"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 31, ബുധനാഴ്‌ച

പിന്നോക്കക്കാര്‍ ഹിന്ദുക്കളുടെ പക്ഷം ചേരാന്‍ കാരണമെന്ത്? അംബേഡ്കര്‍ പറഞ്ഞു....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 142)

പിന്നോക്കക്കാരുടെ വാദഗതി അംഗീകരിച്ചിരുന്നുവെങ്കില്‍ അധകൃതവര്‍ഗക്കാരുടെ എണ്ണം അസാധാരണമായ അളവില്‍ വര്‍ധിക്കുമായിരുന്നു. എന്നാല്‍ അവര്‍ക്ക് അസ്പൃശ്യരില്‍നിന്നോ ഉപരിജാതിക്കാരായ ഹിന്ദുക്കളില്‍ നിന്നോ വേണ്ടത്ര പിന്തുണ ലഭിച്ചില്ല. അധകൃതവര്‍ഗക്കാരുടെ അംഗസംഖ്യ വര്‍ധിപ്പിക്കാനുള്ള ബോധപൂര്‍വമായ നീക്കത്തില്‍ ഹിന്ദുക്കള്‍ എതിരായിരുന്നു. യഥാര്‍ത്ഥത്തില്‍ അസ്പൃശ്യരല്ലാത്ത ആളുകളെ തങ്ങളുടെ കൂട്ടത്തില്‍പ്പെടുത്താന്‍ അസ്പൃശ്യരും തയാറല്ലായിരുന്നു. സ്പൃശ്യഹിന്ദുക്കളെ പുരോഗതിപ്രാപിച്ചവരെന്നും പിന്നോക്കക്കാരെന്നും വിഭജിച്ച് പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേകം പ്രാതിനിധ്യം ആവശ്യപ്പെടുക എന്നതായിരുന്നു 


പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേക പ്രാതിനിധ്യം വേണമെന്ന വാദം തികച്ചും ന്യായമാണ്...! അംബേഡ്കര്‍ പറഞ്ഞു...


അധകൃതവര്‍ഗക്കാരുടെ കൂട്ടത്തില്‍ കൃത്യമായ അര്‍ത്ഥത്തില്‍ അസ്പൃസ്യരെ മാത്രമല്ല, സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്ക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് പിന്നോക്കവിഭാഗക്കാരുടെ പ്രതിനിധികള്‍ വാദിച്ചു. അസ്പൃശ്യര്‍ മാത്രമല്ല, സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്ക്കുന്നവര്‍ക്കുകൂടി പ്രത്യേക പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടവരുടെ ഉദ്ദേശ്യം സ്തുത്യര്‍ഹമായ ഒന്നായിരുന്നു. ഇങ്ങനെ ഒരു തര്‍ക്കം മുന്നോട്ടുവെച്ചതുവഴി അവര്‍ പുതുതായി എന്തെങ്കിലും ആവശ്യപ്പെടുകയായിരുന്നില്ല. പരിഷ്‌കരിച്ച ഭരണഘടന 1920 ല്‍ പ്രാവര്‍ത്തികമായതോടെ, ബോംബെ, മദിരാശി പ്രൊവീന്‍സുകളില്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്ക്കുന്നവരുടെ താത്പര്യം അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. 

അസ്പൃശ്യരുടെ ജനസംഖ്യ കണക്കാക്കുന്നതില്‍ ഹിന്ദുക്കളുടെ എതിര്‍പ്പ്...? അംബേഡ്കര്‍ പറഞ്ഞു....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 133, 134)

അസ്പൃശ്യരുടെ ജനസംഖ്യ ഏതാണ്ട് 50 ദശലക്ഷത്തോട് അടുത്തുവരുമെന്ന് കണക്കാക്കപ്പെട്ടിട്ടുള്ളതായി ഇതില്‍നിന്ന് വ്യക്തമാണ്. 1911 ലെ സെന്‍സസ് കമ്മീഷണര്‍ വ്യക്തമാക്കിയതും, 1921 ലെ സെന്‍സസ് കമ്മീഷണറും 1929 ലെ സൈമണ്‍ കമ്മീഷനും ശരിവെച്ചതും ഇതുതന്നെയാണ്. 20 വര്‍ഷം രേഖയായിക്കിടന്ന ഈ വസ്തുത ഒരൊറ്റ ഹിന്ദുവും ഒരിക്കലും ചോദ്യം ചെയ്യുകയുണ്ടായില്ല. സൈമണ്‍കമ്മീഷനുമായി സഹകരിക്കുന്നതിനുവേണ്ടി പ്രവിശ്യാ കേന്ദ്ര നിയമനിര്‍മാണ സഭകള്‍ നിര്‍മിച്ച വിവിധ കമ്പനികളുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്, ഹിന്ദുക്കള്‍ ഈ കണക്കുകള്‍ യാതൊരു എതിര്‍പ്പുമില്ലാതെ അംഗീകരിച്ചു എന്നാണ്.

അസ്പൃശ്യതയുടെ നിര്‍വചനം...? അംബേഡ്കര്‍ പറഞ്ഞു....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 125, 126)

അസ്പൃശ്യരുടെ മൊത്തം ജനസംഖ്യ എത്രയാണ്? ഈ ചോദ്യമായിരിക്കും അവരെക്കുറിച്ച് അറിയാന്‍ താത്പര്യപ്പെടുന്ന ഒരാളുടെ മനസ്സില്‍ ആദ്യമായി ഓടിയെത്തുക. ഈ ചോദ്യത്തിന് ഇപ്പോള്‍ എളുപ്പം ഉത്തരം നല്കാന്‍ കഴിയും. 1931 ലെ ഇന്ത്യാഗവണ്മെന്റ് സെന്‍സസ് അനുസരിച്ച് ഇത് 5 കോടിയായിരുന്നു. ഇന്ത്യയിലെ അസ്പൃശ്യരുടെ എണ്ണത്തെക്കുറിച്ച് ഇപ്പോള്‍ ഏതാണ്ട് കൃത്യമായി പറയാന്‍ കഴിയുമെങ്കിലും വളരെക്കാലത്തേക്ക് ഇത് സാധ്യമായിരുന്നില്ല.

