"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 24, തിങ്കളാഴ്‌ച

ഇന്ത്യയിലേയും മറ്റു രാജ്യങ്ങളി ലേയും ഭരണവര്‍ഗ ങ്ങള്‍ക്കു തമ്മിലുള്ള വ്യത്യാസം....! ഡോ. അംബേഡ്കര്‍ പറഞ്ഞു....


ഇന്ത്യയിലെ ഭരണവര്‍ഗത്തിന്റെ സ്ഥാനം ലോകത്തിലെ മറ്റു രാജ്യങ്ങളില്‍ ഭരണവര്‍ഗങ്ങള്‍ക്കുള്ള സ്ഥാനത്തില്‍ നിന്നു വ്യത്യസ്തമാണ്. ഈ വ്യത്യാസം എളുപ്പച്ചില്‍ മനസിലാക്കാന്‍ പറ്റുന്നതല്ല. അനായാസം അഭിവ്യഞ്ജിപ്പിക്കാ നും കഴിയുകയില്ല. ഒരു പക്ഷെ ഒരു വരയും ഹൈഫനും ഈ വ്യത്യാസത്തെ പ്പറ്റി വ്യക്തമായ ഒരാശയം നല്കാന്‍ സഹായകമാകും. വരയും ഹൈഫനും തമ്മിലുള്ള വ്യത്യാസം ആരും തെറ്റായി ധരിക്കുകയില്ലല്ലോ. വര വിഭജിക്കുന്നു എന്നാല്‍ കണ്ണിചേര്‍ക്കുന്നില്ല. ഹൈഫന്‍ വിഭജിക്കുകയും കണ്ണി ചേര്‍ക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഭരണവര്‍ഗവും ഭരണവര്‍ഗവും അടിമവര്‍ഗങ്ങളും ഒരു വരകൊണ്ടു വിഭജിക്കപ്പെടുന്നു.

മറ്റു രാജ്യങ്ങളില്‍ അവര്‍ക്കിടയില്‍ ഉള്ളത് ഒരു ഹൈഫന്‍ മാത്രം. പരിണിത ഫലമായ വ്യത്യാസം വളരെ നിര്‍ണായകമായ ഒന്നാണ്. മറ്റു രാജ്യങ്ങളില്‍ ഭരണവര്‍ഗങ്ങളില്‍, ഭരണവര്‍ഗങ്ങളില്‍ പെടാത്തവരാണെങ്കിലും ഭരണവര്‍ഗനിലവാരത്തിലേക്കുയര്‍ന്നവരുടെ സംലയനം നിരന്തരം നടക്കുന്നു. ഇന്ത്യയിലെ ഭരണവര്‍ഗം ഇറുക്കിയടക്കപ്പെട്ട ഒരു സമിതിയാണ്. അതില്‍ ജനിച്ചുവീഴാത്ത ആര്‍ക്കും അതിനുള്ളില്‍ കടക്കാനാവില്ല. മറ്റു രാജ്യങ്ങളില്‍ ഭരണവര്‍ഗം വാതില്‍ തുറന്നിട്ടിരിക്കുന്നതിനാല്‍ അവിടെ ഭരണവര്‍ഗവും മറ്റുള്ളവരും തമ്മില്‍ സാമൂഹിക സംലയനവും മാനസിക സാത്മീകരണവും സംഭവിക്കുന്നു. തന്നിമിത്തം ഭരണവര്‍ഗത്തിന്റെ ഘടനയിലും സാമൂഹിക ദര്‍ശനത്തിലും അടിമവര്‍ഗങ്ങളോടുള്ള ശത്രുത കുറഞ്ഞുവരുന്നു. മറ്റു വാക്കുകളില്‍ ഇന്ത്യക്കു പുറത്തുള്ള രാജ്യങ്ങളില്‍ ഭരണവര്‍ഗം സാമൂഹ്യ വിരുദ്ധമല്ല; സാമൂഹ്യേതരം മാത്രമാണ്. ഭരണവര്‍ഗം ഇറുക്കിയടച്ച സമിതിയായ ഇന്ത്യയില്‍ അടിമവര്‍ഗങ്ങളോട് ശത്രുത പുലര്‍ത്തുന്ന പാരമ്പര്യം, സാമൂഹിക ദര്‍ശനം, സാമൂഹിക വീക്ഷണം എന്നിവ അവയുടെ ആഴത്തിലും ഉച്ചസ്ഥായിയിലും നിലനില്ക്കുന്നു. അടിമകളും ഉടമകളും തമ്മിലും, പ്രത്യേകാനുകൂല്യമനുഭവിക്കുന്നവരും ആനുകൂല്യരഹിതരും തമ്മിലുള്ള വ്യതിരിക്തത കൂടുതല്‍ ദൃഢമായും കൂടുതല്‍ നിറപ്പകിട്ടാര്‍ന്നും എന്നെന്നേക്കുമായി തുടരുകയും ചെയ്യുന്നു. മറ്റു വാക്കുകളില്‍, ഇന്ത്യയിലെ ഭരണവര്‍ഗം സാമൂഹികേതരം മാത്രമല്ല; അത് നിയതമായിത്തന്നെ സാമൂഹിക വിരുദ്ധമാണ്.