"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 5, ബുധനാഴ്‌ച

ലാങ്മന്‍സിന്റെ തിരുവിതാംകൂര്‍ ഭൂവിവരണം - മലയാളത്തില്‍ അച്ചടിച്ച പുസ്തകം ശതാബ്ധി ആഘോഷിക്കുന്നു!


1917 ല്‍ ബോംബെ.ിലും കല്‍ക്കട്ടയിലും മദ്രാസിലും ശാഖകളുള്ള ലാങ്മന്‍സ്, ഗ്രീന്‍ ആന്റ് കമ്പനിയാണ് മലയാളത്തില്‍ 'തിരുവി താംകൂര്‍ ഭൂവിവരണം' അച്ചടിച്ചത്. തിരുവിതാംകൂര്‍ പള്ളിക്കൂ ടങ്ങളിലേക്കുള്ള ഈ പാഠപുസ്തകത്തിന്റെ പ്രസാധകന്‍ തിരുവി താംകൂര്‍ പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡയറക്ടറാണെന്ന് അച്ചടിച്ചി ട്ടുണ്ട്. ഇതിലെ കയ്യക്ഷരം പോലെയുള്ള ഫോണ്ടും രേഖാചി ത്രങ്ങളുടെ മിഴിവും ഇന്നത്തെ ഡിടിപി സമ്പ്രദായങ്ങളെ വെല്ലുന്ന താണ്...!!! പേരുപോലെ തന്നെ തിരുവിതാംകൂര്‍ ഭൂവിവരണം മാത്രമാണ് ഉള്ളടക്കം. ജീവജാലങ്ങള്‍, വൃക്ഷങ്ങള്‍, താലൂക്കു കളുടെ ഭൂപടം, കെട്ടിടങ്ങള്‍ തുടങ്ങിയവയുടേതാണ് രേഖാചി ത്രങ്ങള്‍. ഫോട്ടോഗ്രാഫി വിപുലമല്ലാതിരുന്ന കാലത്ത് വരച്ച വര്‍ക്കല തുരങ്കത്തിന്റെ രേഖാചിത്രമാണ് കൂടെ വെച്ചിട്ടുള്ളത്.

കെ ഭഗീരഥിയമ്മ എന്ന വ്യക്തിയുടെ പാഠപുസ്തകമായി രുന്നിരിക്കണം ഇത്. മുകളില്‍ പേനകൊണ്ട് കൈപ്പടയില്‍ പേരെഴുതിയിട്ടുണ്ട്. പഴയപുസ്തകങ്ങള്‍ കൂട്ടിയിട്ടു വില്ക്കുന്ന ഒരു തെരുവോരക്കടയില്‍ നിന്നും 24-7-1984 ല്‍ കുന്നുകുഴി എസ് മണിയാണ് ഈ പുസ്തകം കണ്ടെത്തിയത്.