"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 16, ഞായറാഴ്‌ച

ഹിന്ദുക്കളുടെ അഭിപ്രായത്തില്‍ അസ്പൃശ്യര്‍ക്ക് ഒരു അവകാശത്തിനും അര്‍ഹതയില്ല....!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 29,30)

ഐക്യ അയര്‍ലണ്ടിനുവേണ്ടി നടത്തിയ ഗൂഢാലോചനയില്‍ റെഡ്‌മോണ്ടി നോട് കഴ്‌സണ്‍ പറഞ്ഞതെന്താണെന്ന് ഹിന്ദുക്കള്‍ക്ക് അറിവില്ലെന്നു തോന്നുന്നു. ആ സംഭവം സ്മരണാര്‍ഹമാണ്. കഴ്‌സണോട് റെഡ്മണ്ട് പറഞ്ഞു: 'ആള്‍സ്റ്ററിലെ പ്രൊട്ടസ്റ്റന്റ് ന്യൂനപക്ഷത്തിനുവേണ്ടി എന്തു പരിരക്ഷക്കു വേണമെങ്കിലും ചോദിച്ചോളൂ, തരാന്‍ തയാറാണ്. എന്നാല്‍ ഒരു ഭരണഘടന യുടെ കീഴില്‍ ഒരു ഐക്യ അയര്‍ലണ്ട് ഉണ്ടാക്കാം.' കഴ്‌സന്റെ മറുപടി ഹ്രസ്വവും മൃഗീയവുമായിരുന്നു. വാഗ്ദാനത്തെപ്പറ്റി പരിഗണിക്കാന്‍ സമയം ആവശ്യപ്പെടാതെ അദ്ദേഹം പറഞ്ഞു : 'പോയിത്തുലയട്ടെ നിങ്ങളുടെ പരിരക്ഷകള്‍. നിങ്ങളുടെ ഭരണം എനിക്കാവശ്യമില്ല.' കഴ്‌സണ്‍ സ്വീകരിച്ച നിലപാട് അസ്പൃശ്യര്‍ സ്വീകരിച്ചിട്ടില്ല എന്നതില്‍ അവരോട് ഹിന്ദുക്കള്‍ നന്ദിയുള്ളവരായിരിക്കേണ്ടതാണ്.



എന്നാല്‍ നന്ദിയുള്ളവരായിരിക്കു ന്നില്ലെന്നു മാത്രമല്ല അവര്‍ രോഷമുള്ളവരായിരിക്കുകയും ചെയ്യുന്നു. കാരണം അസ്പൃശ്യര്‍ രാഷ്ട്രീയാവകാശങ്ങള്‍ ചോദിക്കാന്‍ ധൈര്യപ്പെടുന്നു. ഹിന്ദുക്കളുടെ അഭിപ്രായത്തില്‍ അസ്പൃശ്യര്‍ക്ക് ഒരു അവകാശത്തിനും അര്‍ഹതയില്ല. വ്യത്യസ്ത സമുദായങ്ങളോട് ഹിന്ദുക്കള്‍ കൈക്കൊള്ളുന്ന മനോഭാവത്തിന്റെ ഈ വ്യത്യസ്തത സൂചിപ്പിക്കുന്നതെന്താണ്? മൂന്നു കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. 1) എല്ലാ അധികാരങ്ങളും ഹിന്ദുക്കള്‍ക്കുതന്നെ കിട്ടണം. 2) തങ്ങളുടെ രാഷ്ട്രീയ സ്ഥാപനങ്ങളെ നീതിയുടെ തത്വത്തില്‍ അധിഷ്ഠിതമാക്കാന്‍ അവര്‍ തയാറല്ല. 3) അധികാരം അടിയറവെക്കേണ്ടി വന്നാല്‍ അടുത്തുതന്നെ സമരോത്സുകതയുടേയും കയ്യൂക്കിന്റേയും ശക്തികള്‍ക്ക് മുമ്പിലായിരിക്കും, അത് ചെയ്യുക; നീതിയുടെ അനുശാസന ത്തിനു മുന്നില്‍ അടിയറവെക്കുന്ന പ്രശ്‌നമില്ല.