"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 17, തിങ്കളാഴ്‌ച

ബ്രാഹ്മണര്‍ ദലിതരെ വശത്താക്കുന്നതെന്തിന്...???? അംബേഡ്കര്‍ പറഞ്ഞൂ.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ്. 52)

ബ്രാഹ്മണര്‍ക്ക് അംഗസംഖ്യ കുറവായതിനാല്‍ ഒരു സഖ്യകക്ഷിയുടെ സഹായം കൂടാതെ ഭരണവര്‍ഗമെന്ന നിലയില്‍ അവരുടെ അധീശത്വം നിലനിര്‍ത്താന്‍ സാധ്യമല്ല. തത്ഫലമായി ചരിത്രം സാക്ഷ്യപ്പെടുത്തു ന്നതുപോലെ ബ്രാഹ്മണര്‍ക്കു സഖ്യത്തിനായി മറ്റു വര്‍ഗക്കാര്‍ എന്നുമുണ്ടാ യിരുന്നു. പങ്കാളികള്‍ക്കു ഭരണപദവി നല്കാന്‍ അവര്‍ സന്നദ്ധരായിരുന്നു താനും. അവര്‍ തങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കണമെന്നുമാത്രം! പുരാതന - മധ്യകാലഘട്ടങ്ങളില്‍ അവര്‍ യോദ്ധാക്കളുടെ വര്‍ഗമായ ക്ഷത്രിയരുമായി സഖ്യമുണ്ടാക്കിയിരുന്നു. ഇരുകൂട്ടരും ചേര്‍ന്ന് ജനങ്ങളെ ഭരിച്ചു; അവരെ ധൂളിപ്രായത്തിലേക്കു ചവിട്ടിയരച്ചു - ബ്രാഹ്മണന്‍ തൂലികകൊണ്ടും ക്ഷത്രിയര്‍ പടവാളുകൊണ്ടും. 


ഇന്നു ബ്രാഹ്മണരുടെ സഖ്യകക്ഷികള്‍ ബനിയര്‍ എന്നു വിളിക്കപ്പെടുന്ന വൈശ്യരാണ്. ക്ഷത്രിയനില്‍നിന്ന് ബനിയനിലേക്കുള്ള ഈ കളംമാറ്റം മാറിയ സാഹചര്യത്തില്‍ അനിവാര്യമാണ്. വാണിജ്യത്തിന്റേതായ ഇക്കാലത്ത് പടവാളിനേക്കാള്‍ പ്രധാനം പണമാണ്. ഇതാണ് കക്ഷിമാറ്റത്തിന്റെ ഒരു പ്രധാനകാരണം. രാഷ്ട്രീയതന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ പണം വേണം. പണം കിട്ടാവുന്നതു ബനിയരില്‍ നിന്നാണുതാനും. ബനിയര്‍ കോണ്‍ഗ്രസിനു ധനസഹായം നല്കുന്നത് രാഷ്ട്രീയത്തില്‍ നിക്ഷേപിക്കുന്ന പണത്തിന് വമ്പിച്ച ലാഭവീതം കിട്ടുമെന്ന് - മി. ഗാന്ധി പഠിപ്പിച്ചതാണ് - അയാള്‍ മനസിലാക്കിയിട്ടുള്ളതുകൊണ്ടാണ്