"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 15, ശനിയാഴ്‌ച

ഹിന്ദുക്കളോടും അവരുടെ സുഹൃത്തുക്കളോടും ചില ചോദ്യങ്ങള്‍...! അംബേഡ്കര്‍ പറഞ്ഞു.... (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 28)


ഇന്ത്യയില്‍ രാഷ്ട്രീയ പരിരക്ഷകള്‍ വേണമെന്നു പറയുന്നത് അസ്പൃശ്യര്‍ മാത്രമല്ല. അവരെപ്പോലെ മുസ്ലീങ്ങളും സിഖുകാരും ഒരര്‍ത്ഥത്തിലും നിസ്സഹായരായ ന്യൂന പക്ഷമല്ല. മറിച്ച് അവര്‍ ഇന്ത്യയിലെ ഏറ്റവും പ്രബലമായ രണ്ടു സമുദായങ്ങളാണ്. അവര്‍ വിദ്യാഭ്യാസപരമായി പുരോഗമിച്ചവരും സാമ്പത്തികമായി നല്ല നിലയിലെത്തിയവരുമാണ്. സാമൂഹിക തലത്തില്‍ അവര്‍ ഹിന്ദുക്കളോളം ഉന്നതരുമാണ്. അവരുടെ സംഘടന കെട്ടുറപ്പുള്ളതാണ്. അവരോട് അസ്വാതന്ത്ര്യം കാട്ടാനോ അവര്‍ക്കെന്തെങ്കിലും ഉപദ്രവമുണ്ടാക്കാനോ ഒറ്റ ഹിന്ദുവും ധൈര്യപ്പെടു കയില്ല.

മുസ്ലീങ്ങളുടേയും സിഖുകാരുടേയും രാഷ്ട്രീയാവശ്യങ്ങള്‍ എന്തൊക്കെ യാണ്? അവ നിരത്തിവെക്കുവാന്‍ ഇവിടെ സാധിക്കുകയില്ല. എന്നാല്‍ പൊതുവായ അഭിപ്രായം അവര്‍ അതിരു കടക്കുന്നവരാണെന്നും അവരോട് ഹിന്ദുക്കള്‍ നീരസം പ്രകടിപ്പിക്കുന്നു എന്നുമാണ്. ഇതിനു വിരുദ്ധമായി, അസ്പൃശ്യരുടെ സ്ഥിതിയും ആവശ്യങ്ങളും മുസ്ലീങ്ങളുടേയും സിഖുകാരു ടേയും ആവശ്യങ്ങള്‍ക്കും സ്ഥിതിക്കും നേര്‍ വിപരീതമാണ്. അവര്‍ എല്ലാവരുടേയും ദയകാത്തു കഴിയുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും അവരെ അടിച്ചമര്‍ത്താന്‍ ഒത്തുചേരുന്ന സന്ദര്‍ഭങ്ങളും വിരളമല്ല. എല്ലാ ന്യൂനപക്ഷങ്ങളിലും വെച്ച് അവര്‍ക്കാണ് വലിയ സംരക്ഷണവും ഏറ്റവും പ്രബലമായ പരിരക്ഷകളും ആവശ്യമുള്ളത്. മിതമാണ് അവരുടെ ആവശ്യങ്ങള്‍. അവയില്‍ മുസ്ലീങ്ങളുടേയും സിഖുകാരുടേയും ആവശ്യങ്ങളുടെ സവിശേഷതയായ അതിസംരക്ഷണം പോലെയുള്ള ഒന്നുംതന്നെയില്ല. മുസ്ലീങ്ങളുടേയും സിഖുകാരുടേയും അസ്പൃശ്യരുടേയും ആവശ്യങ്ങളോട് ഹിന്ദുക്കളുടെ പ്രതികരണം എന്താണ്? സിഖുകാരുടേയും മുസ്ലീങ്ങളുടേയും ആവശ്യങ്ങള്‍ അതിരുകടന്നതാ ണെങ്കിലും മുസ്ലീങ്ങളോടും സിഖുകാരോടും, പ്രത്യേകിച്ച് മുസ്ലീങ്ങളോട്, അനുരഞ്ജിക്കുവാന്‍ ഹിന്ദുക്കള്‍ തയാറാണ്. മുസ്ലീങ്ങളുമായി ശരിയായ ബന്ധം വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നതോടൊപ്പം മുസ്ലീങ്ങള്‍ക്കു മുമ്പില്‍ ദയാശീലരും ഉദാരമതികളുമാകാന്‍ സന്നദ്ധരാകുകയും ചെയ്യുന്നു.