ജാതിയുടെ ശാപം....!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 101)

ഏകവചനത്തില്‍ ഒരു ജാതി ഉണ്ടായിരിക്കുകയില്ല. ബഹുവചനത്തിലേ ജാതിക്ക് നിലനിലനില്പ്പുള്ളൂ. സമൂഹത്തെ ശിഥിലീകരിച്ചുകൊണ്ടു മാത്രമേ ജാതിക്ക് യഥാര്‍ത്ഥത്തില്‍ നിലനില്പ്പുള്ളൂ. പകുക്കുകയും ശിഥിലമാക്കുകയുമാണ് ജാതിയുടെ സവിശേഷസ്വഭാവം. അത് ജാതിയുടെ ശാപംകൂടിയാണ്. ജാതിയുടെ ഈ ശാപം എത്രകണ്ട് ബൃഹത്താണെന്ന് അധികം പേരും മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ട്, ജാതിസൃഷ്ടിച്ച ശിഥിലീകരണവുമായി ബന്ധപ്പെടുത്തി ഈ ശാപത്തിന്റെ വ്യാപ്തിയെ വിശദീകരിക്കേണ്ടിയിരിക്കുന്നു. ഓരോ ജാതിയുടേയും ശിഥിലീകരണത്തിന്റെ പരിണാമത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ദുഷ്‌കരമാണ്. ഒരു ജാതിയുടെ ജാതിചരിത്രം അവതരിപ്പിച്ച് തൃപ്തിപ്പെടാനേ തരമുള്ളൂ. ബ്രാഹ്മണരാണ് ജാതിയുടെ സൃഷ്ടാക്കളും അതിനുവേണ്ടി വാദിക്കുന്നവരും.

2017, മേയ് 30, ചൊവ്വാഴ്ച

കറുത്തനിറക്കാരും ഉയരക്കുറവുമുള്ള മനുഷ്യരെക്കുറിച്ച് പുരാണങ്ങളിലുള്ള സൂചനകള്‍....!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 82)

മതിഭ്രമവും അഹങ്കാരവും കാരണം വേനനെ അടക്കിനിര്‍ത്താനാവില്ലെന്ന് ഋഷിമാര്‍ക്ക് ബോധ്യമായി. അതിശക്തരായ അവര്‍ ക്രുദ്ധരായി, ബലവാനും എതിര്‍പ്പുകളെ ഉഗ്രമായി നേരിടുന്നവനുമായ രാജാവിനെ പിടികൂടി അയാളുടെ ഇടത്തെ തുടയില്‍ മര്‍ദ്ദിച്ചു. അങ്ങനെ മര്‍ദ്ദിക്കപ്പെട്ട തുടയില്‍നിന്ന് കരിനിറമുള്ളവനും വളരെ കുറിയവനുമായ ഒരു മനുഷ്യന്‍ ഉത്ഭവിച്ചു; അവന്‍ ഭയംപൂണ്ട് കൈകൂപ്പി നിന്നു. അവന്‍ പരിഭ്രാന്തനാണെന്നുകണ്ട് അത്രി അവനോട് ഇരിക്ക് (നിഷീദ) എന്നു പറഞ്ഞു. അവന്‍ നിഷാദവംശത്തിന്റെ സ്ഥാപകനായിത്തീര്‍ന്നു. കൂടാതെ, വേനന്റെ മാലിന്യത്തില്‍ നിന്ന് ഉത്ഭൂതരായ ധീവവരുടെ (മുക്കുവര്‍) ജനയിതാവുമായി. വിന്ധ്യാപര്‍വത നിരയിലെ മറ്റ് നിവാസികളും നിയമരാഹിത്യോന്മുഖരായ തുക്കാറന്മാരും തുമ്പുരന്മാരും വേനന്‍ മഹാരാജാവില്‍ നിന്ന് ഉത്ഭൂതരായവരാണ്. പിന്നീട് പ്രകോപിതരും ക്രുദ്ധരും ശക്തിമാന്മാരുമായ ഋഷിമാര്‍ വേനന്റെ വലത്തെ കയ്യില്‍ അരണിമരം ഉരക്കുന്നതുപോലെ മര്‍ദ്ദിച്ചു. അതില്‍നിന്ന് പ്രീതന്‍ ജനിച്ചു. തെളിഞ്ഞുവന്ന അഗ്നിപോലെ ജ്വലിച്ചു.

അസ്പൃശ്യരെല്ലാം എങ്ങനെ ഒറ്റബ്ലോക്കായിത്തീര്‍ന്നു...? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 78)

അസ്പൃശ്യരെല്ലാം എങ്ങനെ ഒറ്റബ്ലോക്കായിത്തീര്‍ന്നു എന്നതിന്റെ വിശദീകരണവും അവര്‍ അസ്പൃശ്യരില്‍ നിന്ന് വ്യത്യസ്തരാണ് എന്ന ബോധവും വ്യക്തമാക്കുന്നത് ചാതുര്‍വര്‍ണ്യങ്ങളുടെ പരസ്പരബന്ധത്തെക്കുറിച്ചുള്ള പുനര്‍നിര്‍ണയമല്ലാതെ മറ്റൊന്നുമല്ല.

