"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 14, വെള്ളിയാഴ്‌ച

ഹിന്ദുമതത്തിന്റെ ഔദ്യോഗിക സിദ്ധാന്തം തന്നെയാണ് അസമത്വം....!!!! അംബേഡ്കര്‍ പറഞ്ഞു......


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 31)

ഹിന്ദുക്കള്‍ക്ക് സഹജവും രൂഢമൂലവുമായ ഒരു യാഥാസ്ഥിതികതയുണ്ട്. അവര്‍ക്ക് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുമായി, അതായത് ജനാധിപത്യവുമായി, സഹവര്‍ത്തിത്വം സാധ്യമല്ലാതാക്കിത്തീര്‍ക്കുന്ന ഒരു മതമുണ്ട്. അസമത്വം ലോകത്തെല്ലായിടത്തുമുണ്ട്. അത് ഏറിയകൂറും സ്ഥിതിഗതികളും സാഹചര്യവുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ അതിന് മതത്തിന്റെ പിന്തുണ ഉണ്ടായിട്ടില്ല. ഹിന്ദുക്കളുടെ കാര്യം വ്യത്യസ്തമാണ്. ഹിന്ദുസമൂഹത്തില്‍ അസമത്വമുണ്ടെന്നു മാത്രമല്ല, ഹിന്ദുമതത്തിന്റെ ഔദ്യോഗിക സിദ്ധാന്തം തന്നെയാണ് അസമത്വം.



ഹിന്ദുക്കള്‍ സമത്വം ആഗ്രഹിക്കുന്നേയില്ല. അവരുടെ ചായ്വും മനോഭാവവും ഒരു മനുഷ്യന്‍ ഒറ്റമൂല്യം എന്ന ജനാധിപത്യ സങ്കല്പത്തിനെതിരാണ്. ഓരോ ഹിന്ദുവും സാമൂഹികമായി ടോറിയും രാഷ്ട്രീയമായി വിപ്ലവവാദിയുമാണ്. മി. ഗാന്ധിയും ഈ നിയമത്തിനപവാദമല്ല. അദ്ദേഹം ലോകത്തില്‍ സ്വയം ചമയുന്നത് ഉദാരവാദിയായിട്ടാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഉദാരതാവാദം നേര്‍ത്ത ഒരു ബാഹ്യാവരണം മാത്രമാണ് - ശരീരത്തു പറ്റിന്‌ലക്കുന്ന, ബൂട്ട്‌സില്‍ പറ്റിയ പൊടിപോലെ, ഒരു നേര്‍ത്ത പാളി, അതില്‍ ഒന്നു പോറി നോക്കൂ അപ്പോള്‍ കാണാം അദ്ദേഹത്തിന്റെ ഉദാരവാദത്തിനിടയില്‍ അദ്ദേഹം ഒരു തനി ടോറിയാണെന്ന്. അഭിശപ്തജാതിക്കുവേണ്ടിയാണ് അദ്ദേഹം നിലകൊള്ളുന്നത്. ഹിന്ദുത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മൗലികവാദിയാണദ്ദേഹം.