"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 26, ബുധനാഴ്‌ച

ക്രിമിനല്‍ വര്‍ഗക്കാര്‍ ആരാണ്...? അംബേഡ്കര്‍ പറഞ്ഞു.....

(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 7, 8, 9)

ക്രിമിനല്‍ വര്‍ഗങ്ങളെ ഒരു കാലത്ത് സംഘടിതമായി കുറ്റകൃത്യ ങ്ങള്‍ ചെയ്യുന്ന പിന്താരികള്‍, തഗ്ഗുകള്‍ എന്നിവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിന്നു.


പിന്താരികള്‍: സായുധരായ കവര്‍ച്ചസംഘമായിരുന്നു പിന്താരി കള്‍. പരസ്യമായി കവര്‍ച്ച നടത്തിയിരുന്ന ഈ കൊള്ളസംഘ ത്തിന് ഇരുപതിനായിരമോ അതില്‍ക്കൂടുതലോ കുതിരകളെ ഒരേസമയം സംഘടിപ്പിക്കുവാന്‍ കഴിയുമായിരുന്നു. കൊള്ളത്ത ലവന്മാരുടെ അധീനതയിലായിരുന്നു അവയെല്ലാം. ചിട്ടു എന്നു വിളിച്ചിരുന്ന ശക്തനായ കൊള്ളത്തലവന്റെ അധീനതയില്‍ മാത്രം അയ്യായിരം കുതിരപ്പട്ടാളമുള്‍പ്പെടെ പതിനായിരം കുതിരകളുണ്ടാ യിരുന്നു. ഒന്നാംതരം കാലാള്‍പ്പടയും തോക്കുകളും വേറെയും. സൈനികമുറപ്രകാരം പരിശീലനം ലഭിക്കാത്ത, ഭടജനത്തെ ഉപയോഗിച്ച് രാജ്യം കീഴടക്കാനുള്ള പദ്ധതികളൊന്നും പിന്താരി കള്‍ക്കില്ലായിരുന്നു. ഈ ഭടജനമാണ് പിന്നീട് കൊള്ളയും കവര്‍ച്ചയും തൊഴിലാക്കിയ കൂട്ടമായി മാറിയത്. കൊള്ള ചെയ്ത സാധനങ്ങളും പണവും സ്വന്തമാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. കൊള്ളയും കവര്‍ച്ചയയും നടത്തുകയാ യിരുന്നു പൊതുവില്‍ അവരുടെ തൊഴില്‍. ഒരു ഭരണാധികാരി യേയും അവര്‍ അംഗീകരിച്ചില്ല. അവര്‍ ആരുടേയും പ്രജകളുമാ യിരുന്നില്ല. ആരോടും അവര്‍ക്ക് വിധേയത്വവുമില്ലായിരുന്നു. ആരേയും ആദരിക്കാതിരുന്ന അവര്‍, ഭയമോ പശ്ചാത്താപമോ ഇല്ലാതെ, ഉയര്‍ന്നവരേയും താഴ്ന്നവരേയും കൊള്ളയടിച്ചു.

തഗ്ഗുകള്‍: കൊലചെയ്യല്‍ തൊഴിലാക്കിയവരായിരുന്നു തഗ്ഗുകള്‍. പത്ത് മുതല്‍ ഇരുനൂറ് വരെയുള്ള സംഘങ്ങളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പലവിധ വേഷങ്ങളില്‍ അവര്‍ സഞ്ചരിച്ചു. സമ്പന്ന വര്‍ഗക്കാരുടെ വിശ്വസ്തരായി പ്രവര്‍ത്തിച്ചിരുന്ന തഗ്ഗുകള്‍ തക്കം കിട്ടുമ്പോള്‍ യജമാനന്മാരെ കയറോ തുണിയോ കൊണ്ട് കഴുത്ത് മുറുക്കി കൊല്ലും. പണം കൈക്കലാക്കിയ ശേഷം ജഡം കുഴിയെടുത്ത് മറവു ചെയ്യും. ഇതെല്ലാം ചെയ്തത് പണ്ടുമുതല്‍ക്കേ കര്‍ശനമായി പുലര്‍ത്തിപ്പോന്ന ചില നിശ്ചിത ക്രമങ്ങള്‍ക്കും മതപരമായ അനുഷ്ഠാനങ്ങള്‍ക്കും വിധേയമാ യിട്ടായിരുന്നു. കുഴിയെടുക്കാന്‍ ഉപയോഗിക്കുന്ന മണ്‍വെട്ടി പൂജചെയ്ത് പവിത്രീകരിക്കും. ദേവതകള്‍ക്ക് പഞ്ചസാര നിവേദിക്കുകയും ചെയ്യും. ഹൈന്ദവ സംഹാരമൂര്‍ത്തിയായ കാളിയുടെ അചഞ്ചലമായ ആരാധകരായിരുന്നു തഗ്ഗുകള്‍. നേട്ടമുണ്ടാക്കാന്‍ വേണ്ടിയുള്ള കൊല അവരെ സംബന്ധിച്ചിട ത്തോളം മതപരമായ കര്‍മമായിരുന്നു. അതിനെ ദിവ്യവും ആദരണീയവുമായ തൊഴിലായി അവര്‍ കണക്കാക്കി. തെറ്റാണ് ചെയ്യുന്നതെന്ന ബോധം അവര്‍ക്കില്ലായിരുന്നു. അവരുടെ ധര്‍മബോധം അതില്‍ നിന്ന് പിന്തിരിയാന്‍ അവരെ പ്രേരിപ്പിച്ച തുമില്ല.