ഹിന്ദുക്കളുടെ മതസംഹിത ദൈവത്തില്‍ നിന്നുള്ള വെളിപാടാണ്...! അംബേഡ്കര്‍ പറഞ്ഞു....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. 77, 78)

ഹിന്ദുക്കളുടേതുപോലെ ക്രോഡീകരിക്കപ്പെട്ട മതമുള്ളവരില്‍ നിന്ന് ഒരു കാര്യത്തില്‍ ഹിന്ദുക്കഎള്‍ വിഭിന്നരാണ്. ഹിന്ദുക്കളുടെ മത സംഹിത ദൈവത്തില്‍ നിന്നുള്ള വെളിപാടാണ്. അതുകൊണ്ടാണ് ദൈവങ്ങളെ ശ്രുതികള്‍ (ശ്രവിച്ചത്) എന്നു വിളിക്കുന്നത്. സൗരാഷ്ട്രക്കാരും, ക്രിസ്ത്യാനികളും, മുസ്ലീങ്ങളും, ജൂതന്മാരും അംഗീകരിച്ചിട്ടുള്ള മതസംഹിതകളും ഇതുപോലുള്ളവയാണ്. ദൈവത്തിന്റെ വചനങ്ങള്‍ (അരുളപ്പാട്) ശ്രിവച്ചത് ആരാണെന്ന്, ആര്‍ക്കാണ് ദൈവത്തിന്റെ വെളിപാടുണ്ടായതെന്ന്, സൗരാഷ്ട്രക്കാരനോടും, ജൂതന്മാരോടും ക്രിസ്ത്യാനിയോടും മുസ്ലീമിനോടും ചോദിച്ചുനോക്കൂ. തങ്ങളുടെ മത സംഹിതയില്‍ അടങ്ങിയിട്ടുള്ള അരുളപ്പാട് ശ്രവിച്ചത് സൗരാഷ്ട്രരാണെന്ന് സൗരാഷ്ട്രീയര്‍ പറയും. ക്രിസ്ത്യാനികള്‍ പറയും യേശുവാണെന്ന, മുസ്ലീങ്ങള്‍ പറയും മുഹമ്മദീയരാണെന്ന്. വേദങ്ങളില്‍ അടങ്ങിയിട്ടുള്ള വെളിപാടുകള്‍ ശ്രവിച്ചത് ആരാണെന്ന് ഒരു ഹിന്ദുവിനോട് ചോദിച്ചുനോക്കൂ. അയാള്‍ ഉത്തരം മുട്ടും. ദൈവത്തിന്റെ അരുളപ്പാടുകള്‍ ശ്രവിച്ച ആളുടെ പേര് പറയാന്‍ അയാള്‍ക്ക് കഴിയില്ല. വേദങ്ങളിലെ മന്ത്രങ്ങളുടെ കര്‍ത്താക്കള്‍ ആരാണെന്ന് അവയില്‍ത്തന്നെ സൂചനയുണ്ട്. എന്നാല്‍ വേദങ്ങളില്‍ അടങ്ങിയിട്ടുള്ള ദൈവവചനങ്ങള്‍ ശ്രവിച്ചത് ഇവരാണെന്ന് ഹിന്ദുക്കള്‍ പറയുകയില്ല. ഈ വ്യത്യാസം വേദങ്ങളുടെ പാവനസ്വഭാവം വലിയൊരളവില്‍ സംരക്ഷിക്കാന്‍ കഴിയുന്നു.

The young dalit, angry and Azad

2017, മേയ് 29, തിങ്കളാഴ്‌ച

ലോകത്തില്‍ ഹിന്ദുക്കളുടെ സാമൂഹിക സംവിധാനം.....! അംബേഡ്കര്‍ പറഞ്ഞു...



(ഡോ. അംബേഡ്കര്‍. സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 77)

ലോകത്തില്‍ ഹിന്ദുക്കളുടെ സാമൂഹിക സംവിധാനം - മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം - മാത്രമാണ് മതം പവിക്രീകരിക്കുകയും, ദിവ്യത്വം നല്കുകയും സനാതനമാക്കുകയും, അലംഘനീയത കല്പിക്കുകയും ചെയ്തിട്ടുള്ളത്. ലോകത്തില്‍ ഹിന്ദുക്കളുടെ സാമ്പത്തിക സംവിധാനം - ജോലിക്കാരനും ജോലിക്കാരനും തമ്മിലുള്ള ബന്ധം - മാത്രമാണ് മതം പവിത്രീകരിക്കുകയും ദിവ്യത്വം കല്പിക്കുകയും, ശാശ്വതമാക്കുകയും അലംഘനീയത കല്പിക്കുകയും ചെയ്തത്. ഇതുപോലെയുള്ളവരാണ് സൗരാഷ്ട്രീയന്മാരും ഇസ്രയേലികളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഇവര്‍ക്കെല്ലാം ദിവ്യമായ സംഹിതകളുണ്ട്. അവര്‍ വിശ്വാസങ്ങളേയും അനുഷ്ഠാനങ്ങളേയും പവിത്രീകരിക്കുകയും അവക്ക് ദിവ്യത്വം നല്കുകയും ചെയ്യുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ നിയതമായ രൂപത്തില്‍ അവ നിര്‍ദേശിക്കുന്നില്ല. ഏതെങ്കിലും സവിശേഷമായ സാമൂഹ്യ സംവിധാനത്തെ അവ പവിത്രീകരിക്കുകയോ, ദിവ്യത്വം കല്പിക്കുകയോ, അലംഘനീയമെന്ന് കല്പിക്കുകയോ ചെയ്യുന്നില്ല. ഹിന്ദുക്കള്‍ ഇക്കാര്യത്തില്‍ ഒറ്റ തിരിഞ്ഞു നില്ക്കുന്നു. ഇതാണ് കാലത്തിന്റെ കെടുതിയേയും കടന്നാക്രമണത്തേയും ചെറുക്കാന്‍ ജാതിക്ക് ശക്തി നല്കിയത്.

