"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 24, തിങ്കളാഴ്‌ച

നല്ല ഗവണ്മെ ന്റിന് ഭരണ വര്‍ഗത്തി ന്റെ കഴിവും കാര്യക്ഷ മതയും മാത്രം മതിയാ വുകയില്ല....! ഡോ. അംബേഡ്കര്‍ പറഞ്ഞൂ....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 70, 71)

പരമാധികാരത്തിന്റെ വിനിയോഗത്തിന് ആഭ്യന്തരമായ ഒരു പരിധിയുണ്ട്. ഒരു സ്വേച്ഛാധിപതിപോലും തന്റെ അധികാരം വിനിയോഗിക്കുന്നത് അയാളുടെ സ്വഭാവത്തിന് അനുസൃതമായിട്ടായിരിക്കും. ആ സ്വഭാവം രൂപപ്പെടുത്തുന്നത് അയാള്‍ ജീവിക്കുന്ന കാലഘട്ടത്തിന്റേയും സമൂഹത്തിന്റേയും ധാര്‍മികബോധമുള്‍പ്പെടെയുള്ള സാഹചര്യങ്ങളാണ്. സുല്‍ത്താന് ആഗ്രഹമുണ്ടായാലും മുഹമ്മദന്‍ ലോകത്തിന്റെ മതത്തിനു മാറ്റം വരുത്താന്‍ കഴിയുകയില്ല. അതിനു കഴിയണമെങ്കില്‍ മതാധ്യക്ഷന്‍ അത് പിഴുതെറിയാന്‍ തയാറാവണം. അത് ഒരിക്കലും സംഭവ്യമല്ല. സുല്‍ത്താന്റെ അധികാരപ്രമേയത്തിന്മേലുള്ള ആഭ്യന്തരപരിമിതി കുറഞ്ഞപക്ഷം ബാഹ്യമായ പരിമിതികളോളം ശക്തമാണ്. മാര്‍പ്പാപ്പ ആ പരിഷ്‌കാരം നടപ്പാക്കുന്നതെന്തിന്, ഈ പരിഷ്‌കാരം നടപ്പാക്കാത്തതെന്ത് എന്നൊക്കെ നിരര്‍ത്ഥകമായ ചോദ്യങ്ങള്‍ ചോദിക്കപ്പെടാറുണ്ട്. മാര്‍പാപ്പ യായിത്തീരുന്ന വ്യക്തി ഒരു വിപ്ലവകാരിയല്ല. മാര്‍പാപ്പയായിത്തീരുന്ന മനുഷ്യന് വിപ്ലവകാരിയാകാന്‍ ആഗ്രഹമില്ലതാനും....

രാജ്യം ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രമായിത്തീരുന്നു എന്നതു കൊണ്ടു മാത്രം അടിമവര്‍ഗങ്ങള്‍ തൃപ്തരാകുന്നില്ലെന്നു ഞാന്‍ ചൂണ്ടിക്കാട്ടികഴി ഞ്ഞതാണ്. അവിടെനിന്നു മുമ്പോട്ടുപോയി ഭരണകൂടത്തിന്റെ കൈകാര്യകര്‍ത്താക്കള്‍ ആകാനിടയുള്ളതാരാണെന്ന്, മറ്റു വാക്കുകളില്‍, ആരാണ് ഭരണവര്‍ഗമാകാന്‍ പോകുന്നതെന്ന് കണ്ടെത്തേണ്ടത് അവരുടെ ആവശ്യമാണ്. പ്രൊഫ. ഡെയ്‌സിയുടെ നിരീക്ഷണങ്ങളും അവയില്‍ അന്തര്‍ഹിതമായ ഗാഢസത്യവും ചോദ്യംചെയ്യപ്പെടാനാവില്ല. ഒരു കാര്യംകൂടി ചേര്‍ക്കാനുണ്ട്. നല്ല ഗവണ്മെന്റിന് ഭരണവര്‍ഗത്തിന്റെ കഴിവും കാര്യക്ഷമതയും മാത്രം മതിയാവുകയില്ല. നല്ലതു ചെയ്യാന്‍ ഭരണവര്‍ഗത്തിന്റെ ഇച്ഛാശക്തിയാണാവശ്യം. അഥവാ പ്രൊഫ. ഡെയ്‌സിയുടെ ഭാഷയില്‍ സ്വാര്‍ത്ഥമായ വര്‍ഗതാത്പര്യങ്ങള്‍ ഉയര്‍ത്തുന്ന ആഭ്യന്തരപരിമിതിയില്‍ നിന്നുള്ള സ്വാതന്ത്ര്യമാണാവശ്യം. സ്വാര്‍ത്ഥമായ വര്‍ഗതാത്പര്യങ്ങളോട് സംയോജിക്കുന്ന കാര്യക്ഷമത നല്ലഭരണം ഉണ്ടാക്കുന്നതിന് പകരം അടിമവര്‍ഗങ്ങളെ കൂടുതലായി അടിച്ചമര്‍ത്തുന്ന ഒരു യന്ത്രമായിത്തീരാനിടയാകുന്നു.