"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 1, ശനിയാഴ്‌ച

അസ്പൃശ്യരുടെ കാര്യക്ഷമതയിുടെ നേര്‍ക്കുള്ള ഹിന്ദുക്കളുടെ വാശി അനാവശ്യമാണ്; അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 16)

👉 അസ്പൃശ്യരുടെ രണ്ടാമത്തെ ആവശ്യമിതാണ്: അവര്‍ക്ക് നിയമസഭയില്‍ പ്രാതിനിധ്യം ലഭിച്ചാല്‍ പോരാ, മന്ത്രിസഭയിലും പ്രാതിനിധ്യം വേണം. ഈ ആവശ്യത്തേയും ഹിന്ദുക്കള്‍ എതിര്‍ക്കുകയാണ്. അവരുടെ വാദഗതി രണ്ടുതരത്തില്‍ രൂപം കൊള്ളുന്നു. ഒന്ന്, മന്ത്രിയഭ നിയമസഭയിലെ ഭൂരിപക്ഷത്തെ പ്രിതിനിധാനം ചെയ്യുന്നതായിരിക്കണം. രണ്ട്, മന്ത്രിസഭാംഗങ്ങള്‍ അധികാരസ്ഥാനങ്ങള്‍ കൈയാളാന്‍ പോന്ന കാര്യക്ഷമതയുള്ളതാ യിരിക്കണം. രണ്ടാമത്തെ വാദഗതിയെപ്പറ്റി ആദ്യം പരിശോധി ക്കാം.

ഈ വാദഗതി മൗലികമായിത്തന്നെ സുശക്തമാണ്. എന്നാല്‍ അതിനെ ഒരു പ്രാതിനിധ്യവഗണ്മെന്റിന്റെ കാര്യത്തില്‍ വളരെ ദൂരം കൊണ്ടുപോകാന്‍ കഴിയുകയില്ലെന്നും ശ്രദ്ധിക്കേണ്ടതാണ്. പ്രൊഫ. ഡൈസിയുടെ വാക്കുകള്‍ ശ്രദ്ധിക്കൂ: 'ബൗദ്ധികശേഷിയില്‍ സാധ്യമായ ഏറ്റവും നല്ല പാര്‍ലമെന്റിനെ ഒത്തുകിട്ടുക എന്നത് ഭരണഘടനാസമ്പ്രദായത്തിന്റെ ഒരു പ്രാഥമിക ലക്ഷ്യമല്ല. യഥാര്‍ത്ഥത്തില്‍ രാജ്യത്തിലെ ജനങ്ങളേക്കാള്‍ ബുദ്ധിശക്തിയേറിയ ഒരു പാര്‍ലമെന്റ് എന്നത് പ്രാതിനിധ്യഗവണ്മെന്റ് എന്ന ആശയത്തിനു നിരക്കുന്നതല്ല.'

കാര്യക്ഷമതയിന്മേലുള്ള വാശി അനാവശ്യമാണ്. അജ്ഞരായ ആളുകളെ അവര്‍ അസ്പൃശ്യരായതുകൊണ്ടുമാത്രം മന്ത്രിമാരാ ക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. അസ്പൃശ്യര്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്കിയാല്‍ അവര്‍ക്കിടയിലെ ഏറ്റവും കാര്യക്ഷമ തയുള്ളവര്‍തന്നെ തെരഞ്ഞെടുക്കപ്പെടും. അത്തരത്തില്‍പ്പെട്ട അനേകം അസ്പൃശ്യര്‍ ഓരോ പ്രൊവീന്‍സിലുമുണ്ട്. പിന്നെ ഈ പരിമിതിവ്യവസ്ഥ അസ്പൃശ്യര്‍ക്കു മാത്രമായി ബാധകമാക്കു ന്നതെന്തേ? അസ്പൃശ്യരെപ്പോലെ മന്ത്രിസഭാ പ്രാതിനിധ്യം മുസ്ലീങ്ങളും ആവശ്യപ്പെടുന്നുണ്ടല്ലോ. പക്ഷെ, മുസ്ലീങ്ങളുടെ അവകാശവാദത്തിനെതിരായി അത്തരമൊരു പരിമിതിവ്യവസ്ഥ എന്തിുകൊണ്ട് ഹിന്ദുക്കള്‍ ഉന്നയിക്കുന്നില്ല? ഹിന്ദുക്കളുടെ എതിര്‍പ്പ് യുക്തിരഹിതമാണ് അതൊരു ഒഴികഴിവു മാത്രം.