വളരെ സങ്കീര്‍ണമായ ശകുനസമ്പ്രദായത്തിലൂടെയും ദേവപ്രശ്‌ന ത്തിലൂടെയും വെളിപ്പെടുന്ന ദേവിയുടെ ആഗ്രഹങ്ങള്‍ നിറവേറ്റു കയാണ് അവര്‍ ചെയ്യുന്നത്. ദേവിയുടെ നിര്‍ദ്ദേശമനുസരിച്ച് തങ്ങള്‍ വകവരുത്താനുദ്ദേശിക്കുന്ന ആളുകളോടൊപ്പം നൂറുക ണക്കിന് മൈലുകള്‍ അവര്‍ സഞ്ചരിക്കുന്നു. തങ്ങളുടെ ദൗത്യം നിറവേറ്റുന്നതിന് അനുയോജ്യമായ അവസരത്തിനുവേണ്ടി അവര്‍ കാത്തിരിക്കുന്നു. കൃത്യം നിര്‍വഹിച്ചതിനുശേഷം പരദേവതയെ പ്രീതിപ്പെടുത്താന്‍ അനുഷ്ഠാനങ്ങല്‍ നടത്തുകയും കൊള്ളമുത ലിന്റെ ഒരു ഭാഗം അര്‍പ്പിക്കുകയും ചെയ്യുന്നു. തഗ്ഗുകള്‍ക്ക് അവരുടേതായ പ്രത്യേകം ഭാഷാപ്രയോഗങ്ങളും ആംഗ്യഭാഷകളും ഉണ്ടായിരുന്നു. ഇന്ത്യയുടെ ഏതുകോണിലുള്ള തഗ്ഗുകള്‍ക്കും ഈ ഭാഷയും ആംഗ്യവും വഴി അന്യോന്യം ആശയങ്ങള്‍ കൈമാറാന്‍ കഴിയുമായിരുന്നു.

പ്രായാധിക്യം മൂലമോ അംഗവൈകല്യം മൂലമോ സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവര്‍ കാവല്‍ക്കാരായോ ചാരന്മാ രായോ മറ്റുള്ളവരെ സഹായിക്കുമായിരുന്നു. മികച്ച സംഘട നാപാടവം, പ്രവൃത്തിയെടുക്കുന്നതിലെ രഹസ്യസ്വഭാവം, മതത്തിന്റെ പരിവേഷം എന്നിവയാണ് നൂറ്റാണ്ടുകളോളം തഗ്ഗുകളുടെ കൗശലം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സഹായി ച്ചത്. ഇന്ത്യയിലെ ഭരണാധിപന്മാര്‍ ഹിന്ദുക്കളായാലും മുസ്ലീങ്ങ ളായാലും കൊലപാതകം ഒരു പതിവുതൊഴിലായി അംഗീകരി ച്ചിരുന്നു എന്നതാണ് ഏറ്റവും വിചിത്രമായ വസ്തുത. തഗ്ഗുകള്‍ സര്‍ക്കാരിന് നികുതി നല്കിപ്പോന്നു. അവരെ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടിക്കാന്‍ സര്‍ക്കാരും മുതിര്‍ന്നിരുന്നില്ല.

ബ്രിട്ടീഷുകാര്‍ ഭരണാധിപന്മാരായി വരുന്നതു വരെ തഗ്ഗുകളെ അടിച്ചമര്‍ത്താന്‍ യാതൊരു ശ്രമവും നടക്കുകയുണ്ടായില്ല. 1835 ആയപ്പോഴേക്കും 382 തഗ്ഗുകളെ തൂക്കിക്കൊല്ലുകയും 986 പേരെ ജീവപര്യന്തം ശിക്ഷക്ക് വിധിക്കുകയും ചെയ്തു. 1879 ല്‍ പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ട 344 തഗ്ഗുകള്‍ ഉണ്ടായിരുന്നു. ഇന്ത്യാ ഗവണ്മെന്റിന്റെ 'തഗ്ഗി ആന്റ് ഡെക്കോയിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്' 1904 വരെ നിലനിന്നു. പിന്നീട് ഇതിന്റെ സ്ഥാനം സെന്‍ട്രല്‍ ക്രിമിനല്‍ ഇന്റലിജന്റ്‌സ് ഏറ്റെടുക്കുകയുണ്ടായി.

പരസ്യമായി കുറ്റകൃത്യം നടത്തുന്നത് തൊഴിലായി കൊണ്ടുനടന്ന ജനവിഭാഗത്തെ പൂര്‍ണമായി ഇല്ലായ്മ ചെയ്തിട്ടും ഇന്ത്യയില്‍ ഇന്നും കുറ്റം ചെയ്യുന്നത് തൊഴിലാക്കിയിട്ടുള്ള ഒരു സമുദാ യമുണ്ട്. ക്രിമിനല്‍ വര്‍ഗക്കാര്‍ എന്നു പറഞ്ഞാണ് അവരെ ലിസ്റ്റില്‍ പെടുത്തിയിട്ടുള്ളത്.