"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 28, വെള്ളിയാഴ്‌ച

ഡോ. അംബേഡ്കര്‍ ചോദിച്ചു. 'ഇതാണോ നിങ്ങളുടെ മതം പഠിപ്പിക്കുന്നത്?

(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം. 18. പേജ് 70)

1934 ല്‍ ഡോ. അംബേഡ്കറും സഹപ്രവര്‍ത്തകരും ഒരുല്ലാസയാ ത്രവേളയില്‍, നൈസാമിന്റെ നാട്ടുരാജ്യത്തുള്ള ഡൗളത്താബാദ് കോട്ട സന്ദര്‍ശിച്ചു. അവര്‍ കോട്ടയിലെ പൊടിനിറഞ്ഞ ഭാഗത്തെ ത്തിയപ്പോള്‍ കാലും മുഖവും കഴുകാനായി ഒന്നുമാലോചി ക്കാതെ, ഒരു കുളത്തില്‍ നിന്നും കുറച്ചു വെള്ളമെടുത്തു. ചുറ്റിക്കറങ്ങുന്നതിനുള്ള അനുവാദം വാങ്ങിച്ചുകൊണ്ടിരി ക്കുമ്പോള്‍, പ്രായമുള്ള ഒരു മുഹമ്മദീയന്‍ ഓടിവന്ന് അച്യുച്ച ത്തില്‍ ആക്രോശിച്ചു: 'തൊട്ടുകൂടാത്തവര്‍ കുളം അശുദ്ധമാക്കി'. സാഹചര്യം ഗുരുതരമാവുകയും മുഹമ്മദീയരുടെ മനോഭാവം നിമിത്തം അന്തരീക്ഷം രോഷാകുലമാവുകയും ചെയ്തു. ഡോ. അംബേഡ്കര്‍ ചോദിച്ചു. 'ഇതാണോ നിങ്ങളുടെ മതം പഠിപ്പിക്കു ന്നത്? തൊട്ടുകൂടാത്ത ഒരുവന്‍ ഒരു മുഹമ്മദീയനായിത്തീര്‍ന്നാല്‍, നിങ്ങള്‍ അവനെ വെള്ളമെടുക്കുന്നതില്‍ നിന്നും തടയുമോ?' അത് ജനക്കൂട്ടത്തെ നിശബ്ദരാക്കി. എന്നാല്‍, തൊട്ടുകൂടാത്തവര്‍ മറ്റൊരിടത്തും വെള്ളം 'അശുദ്ധ'മാക്കുന്നില്ലെന്ന് ഉറപ്പുവരുത്തു ന്നതിനു വേണ്ടി ആയുധധാരിയായ ഒരു പട്ടാളക്കാരനോടൊപ്പം കോട്ട ചുറ്റിക്കാണുന്നതിന് മാത്രമേ അവരെ അനുവദിച്ചുള്ളൂ.


ജാതിയും തൊട്ടുകൂടായ്മയും ഹിന്ദുക്കളുടെ സൃഷ്ടിയാണെങ്കിലും, ഇന്ത്യയിലെ മുഹമ്മദീയരും പാഴ്‌സികളും ക്രിസ്ത്യാനികളും ഈ വിഷയത്തിലുള്ള ഹൈന്ദവവിലക്കുകളില്‍ നിന്നും പൂര്‍ണമായും മുക്തരല്ലെന്ന് തന്റെ ജീവിതാനുഭവങ്ങള്‍ ഡോ. അംബേഡ്കര്‍ക്ക് കാണിച്ചുകൊടുത്തു. തന്റെ സുദീര്‍ഘമായ പോരാട്ടത്തിന്റെ കാലയളവില്‍, മനുഷ്യര്‍ക്കിടയിലെ പുറംജാതിക്ക് തന്റെ അക്ഷയധനത്തിലൊന്നും നിഷേധിക്കാത്ത ഒരു ലോകത്തിലെ അമൂല്യമായ സഖിത്വം - വിജ്ഞാനത്തിന്റെ പൊതു സ്വത്ത് അദ്ദേഹം കണ്ടെത്തി.

(ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍, 1943 മാര്‍ച്ച് 1, പുറം 194-95. ഈ ലേഖനം, 'വ്യക്തിസ്വരൂപങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ലേഖനകര്‍ത്താവിന്റെ പേര് ലേഖനത്തില്‍ കുറിച്ചിട്ടില്ല.)