ഇസ്ലാമിനെക്കുറിച്ച് സര്‍ വില്യം മൂറിയുടെ അഭിപ്രായം....! അംബേഡ്കര്‍ പറഞ്ഞു...



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 76, 77)

ഓരോ ചിന്തക്കും, വാക്കിനും അക്ഷരത്തിനും ഇതുപോലൊരു നിരീക്ഷണം സര്‍ വില്യം മൂറിയും നടത്തുന്നുണ്ട്. ഇസ്ലാമിനെക്കുറിച്ച് പറയുന്ന അവസരത്തില്‍, മതത്തിന്റെ ദിവ്യമായ സംഹിതകളില്‍ നിന്നുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു:

ബുദ്ധന്റെ പ്രബോധനങ്ങളോടുള്ള ബ്രാഹ്മണരുടെ പ്രധാന എതിര്‍പ്പ്....! അംബേഡ്കര്‍ പറഞ്ഞൂ....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 72, 73)

ബുദ്ധന്റെ പ്രബോധനങ്ങളോടുള്ള പ്രധാന എതിര്‍പ്പ് ഈ പ്രബോധനങ്ങള്‍ ശ്രുതിയില്‍ നിന്നോ വെളിപാടില്‍ നിന്നോ അംഗീകാരം കിട്ടിയവയല്ലാത്തതുകൊണ്ട് സത്യമായിത്തീരുകയില്ല എന്നാണ്. ഒരു ജാതിയെന്ന നിലക്ക് ബ്രാഹ്മണര്‍ അസ്തിത്വത്തേയും അനാസ്തിത്വത്തേയും സത്വരം അംഗീകരിക്കുമായിരുന്നു., സാംഖ്യദര്‍ശനത്തിന്റെ കാര്യത്തില്‍ അവര്‍ ചെയ്തതുപോലെ. സാംഖ്യദര്‍ശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടഭാഗം വേദാന്തത്തെ പരസ്യമായി എതിര്‍ക്കുക എന്നതാണ്. എന്നാല്‍ സാംഖ്യദര്‍ശനത്തിന്റെ സ്ഥാപകനായ കപിലന്‍ വെളിപാടുകളുടെ ആധികാരികത യുക്തിവിചാരത്തിനും അനുഭവജ്ഞാനത്തിനും പരമപ്രധാനം നല്കുന്നതാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് ബ്രാഹ്മണ സിദ്ധാന്തത്തോട് യോജിപ്പ് പ്രകടിപ്പിച്ചപ്പോള്‍, ബുദ്ധന്‍ അതിന് തയാറായില്ല, അഭിധര്‍മമെന്ന തന്റെ ദാര്‍ശനിക സിദ്ധാന്തത്തിനു വേണ്ടിയോ വിനയമെന്ന കുറേക്കൂടി പ്രധാനപ്പെട്ട ധാര്‍മികവും മതപരവുമായ സിദ്ധാന്തത്തിനുവേണ്ടിയോ അദ്ദേഹം യോജിപ്പ് പ്രകടിപ്പിച്ചില്ല. 


തന്റെ ചില സിദ്ധാന്തങ്ങള്‍ വേദങ്ങളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളുമായി എത്രകണ്ട് പൊരുത്തപ്പെട്ടു പോകുന്നുവെന്ന് അദ്ദേഹത്തിന് എളുപ്പത്തില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുമായിരുന്നു. കാരണം, മനുഷ്യമനസ്സിന്റെ സാധ്യമായ എല്ലാ നിറഭേദങ്ങളുടേയും പ്രകൃത്യായുള്ള പ്രതിഫലനം വേദങ്ങളില്‍ ദര്‍ശിക്കാം. തന്റെ ഏതാനും സിദ്ധാന്തങ്ങള്‍ക്കുവേണ്ടിയെങ്കിലും അദ്ദേഹം അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ മറ്റു സിദ്ധാന്തങ്ങള്‍ ബ്രാഹ്മണര്‍ അവഗണിക്കുമായിരുന്നു. ഉദാഹരണത്തിന്, ഹിംസ ചെയ്യരുത്, മദ്യപിക്കരുത്, നിന്നുകൊണ്ട് ഭക്ഷണം കഴിക്കണം എന്നിവയും അദ്ദേഹത്തിന്റെ സമാധിക്കുശേഷം പ്രയോഗത്തില്‍വന്ന സ്വര്‍ഗം ആഗ്രഹിക്കുന്നവന്‍ ദിവ്യമായ ശവകുടീരത്തെ ആരാധിക്കണം, അവന്‍ തന്റെ മുടി പിഴുതെടുക്കണം എന്നീ സിദ്ധാന്തങ്ങളും. അദ്ദേഹം അങ്ങനെ ചെയ്യാന്‍ വിസമ്മതിച്ചതുകൊണ്ട് ബ്രാഹ്മണര്‍ സ്വീകരിച്ച വാദഗതി, ബൗദ്ധ സിദ്ധാന്തങ്ങളുടെ സത്യസാധ്യതയെ ഖണ്ഡിച്ചുകൊണ്ട് വെളിപാടിനോടുള്ള ഒരു അഭ്യര്‍ത്ഥനയില്‍ ഒതുങ്ങുകയായിരുന്നു.

