"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 11, ചൊവ്വാഴ്ച

ഹിന്ദുക്കളുടെ വര്‍ണവ്യവസ്ഥക്കും പാശ്ചാത്യരുടെ വര്‍ഗ വ്യവസ്ഥക്കും തമ്മില്‍ യാതൊരു ബന്ധവുമില്ല....! അംബേഡ്കര്‍ പറഞ്ഞു......


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 25)

ഹിന്ദുക്കളുടെ വര്‍ണവ്യവസ്ഥക്കും പാശ്ചാത്യരുടെ വര്‍ഗവ്യവസ്ഥക്കും തമ്മില്‍ വ്യത്യാസമില്ലെന്ന് അവര്‍ പറയുന്നു. ഇത് തീര്‍ച്ചയായും അയഥാര്‍ത്ഥ്യമാണ്. ജാതിവ്യവസ്ഥയെപ്പറ്റിയും വര്‍ഗവ്യവസ്ഥയെ പ്പറ്റിയുമുള്ള തികഞ്ഞ അജ്ഞതയുടെ വിളംബരം കൂടിയാണിത്. ഒറ്റപ്പെടുത്തലിന്റെ വിഷവീര്യം കുത്തിനിറയ്ക്കപ്പെട്ട ഒരു വ്യവസ്ഥയാണ് വര്‍ണവ്യവസ്ഥ. അത് യഥാര്‍ത്ഥ്യത്തില്‍ ഒരു ജാതിയെ മറ്റൊന്നില്‍ നിന്ന് ഒറ്റപ്പെടുത്തുന്നത് ഒരു സല്കര്‍മമാണെന്ന് വരുത്തിത്തീര്‍ക്കുന്നതുമാണ്. വര്‍ഗവ്യവസ്ഥയിലുമുണ്ട് ഒറ്റപ്പെടുത്തല്‍. എന്നാല്‍ ആ ഒറ്റപ്പെടുത്തല്‍ ഒരു സല്കര്‍മമായി കണക്കാക്കപ്പെടുന്നില്ല. അത് സാമൂഹിക സംസര്‍ഗത്തെ നിരോധിക്കുന്നില്ലതാനും. വര്‍ഗവ്യവസ്ഥ ഗ്രൂപ്പുകളെ സൃഷ്ടിക്കുന്നു എന്നത് നേരാണ്. എന്നാല്‍ അവ ജാതിഗ്രൂപ്പുകള്‍ മാത്രമാണ്. അതേ സമയം വര്‍ണവ്യവസ്ഥയിലെ ജാതികള്‍ അവരുടെ അന്യോന്യ ബന്ധത്തില്‍ വ്യക്തമായും നിയതമായും സമൂഹവിരുദ്ധമാണ്.



ഈ വിശകലനം ശരിയാണെങ്കില്‍ ഹിന്ദു സമൂഹത്തിന്റെ സാമൂഹികഘടന വ്യത്യസ്ഥമാ ണെന്നും തത്ഭലമായി അതിന്റെ രാഷ്ട്രീയഘടന വ്യത്യസ്തമായിരിക്കണ മെന്നുള്ള വസ്തുത നിഷേധിക്കാവുന്നതല്ല. അസ്പൃശ്യര്‍ ആവശ്യപ്പെട്ടുകൊ ണ്ടിരിക്കുന്നത്, പൊതുവായ ശൈലിയില്‍, ലക്ഷ്യവും മാര്‍ഗവും തമ്മില്‍ സമുചിതമായ ഒരു സഹബന്ധം വേണമെന്നാണ്. ലക്ഷ്യം ഒന്നുതന്നെയാവാം. ലക്ഷ്യം ഒന്നായതുകൊണ്ട് മാര്‍ഗവും ഒന്നായിക്കൊള്ളണമെന്നില്ല. ലക്ഷ്യം ഒന്നായിരിക്കെത്തന്നെ മാര്‍ഗം സമയവും സാഹചര്യവുമനുസരിച്ച് വ്യത്യസ്തമായിത്തീരാം. സ്വന്തം ലക്ഷ്യത്തോടു സത്യസന്ധത പുലര്‍ത്തുവാന്‍ ഈ വസ്തുത അംഗീകരിക്കുകയും അവരുടെ ലക്ഷ്യം മനോവൈകല്യത്തി ന്റെ സൃഷ്ടിയാണെന്ന് വ്യാഖ്യാനിക്കപ്പെടാതിരിക്കാന്‍ വ്യത്യസ്തമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സമ്മതിക്കുകയും ചെയ്യണം.