"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 7, വെള്ളിയാഴ്‌ച

ഗ്രാമവ്യവസ്ഥയില്‍ അസ്പൃശ്യരുടെ അവസ്ഥയെന്ത്? ....അംബേഡ്കര്‍ പറഞ്ഞൂ....

(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണ കൃതികള്‍. വാല്യം 17. പേജ് 21)

👉 ഗ്രാമവ്യവസ്ഥയില്‍ അസ്പൃശ്യര്‍ക്ക് സ്വതന്ത്രവും മാന്യവു മായ ഒരു ജീവിതത്തിനു വേണ്ടി സമരം നടത്താന്‍ ബുദ്ധിമുട്ടാണ്. സാമ്പത്തികമായും സാമൂഹികമായു സുശക്തരായ ഹിന്ദുക്കളും സാമ്പത്തികമായി ദരിദ്രരും സാമൂഹികമായി ചെറു സംഘങ്ങ ളായ അസ്പൃശ്യരും തമ്മില്‍ നടക്കുന്ന പോരാട്ടമാണത്. അസ്പൃ ശ്യരെ താഴേക്കു വലിച്ചിടാന്‍ ഹിന്ദുക്കള്‍ക്ക് കഴിയുന്നു. അതിന് പല കാരണങ്ങളുണ്ട്. 



ഹിന്ദുക്കള്‍ക്ക് അവരുടെ പൊലീസും കോടതിയുമുണ്ട്. അസ്പൃ ശ്യരും ഹിന്ദുക്കളും തമ്മില്‍ വഴക്കുണ്ടായാല്‍ അസ്പൃശ്യര്‍ക്ക് പൊലീസില്‍ നിന്ന് സംരക്ഷണമോ കോടതിയില്‍ നിന്ന് നീതിയോ ഒരിക്കലും കിട്ടുകയില്ല. പൊലീസും കോടതിയും ഹിന്ദുക്കളാണ്. അവര്‍ സ്വന്തം കര്‍ത്തവ്യത്തേക്കാള്‍ കൂടുതലായി സ്വന്തം വര്‍ഗത്തെ സ്‌നേഹിക്കുന്നു. എന്നാല്‍ ഹിന്ദുക്കളുടെ ആവനാഴി യിലെ ഏറ്റവും വലിയ അമ്പ് ഗ്രാമത്തിലെ ദരിദ്രരായ അസ്പൃ ശ്യരുടെ മേലുള്ള സാമ്പത്തികാധികാരമാണ്. സമത്വത്തിനു വേണ്ടി അസ്പൃശ്യര്‍ നടത്തുന്ന സമരത്തില്‍ അവരെ കീഴ്‌പ്പെടുത്താന്‍ ഹിന്ദുക്കളെ സഹായിക്കുന്ന സാമ്പത്തിക പ്രക്രിയയെപ്പറ്റി ബോംബെ ഗവണ്മെന്റ് 1928 ല്‍ നിയമിച്ച കമ്മറ്റിയുടെ റിപ്പോര്‍ ട്ടില്‍ നന്നായി വിവരിച്ചിട്ടുണ്ട്.