"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 23, ഞായറാഴ്‌ച

ചരിത്രത്തില്‍ അറിയപ്പെട്ടതില്‍ വെച്ച് ഏറ്റവും വലിയ പരോപജീവിവര്‍ഗം ബനിയന്മാരാണ്.... അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 64)

ചരിത്രത്തില്‍ അറിയപ്പെട്ടതില്‍ വെച്ച് ഏറ്റവും വലിയ പരോപജീവിവര്‍ഗം ബനിയന്മാരാണ്. ഒരു ബനിയനിലെ ധനാര്‍ജനപരമായ തിന്മ ദൂരീകരിക്കാന്‍ ഒരു സംസ്‌കാരത്തിനും മനസ്സാക്കിക്കും കഴിയുകയില്ല. സാംക്രികരോഗക്കാലത്ത് സമ്പത്സമൃദ്ധി കൊയ്‌തെടുക്കുന്ന പ്രേതകര്‍മ നിര്‍വാഹകനെ പ്പോലെയാണയാള്‍. എന്നാല്‍ ബനിയനും പ്രേതകര്‍മനിര്‍വാ ഹകനും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. പ്രേതകാര്‍മികന്‍ സാംക്രമികരോഗം സൃഷ്ടിക്കുന്നില്ല. ബനിയന്‍ അതു ചെയ്യുന്നു.



അയാള്‍ തന്റെ പണം പ്രത്യുത്പാദനരംഗത്തും വിനിയോഗി ക്കുകയില്ല. പ്രത്യുത്പാദനമല്ലാത്ത കാര്യങ്ങള്‍ക്കു വായ്പ നല്കുന്നതിലൂടെ അയാള്‍ കൂടുതല്‍ കൂടുതല്‍ ദാരിദ്ര്യം സൃഷ്ടിക്കുന്നു. അയാള്‍ ജീവിക്കുന്നത് പലിശകൊണ്ടാണ്. പണം വായ്പനല്കുന്നത് മനു നിര്‍ദ്ദേശിച്ചു നല്കിയ തൊഴിലാണെന്ന മതാനുശാസനമാണ് അയാളുടെ മാര്‍ഗദര്‍ശി. തന്റെ തൊഴില്‍ ന്യായപൂര്‍ണവും നീതിയുക്തവും ആണെന്ന് അയാള്‍ കരുതുന്നു. തന്റെ ഹര്‍ജികളില്‍ വിധികല്പിക്കാന്‍ സദാ സന്നദ്ധനായ ബ്രാഹ്മണ ജഡ്ജിയുടെ സഹായത്തോടെ അയാള്‍ തന്റെ തൊഴില്‍ നിര്‍ബാധം നടത്തിക്കൊണ്ടുപോകുന്നു. പലിശക്കും പലിശക്കു പലിശയും കൂട്ടിക്കൂട്ടി അധമര്‍ണ കുടുംബങ്ങളെ അയാളുടെ ഊരാക്കുടുക്കില്‍ അകപ്പെടുത്തുന്നു. ഒരു അധമര്‍ണന്‍ എത്രപണം തിരിച്ചുകൊടുത്താലും അയാള്‍ പിന്നേയും അധമര്‍ണന്‍ തന്നെ. വ്യാജരേഖ ചമക്കാനും കള്ളക്കേസുണ്ടാക്കാനും അയാള്‍ക്ക് മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടുന്നില്ല. രാഷ്ട്രീയത്തിന്മേലുള്ള അയാളുടെ നീരാളിപ്പിടുത്തം പൂര്‍ണമാണ്. ഇന്ത്യയിലെ പാവപ്പെട്ടവരും പട്ടിണിക്കാരും നിരരക്ഷരരുമായ സമസ്ത ജനങ്ങളും ബനിയന് പണയപ്പെട്ടിരിക്കുന്നു.