ജാതിയെക്കുറിച്ച് ഹിന്ദുവിന്റെ വീക്ഷണം...? ഡോ. അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 69)

ജാതി രണ്ടുവിധത്തില്‍ സംരക്ഷിക്കപ്പെടുന്നു. ഓരോരുത്തരും ജാതിയെ അംഗീകരിക്കണം, കാരണം അത് ദിവ്യമായ സത്യമാണ്. തെറ്റാണെന്നുപറഞ്ഞ് ആരും അതിനെ ആക്രമിക്കരുത്. അങ്ങനെ ചെയ്യുന്നത് നിന്ദയാണ്, കാരണം അത് ദിവ്യമാണ്.

ഇതാണ് ജാതിയെക്കുറിച്ച് ഹിന്ദുവിന്റെ വീക്ഷണം. റൈസിലി (Risely) യുടെ വംശസിദ്ധാന്തം സെനാര്‍ട്ടിന്റെ (Senart) തൊഴില്‍ സിദ്ധാന്തം, നെസ്ഫീല്‍ഡിന്റെ (Nesfield) പ്രവൃത്തി സിദ്ധാന്തം എന്നിങ്ങനെ ജാതിയെക്കുറിച്ചുള്ള ആധുനിക വിശദീകരണങ്ങള്‍ ഒരു ശരാശരി ഹിന്ദുവില്‍ കാര്യമായ പ്രതികരണം ഉണ്ടാക്കുന്നില്ല. ജാതിസമ്പ്രദായം സൃഷ്ടിച്ചത് ദൈവമാണെന്ന് അയാള്‍ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ വേദങ്ങളില്‍ അവയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. വേദങ്ങള്‍ ശ്രുതി അഥവാ, ദൈവവചനങ്ങളാണ്. അതുകൊണ്ടുതന്നെ അവ നിത്യവും സത്യവുമാണ്.

ഗ്രന്ഥത്തോടുകൂടിയുള്ള മതത്തിന്റെ സാമൂഹിക പ്രാധാന്യം....!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 68, 69)

ഗ്രന്ഥത്തോടുകൂടിയുള്ള മതത്തിന്റെ സാമൂഹിക പ്രാധാന്യം കിടക്കുന്നത്, അതില്‍ അടങ്ങിയിട്ടുള്ള മതം സത്യമാണെന്ന ധാരണ നല്കി ജനമനസ്സുകളെ നിയന്ത്രിക്കുന്നു എന്ന വസ്തുതയിലാണ്. ഗ്രന്ഥം മതത്തിന് ജനങ്ങളുടെ മേല്‍ അധീശത്വം നല്കുന്നു. അവരില്‍ സമ്മതത്തോടെയുള്ള അനുസരണം ജനിപ്പിക്കുന്നു.

ഗ്രന്ഥമുള്ള മതവും ഗ്രന്ഥമില്ലാത്ത മതവും തമ്മിലുള്ള വ്യത്യാസം...! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 67, 68)

ഗ്രന്ഥമുള്ള മതത്തിന് ഗ്രന്ഥമില്ലാത്ത മതത്തിനുമേല്‍ വ്യക്തമായ നേട്ടമുണ്ട്. ഗ്രന്ഥമുള്ള മതം ലിഖിതമായ ഒരു ഭരണഘടനയുടെ മതമാണ്. ഗ്രന്ഥമില്ലാത്ത മതം ലിഖിതമായ ഒരു ഭരണഘടനയില്ലാത്ത മതമാണ്. ഗ്രന്ഥമുള്ള മതം അത് സത്യമാണെന്ന ധാരണ സൃഷ്ടിക്കുന്നു. ഗ്രന്ഥമില്ലാത്ത മതത്തിന് അതിന് കഴിയുന്നില്ല. ഗ്രന്ഥമില്ലാത്ത മതം ഗ്രന്ഥമുള്ള മതത്തെയപേക്ഷിച്ച് അത് മിഥ്യയാണെന്നുള്ള അപകര്‍ഷതാബോധം കൊണ്ടുനടക്കുന്നു. മാക്‌സ് മുള്ളറുടെ ഭായഷില്‍, ഗ്രന്ഥങ്ങളോടു കൂടിയ മതങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥ മതങ്ങളായി കണക്കാക്കപ്പെടുന്നത്. അവയില്‍ തെറ്റായ സിദ്ധാന്തങ്ങള്‍ അടങ്ങിയിരിക്കാമെങ്കിലും, അവയെ അഭിജാതമായി കണക്കാക്കുകയും അവയിലെ കുറവുകള്‍ പൊറുക്കുകയും ചെയ്യുന്നു. 


2017, മേയ് 28, ഞായറാഴ്‌ച

വേദങ്ങള്‍ എന്തെല്ലാമാണ്.....? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 67)

തങ്ങളുടെ മതത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങളായിട്ടാണ് ഹിന്ദുക്കള്‍ വേദങ്ങളെ കണക്കാക്കുന്നത്. വേദങ്ങളെ അവര്‍ പ്രത്യേക വിഭാഗങ്ങളായിട്ടുതന്നെ കണക്കാക്കുന്നു. കല്പങ്ങള്‍ എന്നു വിളിക്കുന്ന സൃഷ്ടിയുടെ യുഗങ്ങളായിട്ടാണ് ഹിന്ദുക്കള്‍ അവയെ കരുതുന്നത്. ഓരോ യുഗത്തിന്റേയും അവസാനം പ്രളയം ഉണ്ടാകുന്നു. തുടര്‍ന്ന് സൃഷ്ടിയുടെ മറ്റൊരു യുഗം ആരംഭിക്കുന്നു. ഒരു യുഗത്തിന്റെ അവസാനം പ്രളയത്തില്‍ വേദങ്ങള്‍ നശിച്ചുപോകുന്നു. ഓരോ യുഗത്തിന്റേയും ആരംഭത്തില്‍ ഈശ്വരന്റെ വെളിപാടിലൂടെ അവയുണ്ടാകുന്നു. അപ്രകാരം കഴിഞ്ഞ യുഗത്തിന്റെ 


രോഷ്മിത ഹരിമൂര്‍ത്തി: ROSHMITA HARIMURTHY REMARKS ON AMBEDKAR /अंबेडकर पर रोशमिता ने क्या कहा ?


