"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 6, വ്യാഴാഴ്‌ച

പ്രത്യേക ആവാസകേന്ദ്രങ്ങള്‍ വേണമെന്ന ആവശ്യത്തിന്റെ രണ്ടാമത്തെ കാരണം.... അംബേഡ്കര്‍ പറഞ്ഞൂ...


( ഡോ. അംബേഡ്കര്‍. സമ്പൂര്‍ണ കൃതികള്‍. വാല്യം 17. പേജ് 20,21)

👉 പ്രത്യേക ആവാസകേന്ദ്രങ്ങള്‍ വേണമെന്ന ആവശ്യത്തിന്റെ രണ്ടാമത്തെ കാരണം ഗ്രാമത്തിലെ അസ്പൃശ്യരുടെ സാമ്പത്തിക സ്ഥിതിയാണ്. അവരുടെ സ്ഥിതി ഏറ്റവും ശോചനീയമാണെന്നത് ആരും നിഷേധിക്കയില്ല. ഭൂരഹിതരായ തൊഴിലാളികളാണവര്‍. കേവലം കൂലിവേലക്കാര്‍. ഹിന്ദുക്കള്‍ നല്കുന്ന വേലയാണ് അവരുടെ തൊഴില്‍. കൂലിയാകട്ടെ ഹിന്ദുക്കള്‍ അവര്‍ക്കു തോന്നുന്ന തരത്തില്‍ നല്കുന്നതും. മറ്റൊരു തൊഴിലിലും ഏര്‍പ്പെടാന്‍ അവര്‍ക്കാവില്ല. അയിത്തം കാരണം അവരുമായി ഇടപെടാന്‍ ഒരു ഹിന്ദുവും തയാറല്ല. അതിനാല്‍ ഹിന്ദുഗ്രാമ 



ത്തിന്റെ ഭാഗമെന്ന നിലയില്‍ ജീവിക്കുന്ന കാലത്തോളം അസ്പൃ ശ്യരുടെ മുമ്പില്‍ മറ്റൊരു ഉപജീവനമാര്‍ഗവും തുറന്നുകിട്ടുകയില്ല. ഈ സാമ്പത്തിക പരാധീനതക്ക് അതില്‍ നിന്ന് ഇടയാകുന്ന ദാരിദ്ര്യവും അധപ്പതനവും കൂടാതെ മറ്റു ഫലങ്ങളുമുണ്ട്. ഹിന്ദുവിന്റെ ജീവിതത്തിന് ഒരു ധര്‍മസംഹിതയുണ്ട്. അത് അയാളുടെ മതത്തിന്റെ ഭാഗമാണുതാനും. ഈ ധര്‍മസംഹിത ഹിന്ദുക്കള്‍ക്ക് പല പ്രത്യേകാനുകൂല്യങ്ങളും നല്കുന്നു. മനുഷ്യജീവിത പരിശുദ്ധിക്കു നിരക്കാത്ത ധാരാളം വിദ്രോഹങ്ങള്‍ അസ്പൃശ്യര്‍ക്കുമേല്‍ കൂനകൂട്ടാന്‍ ഈ ആനുകൂല്യങ്ങള്‍ സഹായകമാകുന്നു. അവര്‍ക്കിടയില്‍ സ്വാധീനം നേടിയ നവജീവനപ്രസ്ഥാനം വഴി ഇന്ത്യയിലെമ്പാടുമുള്ള അസ്പൃശ്യര്‍ ഹിന്ദുക്കള്‍ മത്തിന്റെ പേരില്‍ കുന്നുകൂട്ടിയ വിദ്രോഹങ്ങള്‍ക്കെ തിരായി പടവെട്ടുകയാണ്; ഓരോഗ്രാമത്തിലും എല്ലാദിവസവും ഹിന്ദുക്കളും അസ്പൃശ്യരും തമ്മില്‍ നിരന്തരമായ സമരം നടന്നുകൊണ്ടിരിക്കുന്നു. പക്ഷെ അത് പകല്‍ വെളിച്ചം കാണുക യില്ല, ഹിന്ദുക്കളുടെ പത്രങ്ങള്‍, അത് പ്രസിദ്ധീകരിക്കയില്ല, ലോകദൃഷ്ടിയില്‍ അവരുടെ താത്പര്യത്തിനു പോറല്‍ ഏറ്റാലോ!