"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 5, ബുധനാഴ്‌ച

പ്രത്യേക ആവാസകേന്ദ്രങ്ങള്‍ എന്തിന് ? അംബേഡ്കര്‍ പറഞ്ഞൂ.....



(ഡോ. അംബേഡ്കര്‍. സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 20)

ഈ പ്രബന്ധത്തില്‍ മുമ്പ് പ്രതിപാദിക്കപ്പെട്ട പ്രമേയം നമ്പര്‍ കഢ സ്വയം വിശദമാണ്. അതിന്റെ ഉദ്ദേശ്യം വ്യക്തമാക്കുവാന്‍ കൂടുതല്‍ ചര്‍ച്ചയൊന്നും ആവശ്യമില്ല. മാത്രമല്ല, അതിനെപ്പറ്റി പൊതുവേ പറയാന്‍ മാത്രമേ ഈ പ്രബന്ധത്തിന്റെ പരിധി അനുവദിക്കുന്നുള്ളൂതാനും. പ്രത്യേക ആവാസകേന്ദ്രങ്ങള്‍ക്കു വേണ്ടിയുള്ള അസ്പൃശ്യരുടെ ആവശ്യം അവര്‍ക്കിടയിലെ 'നവജീവനപ്രസ്ഥാന'ത്തിന്റെ ഫലമാണ്. ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം അസ്പൃശ്യരെ സവര്‍ണരുടെ ദാസ്യവൃത്തിയില്‍ നിന്നു മോചിപ്പിക്കുകയെന്നതാണ്. നിലവിലെ സംവിധാനം തുടരുന്നി ടത്തോളം അസ്പൃശ്യര്‍ക്ക് ഹിന്ദുക്കളുടെ നുകത്തിനടിയില്‍ നിന്ന് സ്വയം മുക്തരാകാനോ അവരുടെ അയിത്തം കുടഞ്ഞെറിയാനോ



സാധ്യമല്ല. ഒരേ ഗ്രാമത്തില്‍ താമസിക്കുന്ന അസ്പൃശ്യരും ഹിന്ദുക്കളും തമ്മില്‍ നടക്കുന്ന ഇഴയടുപ്പമുള്ള സംസര്‍ഗമാണ് അസ്പൃശ്യരായി മുദ്രകുത്തുന്നതും അവരെ അസ്പൃശ്യരായി തിരിച്ചറിയാന്‍ ഹിന്ദുക്കളെ പ്രാപ്തരാക്കുന്നതും. ഇന്ത്യ ഗ്രാമങ്ങളുടെ രാജ്യമാണെന്നത് അംഗീകൃത സത്യം തന്നെ. ഈ ഗ്രാമവ്യവസ്ഥ അസ്പൃശ്യരെ വേര്‍തിരിച്ചു നിര്‍ത്താനും അവരെ അസ്പൃശ്യരായി തിരിച്ചറിയാനും എളുപ്പവഴി പ്രദാനം ചെയ്യുന്നിടത്തോളം അസ്പൃശ്യര്‍ക്ക് അയിത്തത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല. അയിത്തത്തെ ചിരന്തനമാക്കുന്നത് ഗ്രാമവ്യ വസ്ഥയാണ്. അതിനാല്‍ അതു തകര്‍ക്കണം. വാസ്തവത്തില്‍ സാമൂഹികമായി വേര്‍പെട്ടുകഴിയുന്ന അസ്പൃശ്യരെ ഭൂപരമായും പ്രാദേശികമായുംകൂടി വേര്‍പെടുത്തണം. അവരെ അസ്പൃശ്യര്‍ക്കു മാത്രമായുള്ള ഗ്രമങ്ങളില്‍ താമസിപ്പിക്കണം. ഈ ഗ്രമങ്ങളില്‍ ഉയര്‍ന്നവരും താഴ്ന്നവരുമെന്നോ സ്പൃശ്യരും അസ്പൃശ്യരുമെന്നോ ഉള്ള വിവേചനത്തിന് ഇടം ലഭിക്കയില്ല.