"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 3, തിങ്കളാഴ്‌ച

വിദ്യാഭ്യാസാവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നതിനാല്‍ പബ്ലിക് സര്‍വീസുകളില്‍ അസ്പൃശ്യരുടെ കുറഞ്ഞ മാര്‍ക്ക് പരിഗണിക്കേണ്ടതാണ്....!!!!


👉 അംബേഡ്കര്‍ പറഞ്ഞു....
(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 18)

ഏറ്റവും കുറഞ്ഞ യോഗ്യത എന്ന മനദണ്ഡത്തിനു വിധേയമായി പൊതു സേവനത്തുറകളില്‍ അസ്പൃശ്യര്‍ക്ക് ഒരു പ്രത്യേകാനു പാതത്തില്‍ ഉദ്യോഗങ്ങള്‍ സംവരണം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. അസ്പൃശ്യരുടെ മറ്റ് ആവശ്യങ്ങളെന്ന പോലെ ഈ ആവശ്യത്തേയും ഹിന്ദുക്കള്‍ എതിര്‍ക്കുന്നു. അവരുടെ നിലപാട് ഇതാണ്: ഉദ്യോഗനിയമനത്തിനു കഴിവും കാര്യക്ഷമ തയും സ്വാഭാവശുദ്ധിയുമാണാവശ്യം; ജാതിമതങ്ങള്‍ക്കൊന്നും അവിടെ സ്ഥാനമില്ല. സ്വഭാവശുദ്ധിയെന്ന അവശ്യയോഗ്യതയെപ്പറ്റി തര്‍ക്കമില്ല. അതുപോലെ കഴിവും കാര്യക്ഷമതയും വേണമെന്ന തിലുമില്ല തര്‍ക്കം. തര്‍ക്കമുള്ളത് ഒരു കാര്യത്തില്‍ മാത്രം, 



അതൊരു സുപ്രധാനകാര്യമാണുതാനും. പൊതുസേവന ത്തുറകളിലെ ഉദ്യോഗനിയമനത്തിന് റിക്രൂട്ട് ചെയ്യപ്പെടുന്നതിന് ജാതിയും മതവും പരിഗണിക്കേണ്ടതല്ലേ എന്നതാണു കാര്യം. കാര്യക്ഷമതയുടെ ഉരകല്ല് വിദ്യാഭ്യാസ യോഗ്യതമാത്രമാണെന്നു കരുതുന്ന ഹിന്ദുക്കള്‍ ശഠിക്കുന്നത് എല്ലാ ജാതിമതക്കാര്‍ക്കും പങ്കെടുക്കാവുന്ന മത്സരപ്പരീക്ഷയുടെ അടിസ്ഥാനത്തിലാവണം ഉദ്യോഗ നിയമനം എന്നാണ്. അത്തരമൊരു പദ്ധതി രണ്ടു ലക്ഷ്യങ്ങള്‍ നിറവേറ്റുമെന്ന് അവര്‍ വാദിക്കുന്നു. അത് കാര്യക്ഷമതയെന്ന ലക്ഷ്യം നിറവേറ്റുന്നു. രണ്ടാമതായി അത് രാജ്യത്തെ പൊതുസേവനത്തുറകളില്‍ അസ്പൃശ്യര്‍ക്ക് പ്രവേശനം നിഷേധിക്കുന്നില്ല.

കാര്യക്ഷമതയുടേയും മത്സരപ്പരീക്ഷയുടേയും കാര്യം പറഞ്ഞ് ഹിന്ദുക്കള്‍ അസ്പൃശ്യരുടെ ആവശ്യങ്ങള്‍ക്കെതിരായ നിലപാടിന് നീതിയുക്തമെന്ന തോന്നലുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇവിടെയും വാദഗതി വസ്തുതയുടെ പാര്‍ശ്വവര്‍ത്തിയാണ്. പൊതുസേവന ത്തുറകളില്‍ കാര്യക്ഷമതയുള്ളവരെ ലഭ്യമാക്കാന്‍ മത്സരപ്പരീക്ഷാ സമ്പ്രദായം ഉചിതമായ രീതിയാണോ അല്ലയോ എന്നതല്ല പ്രശ്‌നം. മത്സരപ്പരീക്ഷാ സമ്പ്രദായം എല്ലാ ജാതിക്കാര്‍ക്കുമായി തുറന്നിടു ന്നതുകൊണ്ടുമാത്രം അസ്പൃശ്യര്‍ക്ക് പൊതുസേവനത്തു റകളില്‍ കടക്കാന്‍ പറ്റുമോ എന്നതാണ് പ്രശ്‌നം. അത് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ ആശ്രയിച്ചിരിക്കും. അത് വേണ്ടത്ര ജനാധിപത്യ പരമാണോ? വിദ്യാഭ്യാസ സൗകര്യങ്ങള്‍ വേണ്ടത്ര വ്യാപകമായിട്ടുണ്ടോ? എല്ലാ ജാതിമതക്കാര്‍ക്കും മത്സരത്തിനെ ത്താന്‍ പാകത്തില്‍ പ്രവേശനം നല്കപ്പെടുന്നുണ്ടോ? മറിച്ചാണെ ങ്കില്‍ തുറന്ന മത്സരസമ്പ്രദായത്തില്‍പ്പോലും വലിയ ജനവിഭാഗ ങ്ങള്‍ പുറത്താക്കപ്പെടും. ഈ അടിസ്ഥാനോപാധി അതിന്റെ സ്വഭാവംകൊണ്ട് ഇന്ത്യയില്‍ ശ്രദ്ധേയമാകുന്നു. ഇന്ത്യയില്‍ ഉന്നതവിദ്യാഭ്യാസം ഹിന്ദുക്കളുടെ കുത്തകയാണ് - പ്രത്യേകിച്ച് സവര്‍ണ ഹിന്ദുക്കളുടെ. അവര്‍ണര്‍ക്ക് അസ്പൃശ്യതയുടെ പേരില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണ്.