വേദങ്ങളെ ശ്രുതി എന്നു വിളിക്കുന്നതെന്തുകൊണ്ട്..? അംബേഡ്കര്‍ പറഞ്ഞു....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 66,67)

വേദങ്ങളോട് ഹിന്ദുക്കള്‍ക്ക് പവിത്രമായ വികാരമാണുള്ളത്. അത് പ്രകടിപ്പിക്കുന്നതിന് അവയില്‍ പ്രത്യേക സംജ്ഞയില്ലെന്ന് തോന്നിയേക്കാം. വേദമെന്നാല്‍ അറിവ് എന്നാണര്‍ത്ഥം. അങ്ങനെയായിരിക്കാം. എങ്കിലും അവര്‍ അതിനെ പാവനമായി കണക്കാക്കുന്നു. വാസ്തവത്തില്‍ പാവനമെന്ന വാക്കിന്റെ അര്‍ത്ഥത്തിലും വളരെയധികം ഭക്ത്യാദരബഹുമാനങ്ങളാണ് അവര്‍ കാണിക്കുന്നത്. അവര്‍ വേദങ്ങളെ ശ്രുതി എന്നു വിളിക്കുന്നു. ശ്രുതി എന്നാല്‍ മനുഷ്യന്‍ ശ്രവിച്ച ദൈവവചനം എന്നാണ്. പ്രാചീന മതത്തില്‍ ദൈവികത്വമെന്നത് മനുഷ്യന്‍ സൃഷ്ടിച്ചതാണ്. ഹിന്ദുമതത്തില്‍ ദൈവികത്വമെന്നത് ദൈവം നിയോഗിച്ചതെന്തോ അതാണ്.

Targeting Dalits


Targeting Dalits: A caste Hindu onslaught on Dalits in a western Uttar Pradesh village triggers a fightback, bringing cheer to marginalised communities who find themselves bullied by saffron groups that all too often take the law into their own hands. By DIVYA TRIVEDI

ദൈവികത്വം എന്നാല്‍......! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ്. 66)

ദൈവികത്വം ഭക്ത്യാദരബഹുമാന വികാരത്തെ ജനിപ്പിക്കുന്നു. അത് അലംഘനീ യമാണെന്ന വികാരംകൂടി അത് ജനിപ്പിക്കുന്നുണ്ട്. ഒരു വിശ്വാസം ദൈവീകകാര്യ മാണെന്ന് പവിത്രീകരിക്കപ്പെട്ടു കഴിഞ്ഞാല്‍, അതിനോട് ദ്രോഹകരമായി ഭാവിക്കുന്നതും, അതിനെ നിരാകരിക്കുന്നതും അല്ലെങ്കില്‍ അതിനെ ചോദ്യം ചെയ്യുന്നതും നിരോധിക്കപ്പെട്ടിരിക്കുന്നു. ദൈവികത്വത്തെ വിമര്‍ശിക്കുന്നതില്‍ നിരോധനമുണ്ട്. ദൈവികത അസ്പൃശ്യവും ചര്‍ച്ചക്ക് അതീതവുമാണ്. ഇത്തരം വികാരങ്ങളുമായി ഒരു വ്യക്തി സാന്ദ്രീകൃതമായിക്കഴിഞ്ഞാല്‍, അയാള്‍ ഉള്‍ക്കൊണ്ട ദൈവികത്വത്തിന് പിന്തുണ നല്കുന്നവനും, അതിന്റെ സംരക്ഷകനുമായിത്തീരുന്നു.

2017, മേയ് 27, ശനിയാഴ്‌ച

ജാതിവ്യവസ്ഥയുടെ നിയമം മൂലമുള്ള അംഗീകാരം നഷ്ടപ്പെട്ടിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ച്....! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 63, 64)

ജാതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന്, നിയമപരവും മതപരവുമായ അംഗീകാരം ശക്തമായ രണ്ട് എന്‍ജിനുകാളായിരുന്നു. മതപരമായ അംഗീകാരമായിരുന്നു പ്രാഥമികമായ അംഗീകരമെന്നതിന് സംശയമില്ല. മതപരമായ അംഗീകാരം ഒന്നുകൊണ്ടുമാത്രമാണ് ജാതി സംരക്ഷിക്കപ്പെട്ടുപോന്നത്. രണ്ട് സാഹചര്യങ്ങളില്‍ നിന്ന് ഇത് വ്യക്തമാകും. നിയമപരമായ അംഗീകാരം വളരെ ചുരുക്കമായിട്ട് മാത്രമേ പ്രയോജനപ്പെടുത്തിയിരുന്നുള്ളൂ എന്ന കാര്യം സമ്മതിക്കേണ്ടതുണ്ട്. അതിനര്‍ത്ഥം മറ്റ് മാര്‍ഗങ്ങളിലൂടെയാണ് ജാതിസമ്പ്രദായം പരിപാലിക്കപ്പെട്ടുപോന്നത് എന്നാണ്. രണ്ടാമതായി നിയമപരമായ ഈ അംഗീകാരം 1850 വരെ മാത്രമേ നിലവിലുണ്ടാ യിരുന്നുള്ളൂ. ബ്രിട്ടീഷ് ഗവണ്മെന്റ് അക്കൊല്ലം ജാതിഅവശതാ നിര്‍മാര്‍ജന നിയമം പാസാക്കിയതോടെ നിയമപരമായ അംഗീകാരം ഇല്ലാതായി.


