നല്‍കാന്‍ സാധ്യമല്ല എന്ന പ്രാഗ്ധാരണ ഉച്ചാടനം ചെയ്യപ്പെടാത്തതാണ് സിനിമയുടെ പോരായ്മകളില്‍ പ്രമുഖം എന്ന് ചൂണ്ടിക്കാണിക്കുന്നു.