"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 14, വെള്ളിയാഴ്‌ച

ഹിന്ദുക്കള്‍ അസ്പൃശ്യര്‍ക്ക് യൂറോപ്യന്മാരെപ്പോലെ അന്യരാണ്....!!! അംബേഡ്കര്‍ പറഞ്ഞു....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 26)

ഹിന്ദുക്കള്‍ അസപൃശ്യര്‍ക്ക് യൂറോപ്യന്മാരെപ്പോലെ അന്യരാണ്. അതിലും കൂടുതല്‍ മോശമായ ഒന്നുകൂടിയുണ്ട്. യൂറോപ്യനായ അന്യന്‍ നിഷ്പക്ഷനാണ്. എന്നാല്‍ ഹിന്ദുക്കള്‍ ലജ്ജാകരമാംവിധം തന്റെ വര്‍ഗത്തോട് പക്ഷപാതവും അസ്പൃശ്യരോട് ശത്രുതയും പുലര്‍ത്തുന്നവരാണ്. ഹിന്ദുക്കള്‍ ഇക്കാലമത്രയും അസ്പൃശ്യരെ, അവര്‍ അധിക്ഷേപാര്‍ഹവും വ്യത്യസ്തവുമായ ഒരു സാമൂഹിക സ്തരത്തില്‍പ്പെട്ടവരാണെന്ന മട്ടില്‍, മറ്റൊരു വംശജരായിട്ടല്ലെങ്കില്‍, അവഗണിക്കുകയും വെറുക്കുകയും തള്ളിപ്പറയുകയും ചെയ്യുകയായിരുന്നു. ഹിന്ദുക്കളുടെ പെരുമാറ്റച്ചട്ടം തന്നെ നോക്കൂ. അവര്‍ പെരുമാറുന്നതു ഏറ്റവും കൂടുതല്‍ ഒഴിഞ്ഞുമാറിക്കഴിയുന്ന ഒരു വര്‍ഗമെന്ന മട്ടിലാണ്. അവര്‍ സ്വന്തം മുന്‍വിധികളില്‍ മുഴുകി നില്ക്കുന്നു. തങ്ങള്‍ക്ക് വേണ്ടാത്തവരും തങ്ങളുടെ താത്പര്യങ്ങള്‍ക്ക് എതിര്‍ നില്ക്കുന്നവരുമായ അസ്പൃശ്യരുടെ ആശയാ ഭിലാഷങ്ങള്‍ പങ്കുവെക്കാന്‍ അവര്‍ ഒരിക്കലും ഒരുക്കമല്ല.



അത്തരം ആളുകളെ അസ്പൃശ്യര്‍ സ്വന്തം ജീവിതം വിശ്വസിച്ചേല്പ്പി ക്കുന്നതെങ്ങിനെ? ഉദ്ദേശ്യലക്ഷ്യങ്ങളില്‍ എതിര്‍ നില്ക്കുന്നവരും അസ്പൃശ്യര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജീവനശക്തികളോട് അനുതപിക്കാ ത്തവരും, സ്വന്തമായ ഇല്ലായ്മകളില്‍ നിന്നും ആസക്തികളില്‍ നിന്നും ആഗ്രഹങ്ങളില്‍ നിന്നും ഉത്തേജിതരാകാത്തവരും, തങ്ങളുടെ ആഗ്രഹ ങ്ങളോട് ശത്രുത പുലര്‍ത്തു കയും നീതി നിഷേധിക്കുകയും വിവേചനം കാട്ടുകയും ഏതുതരം മനുഷ്യത്വഹീനത പ്രവര്‍ത്തിക്കുന്നതിനും ലജ്ജ തോന്നാതിരിക്കുകയും ചെയ്യുന്നവരുമായ ആളുകളുടെ കൈകളില്‍ അസ്പൃശ്യരുടെ താത്പര്യങ്ങള്‍ എറിഞ്ഞു കൊടുക്കാന്‍ അവരോട് നിയമാനുസൃതമായി ആവശ്യപ്പെടാന്‍ കഴിയുന്നതെങ്ങിനെ? അത്തരമാ ളുകളില്‍ നിന്നുള്ള ഏക രക്ഷാമാര്‍ഗം ഹിന്ദു ഭൂരിപക്ഷത്തിന്റെ മര്‍ദ്ദന മുറകള്‍ക്കെതിരായ സുരക്ഷയെന്ന നിലയില്‍ അവര്‍ണര്‍ ആവശ്യപ്പെടുന്ന രാഷ്ട്രീയാവകാശങ്ങള്‍ ഭരണഘടനയില്‍ നിര്‍വചിക്കപ്പെടുകയെന്നതാണ്. ഈ സുരക്ഷ അസ്പൃശ്യര്‍ ആവശ്യപ്പെടുന്നത് അതിരുകടന്ന നടപടിയാണോ?