ഗോത്രം എന്നാല്‍... അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍... വാല്യം 10. പേജ് 54)

ഗോത്രവര്‍ഗക്കാരുടെ പ്രകൃതിയിലും സ്വഭാവത്തിലും ഘടനയിലും വ്യാപകമായ വ്യത്യാസമുണ്ടായിരുന്നു. ഗ്രാമസമുദായങ്ങള്‍ (Village Communities) ചേര്‍ന്ന് ഗോത്രവര്‍ഗക്കാരുണ്ടാകാം. ഇവര്‍ കുലങ്ങളായോ, അര്‍ധഭാഗങ്ങളായോ വിഭജിക്കപ്പെടണമെന്നില്ല. അവരില്‍ കുലങ്ങളുണ്ടാകാം, അര്‍ധഭാഗങ്ങളുണ്ടാകാം, കുലങ്ങളുണ്ടാവില്ല; അതുമല്ലെങ്കില്‍ അര്‍ധഭാഗങ്ങളും കുലങ്ങളുമുണ്ടാകാം. ഗോത്രബോധം ചിലപ്പോള്‍ ശക്തവും ചിലപ്പോള്‍ ദുര്‍ബലവുമായിരിക്കും. ഗോത്രവര്‍ഗക്കാരുടെ ഗ്രൂപ്പ് രൂപീകരണത്തില്‍, നിയതമായ വ്യവസ്ഥകളോ, പരിണാമത്തിന്റെ തനിച്ചുള്ള നിരയോ (single line), ഉണ്ടായിരുന്നില്ലെങ്കിലും പൊതുവായ ചില പ്രത്യേകതകള്‍ പ്രകടമായിരുന്നു. 


ബ്രാഹ്മണര്‍ സസ്യഭുക്കു കളായിത്തീര്‍ന്ന തിന്റെ ലക്ഷ്യം എന്തായിരുന്നു...? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണ കൃതികള്‍. വാല്യം 14. പേജ് 120)

ബ്രാഹ്മണര്‍ ഗോമാംസഭക്ഷണം ഉപേക്ഷിച്ചതിന്റെ ലക്ഷ്യം ബുദ്ധ ഭിക്ഷുക്കള്‍ നേടിയെടുത്തിരുന്ന ആധിപത്യം അവരില്‍ നിന്ന് തട്ടിപ്പറിക്കുക എന്നതായിരുന്നുവെന്ന് സസ്യാഹാരശീലം സ്വീകരിച്ച ബ്രാഹ്മണരുടെ നടപടി തെളിയിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ബ്രാഹ്മണര്‍ സസ്യഭുക്കുകളായിത്തീര്‍ന്നത്? ബ്രാഹ്മണര്‍ക്ക് സസ്യഭുക്കുകളായിത്തീരാതെ, അവരുടെ പ്രതിയോഗിയുമായുള്ള അതായത് ബുദ്ധമതവുമായുള്ള - മത്സരത്തില്‍ നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുക്കാന്‍ കഴിയുമായി രുന്നില്ല എന്നതാണ് ഇതിന്റെ ഉത്തരം. ബുദ്ധമതവുമായി താരതമ്യപ്പെടുത്തിയാല്‍ ബ്രാഹ്മണര്‍ക്ക് ബഹുജന ദൃഷ്ടിയില്‍ മതിപ്പു കുറഞ്ഞുപോകുന്ന ഒരു സംഗതിയുണ്ടായി രുന്നുവെന്ന് ഇത്തരുണത്തില്‍ വിസ്മരിക്കാന്‍ പാടില്ല. ബ്രാഹ്മണ മതത്തിന്റെ അന്തസ്സത്തയായിരുന്ന മൃഗബലി സമ്പ്രദായമാണത്; ബുദ്ധമതം ഇതിന്റെ ബദ്ധശത്രുവായിരുന്നു.

2017, മേയ് 26, വെള്ളിയാഴ്‌ച

കുലം എന്നാല്‍...! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 54)

കുടുംബത്തേക്കാള്‍ കുറച്ചുകൂടി വലിയ ഗ്രൂപ്പ് കുലമായിരുന്നു. കുലമെന്നതിന് ബന്ധുക്കള്‍, കുടുംബബന്ധമുള്ളവര്‍ എന്നും പറയാറുണ്ട്. അമ്മവഴിയോ അച്ഛന്‍വഴിയോ പരസ്പരം ബന്ധപ്പെട്ട വ്യക്തികളുടെ ഒരു ഗ്രൂപ്പാണ് കുലത്തില്‍പ്പെട്ടവരായി കണക്കാക്കപ്പെട്ടിരുന്നത്. വളരെയകന്ന സഹോദരന്മാരെ - മാതാവിന്റെയോ പിതാവിന്റെയോ സഹോദരസന്താനങ്ങള്‍ - ഈ ഗ്രൂപ്പിലെ അംഗങ്ങളായി കണക്കാക്കപ്പെട്ടിരുന്നു. ഈ ബന്ധം തികച്ചും സാങ്കല്പികമായിരുന്നുവെങ്കിലും സാമൂഹികമായ കാഴ്ചപ്പാടില്‍ ഇത് യഥാര്‍ത്ഥവും സാധാരണ രക്തബന്ധം പോലെയും ആയിരുന്നു. കുലങ്ങളേക്കാള്‍ കുറച്ചുകൂടി ബൃഹത്തായ വിഭജനം അവയുടെ സാമൂഹികമായ ഗ്രൂപ്പുതിരിയലായിരുന്നു. 


