"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 9, ഞായറാഴ്‌ച

പ്രത്യേക ആവാസകേന്ദ്രം എന്ന ആവശ്യം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതെന്തിനു വേണ്ടി....? അംബേഡ്കര്‍ പറഞ്ഞൂ...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 24)

അസ്പൃശ്യരുടെ ഇത്തരം ആവശ്യങ്ങള്‍ എന്തിനാണ് ഭരണഘട നയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് ചോദിച്ചേക്കാം. അത്തരം പ്രശ്‌ന ങ്ങള്‍ കൈകാര്യം ചെയ്യാന്‍ ലോകത്തൊരിടത്തും ഭരണഘടനാ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായിട്ടില്ല. പ്രധാനപ്പെട്ടൊരു ചോദ്യ മാണിത്. അത്തരം പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയും അവയ്ക്കു ഭരണഘടനാപരമായ പ്രാധാന്യമുണ്ടെന്നു പറയുകയും ചെയ്യു ന്നവരുടെ ഭാഗത്തുനിന്ന് അതിന് ഒരു ഉത്തരം നല്‌കേണ്ടതാ വശ്യമാണ്. ഇതിന്റെ ഉത്തരം എന്നെ സംബന്ധിച്ചിടത്തോളം വ്യക്തമാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ സ്വഭാവമാണ് ഈ പ്രശ്‌നത്തിന് ഭരണഘടനാപരമായ പ്രാധാന്യം നല്കുന്നത്. ഇതിന്റെ മുഴുവന്‍ ഉത്തരവാദി ജാതിവ്യവസ്ഥയാണ്.


ഈ ലഘുപ്രസ്താവം ഹിന്ദുക്കളുടെ ജാതീയവും മതപരവുമായ പ്രത്യാഘാതങ്ങളെപ്പറ്റി വിദേശികള്‍ക്കു മനസിലാക്കാന്‍ പറ്റിയ ഒരു വിശദീകരണമാവില്ല. എന്നാല്‍ ഭരണഘടനയുടെ മേല്‍ ജാതിവ്യവസ്ഥ ചെലുത്തുന്ന ആഘാതങ്ങളെപ്പറ്റി വിപുലമായൊരു വിശദീകരണം നടത്താന്‍ ഈ പ്രബന്ധത്തില്‍ വേണ്ടത്ര ഇടയി ല്ലെന്നതും തുല്യ സത്യമാണ്. ഈ വിഷയത്തെപ്പറ്റി പൂര്‍ണവും സമഗ്രവുമായ ഒരു ചര്‍ച്ചക്ക് കുറേക്കാലം മുമ്പ് ഞാന്‍ എഴുതിയ 'ജാതിനിര്‍മൂലനം' എന്ന ഗ്രന്ഥം പരാമര്‍ശിക്കാവുന്നതാണ്. പ്രസ്തുത കൃതിയില്‍ ജാതിവ്യവസ്ഥയുടെ സാമൂഹികവും സാമ്പത്തികവുമായ ശാഖോപശാഖകളിലേക്ക് വേണ്ടത്ര വെളിച്ചം വീശുന്നുണ്ട്. ഈ പ്രബന്ധത്തില്‍ താഴെപ്പറയുന്ന പൊതു നിരീ ക്ഷണങ്ങള്‍ നടത്താന്‍ മാത്രമേ തുനിയുന്നുള്ളൂ. ഒരു ഭരണഘടന നിര്‍മിക്കുമ്പോള്‍ സാമൂഹിക ഘടനയെപ്പറ്റി ബോധമുണ്ടാ യിരിക്കണം. രാഷ്ട്രീയ ഘടനയെ സാമൂഹിക ഘടനയോട് ബന്ധപ്പെടുത്തണം. സാമൂഹിക ശക്തികളുടെ പ്രവര്‍ത്തനം സാമൂഹിക രംഗത്തു മാത്രമായി ഒതുങ്ങുന്നില്ല. അവ രാഷ്ട്രീയ രംഗത്തേക്ക് കടന്നു കയറുന്നു. ഇതാണ് അസ്പൃശ്യരുടെ വീക്ഷണഗതി. ഇത് അവിതര്‍ക്കിതമാണ്. ഈ വാദഗതിയെപ്പ റ്റിയും അതിന്റെ ശക്തിയെപ്പറ്റിയും ഹിന്ദുക്കള്‍ തികച്ചും ബോധവാന്മാരാണ്. എന്നാല്‍ അവര്‍ ചെയ്യുന്നതാകട്ടെ, ഹിന്ദു സമൂഹത്തിന്റെ ഘടന യൂറോപ്യന്‍ സമൂഹത്തിന്റെ ഘടനയില്‍ നിന്നു ഒരു തരത്തിലും ഭിന്നമല്ലെന്നു വാദിക്കുകയാണ്!