"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 25, ചൊവ്വാഴ്ച

പ്രാകൃത വര്‍ഗക്കാര്‍ (Primitive Tribes) ആരാണ്...? അംബേഡ്കര്‍ പറഞ്ഞൂ....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 6, 7)



പ്രാകൃതമെന്ന പേരുതന്നെ അവരുടെ അവസ്ഥ വ്യക്തമാക്കുന്നുണ്ട്. വനങ്ങളില്‍ അവിടവിടെയുള്ള കൊച്ചുമാടങ്ങളില്‍ അവര്‍ വസിക്കുന്നു. കാട്ടുകായ്കനികളും കിഴങ്ങുകളും ഭക്ഷിച്ച് കഴിയുന്നു. ഭക്ഷണത്തിനുവേണ്ടി മീന്‍പിടുത്തവും നായാട്ടും നടത്താറുണ്ട്. അവരുടെ സാമൂഹ്യ - സമ്പദ് വ്യവസ്ഥയില്‍ കൃഷി ചെറിയൊരു പങ്കുമാത്രമേ വഹിക്കുന്നുള്ളൂ. ഭക്ഷണ സാധനങ്ങളുടെ ലഭ്യത വളരെ പരിമിതമായിരുന്നതിനാല്‍ അര്‍ധപ്പട്ടിണിയില്‍ നിന്ന് അവര്‍ക്ക് മോചനമില്ല.

പ്രാകൃതവര്‍ഗക്കാരുടെ മതത്തെക്കുറിച്ച് പറയുകയാണെങ്കില്‍ എല്ലാ ഭൂതങ്ങളേയും മണ്‍മറഞ്ഞ പിതൃകാരണവന്മാരേയും ഇവര്‍ ആരാധിക്കുന്നു. മന്ത്രവാദങ്ങളും ആഭിചാരകര്‍മങ്ങളും നടത്തുന്നു, മൃഗങ്ങളേയും മനുഷ്യരേയും ബലിനല്കുന്നു - ഇവയെല്ലാം ചേര്‍ന്നതാണ് ഇവരുടെ മതം. നിരക്ഷരരായി ശാസ്ത്രത്തെക്കുറിച്ചോ പ്രകൃതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ യാതൊന്നുമറി യാതെ അജ്ഞതയിലും അന്ധവിശ്വാസത്തിലും പുതഞ്ഞ് ഈ പ്രാകൃതവര്‍ഗക്കാര്‍ പ്രാന്തപ്രദേശ ങ്ങളില്‍ ജീവിച്ചു പോന്നു. പ്രാകൃതാവസ്ഥയിലുള്ള നാഗരികതയുമായി പൊരുത്തപ്പെട്ട് നൂറ്റാണ്ടുകള്‍ പിന്നിടാനായിരുന്നു അവരുടെ വിധി. മുന്നോട്ടു നീങ്ങുന്നതിന് പകരം നിന്നിടത്തുതന്നെ നില്ക്കുകയായിരുന്നു അവര്‍.