"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 4, ചൊവ്വാഴ്ച

വിദ്യാഭ്യാസാവകാശം വിട്ടുതരിക! കാര്യക്ഷമത താനേവന്നു ചേരും....! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണ കൃതികള്‍. വാല്യം 17. പേജ് 18)

സവര്‍ണ ഹിന്ദുക്കള്‍ അവര്‍ണര്‍ക്ക് അസ്പൃശ്യതയുടെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഉയര്‍ന്ന ഉദ്യോഗ ങ്ങളില്‍ നിയമിക്കപ്പെടാനാവശ്യമായ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ക്കു മാത്രമാണ് പ്രസക്തി; അവക്ക് തന്ത്രപരമായ മൂല്യമുണ്ട് - ഉന്നത വിദ്യാഭ്യാസം ദരിദ്രര്‍ക്ക് അപ്രാപ്യമാണ്. അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്കുന്നതിന് രാജ്യം സാമ്പത്തികമായ ഉത്തര വാദിത്വം ഏറ്റെടുക്കുകയില്ല. അങ്ങനെ വേണമെന്നാണ് അവര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്. ഹിന്ദുക്കള്‍ അവരുടെ ദയാ ദാക്ഷിണ്യങ്ങള്‍ അസ്പൃശ്യരിലേക്ക് നീട്ടുകയില്ല. സര്‍വീസില്‍



പ്രവേശിക്കാന്‍ മത്സരപ്പരീക്ഷകളുടെ വിജയത്തെ ആശ്രയിക്കാന്‍ അസ്പൃശ്യരോട് ആവശ്യപ്പെടുന്നത് അവരോടുകാട്ടുന്ന വഞ്ചന യാണ്. അസ്പൃശ്യര്‍ സ്വീകരിച്ചിട്ടുള്ള നിലപാട് ഒരു തരത്തിലും അയുക്തികമല്ല. കാര്യക്ഷമത ആവശ്യമാണെന്ന് അവര്‍ അംഗീക രിക്കുന്നു. അതുകൊണ്ടാണ് അവരുടെ പ്രമേയത്തില്‍ കുറഞ്ഞ യോഗ്യതയെന്നു ചട്ടത്തിനു വിധേയമായി ഉദ്യോഗനിയമനം ആവശ്യപ്പെടുന്നത്. മറ്റുതരത്തില്‍ പറഞ്ഞാല്‍ ഇത്രയുമാണ് അസ്പൃശ്യര്‍ ആവശ്യപ്പെടുന്നത്. ഉദ്യോഗ നിയമനത്തിന് ഒരു കുറഞ്ഞ യോഗ്യത നിശ്ചയിക്കപ്പെടണം. ഒരു ജോലിക്ക് രണ്ട് അപേക്ഷകരുണ്ടായിരിക്കുകയും അവരില്‍ അസ്പൃശ്യന് നിര്‍ദിഷ്ടമായ കുറഞ്ഞയോഗ്യതയുണ്ടായിരിക്കുകയും ചെയ്താല്‍, അയാളേക്കാള്‍ കൂടിയയോഗ്യത ഹിന്ദുവായ അപേക്ഷകന് ഉണ്ടെങ്കില്‍പ്പോലും അസ്പൃശ്യനായ ഉദ്യോഗാര്‍ത്ഥിയെ നിയമി ക്കണം. അതായത് നിയമനാടിസ്ഥാനം ഏറ്റവും കുറഞ്ഞ യോഗ്യതയായിരിക്കണമെന്നാണ്; ഏറ്റവും കൂടിയയോഗ്യത യായിരിക്കരുതെന്നാണ്. കാര്യക്ഷമതാ പരിശോധന ചില പ്രത്യേക സമുദായങ്ങള്‍ക്ക് പബ്ലിക് സര്‍വീസുകള്‍ കുത്തകയാക്കി നല്കുന്നതു ശ്രദ്ധിക്കാന്‍ കൂട്ടാക്കാത്തവര്‍ക്ക് ഇത് വിചിത്രമായി ത്തോന്നാം. സ്വയം ഭരിക്കുക എന്നത് നല്ല ഭരണത്തേക്കാള്‍ മെച്ചമാണെന്ന് കാംപ്‌ബെല്‍ ബെന്നര്‍മാന്‍ പറഞ്ഞിട്ടില്ലേ? അസ്പൃശ്യര്‍ ആവശ്യപ്പെടുന്നതും മറ്റൊന്നല്ല. കാര്യക്ഷമമായ ഒരു ഗവണ്മെന്റിന്റെ ആവശ്യകത അവര്‍ അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് ഉദ്യോഗ നിയമനത്തിന് കുറഞ്ഞ യോഗ്യത വേണമെന്ന് അവര്‍ അംഗീകരിക്കുന്നത്. അവര്‍ തയാറാകാത്തത് നല്ല ഭരണത്തിനു വേണ്ടി സ്വയം ഭരണം ഉപേക്ഷിക്കാനാണ്. ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസത്തില്‍ അധിഷ്ഠിതമായ ഗവണ്മെന്റ് ഒരു സാമുദായിക ഗവണ്മെന്റായിരിക്കും. കാരണം കുറഞ്ഞ യോഗ്യതയേക്കാള്‍ ഉന്നതമായ വിദ്യാഭ്യാസം സിദ്ധിച്ചി ട്ടുള്ളത് ഹിന്ദുക്കള്‍ക്കാണ്. അതുകൊണ്ടാണ് അവര്‍ പറയുന്നത് കാര്യക്ഷമമായ ഗവണ്മെന്റിന് കുറഞ്ഞ യോഗ്യത മതിയെന്ന്. അത് സ്വയം ഭരണം സാധ്യമാകുമെന്നതിനാല്‍ പബ്ലിക് സര്‍വീ സില്‍ പ്രവേശിക്കുന്നതിന് കുറഞ്ഞയോഗ്യത എന്നായിരിക്കണം ചട്ടം. അത് സ്വയം ഭരണവും ഒപ്പം കാര്യക്ഷമമായ ഭരണവും ഉറപ്പാക്കും.