COUNTERVIEW: India's upper caste animosity towards Dalits and t...


COUNTERVIEW: India's upper caste animosity towards Dalits and t...: By Our Representative A new report by an Indian-American coalition based in Washington, Alliance for Justice & Accountability, ha...

Double affirmation | Nation | Nepali Times

UP Govt Must Address Saharanpur Violence & Attacks On Dalits: Amnesty International India

2017, മേയ് 24, ബുധനാഴ്‌ച

കുടുംബം എന്നാല്‍.... അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 53,54)

പ്രാകൃതസമൂഹത്തില്‍ മനുഷ്യനെ ഒരിക്കലും ഒറ്റക്ക് കാണാനാവില്ല. ഏറ്റവും സാര്‍വജനീനവും അതുകൊണ്ടുതന്നെ മനുഷ്യന്റെ ഏറ്റവും സ്വാഭാവികവുമായ അവസ്ഥ കൂട്ടമായി ജീവിക്കുക എന്നതാണ്. ഈ ഗ്രൂപ്പുതിരിയല്‍ കാലക്രമത്തില്‍ നിരവധി രൂപങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. കടുംബം എന്നത് അത്തരത്തില്‍ സാമൂഹികമായ ഗ്രൂപ്പുതിരിയലാണ്. ഇത് സാര്‍വത്രികവും ഇന്നും നിലനില്ക്കുന്നതുമാണ്. കുടുംബത്തേക്കാള്‍ കുറച്ചുകൂടി വലിയ ഗ്രൂപ്പ് കുലമായിരുന്നു.

ഹൈന്ദവസമൂഹം ജാതികളുടെ ഒരാലയമാണ്....!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 53)

ഹൈന്ദവസമൂഹം ജാതികളുടെ ഒരാലയമാണ്. ഹിന്ദുക്കള്‍ ഒരു ജനതയല്ല ജാതികളായി രൂപാന്തരം പ്രാപിച്ച ജനവിഭാഗങ്ങളുടെ ഗ്രൂപ്പുകളാണ്. ഇതാണ് ഹൈന്ദവ സമൂഹത്തിന്റെ സവിശേഷത. പലപ്പോഴായി ഭാരതം സന്ദര്‍ശിച്ച വിദേശീയരെ അമ്പരപ്പിച്ച വസ്തുതയും അതുതന്നെ. എന്നിരുന്നാലും, ജാതിസ്മ്പ്രദായത്തില്‍ സവിശേഷമായിട്ടൊന്നുമില്ലെന്നു പറയാന്‍ മുതിരുന്നവരും ഇല്ലാതില്ല. ഉദാഹരണത്തിന് പ്രൊഫ ബെയിന്‍സിന്റെ (Baines) അഭിപ്രായം ഇപ്രകാരമാണ്;

ഹിന്ദുക്കള്‍ക്ക് വൃത്തിയുള്ളതും ആദരണീയവുമായ ജോലി! അസ്പൃശ്യര്‍ക്ക് വൃത്തികെട്ടതും ഹീനവുമായ ജോലി? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍മകൃതികള്‍. വാല്യം 10. പേജ് 157, 158)

അസ്പൃശ്യര്‍ ഹിന്ദുക്കള്‍ക്കുവേണ്ടി വൃത്തികെട്ട ജോലിചെയ്ത് അയിത്തത്തിന്റെ ശാപം സ്വയം ഏറ്റെടുത്തവരാണെന്ന് പറഞ്ഞ് അവരെ അധിക്ഷേപിക്കാമോ എന്ന പ്രശ്‌നം അപ്രസക്തമാണ്. മഹദില്‍ ചേര്‍ന്ന അസ്പൃശ്യരുടെ സമ്മേളനം അവര്‍ മേലില്‍ ചത്തമൃഗങ്ങളുടെ തോലുരിക്കുകയോ, അവയെ നീക്കം ചെയ്യുകയോ, അഴുകിയ മാംസം ഭക്ഷിക്കുകയോ ചെയ്യുകയില്ല എന്നെടുത്ത തീരുമാനമാണ് പ്രധാനം. ദ്വിവിധ ലക്ഷ്യമാണ് ഈ പ്രമേയങ്ങള്‍ക്ക് ഉണ്ടായിരുന്നത്. ഒന്നാമത്തെ ലക്ഷ്യം അസ്പൃശ്യരില്‍ ആത്മാഭിമാനവും അഹംബോധവും വളര്‍ത്തുകയെന്നതായിരുന്നു. ഇത് അത്രക്ക് പ്രാധാന്യമുള്ള ലക്ഷ്യമായിരുന്നില്ല. പ്രധാനലക്ഷ്യം ഹൈന്ദവസാമൂഹിക സംവിധാനത്തില്‍ പ്രഹരമേല്പിക്കുക എന്നതായിരുന്നു.


അസ്പൃശ്യര്‍ തന്നെയാണ് അധകൃതവര്‍ഗക്കാര്‍..! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 140)

അസ്പൃശ്യരുടെ എണ്ണം കുറച്ചുകാണിക്കുന്നതിനുവേണ്ടി ലോതിയന്‍ കമ്മിറ്റി മുമ്പാകെ ഹിന്ദുക്കള്‍ മുന്നോട്ടുവെച്ച പ്രകടമായ തര്‍ക്കകാരണങ്ങള്‍ രണ്ടാണ്. ഒന്നാമത്തെ കാരണം, സെന്‍സസ് കമ്മീഷണര്‍ നല്കിയ കണക്കുകള്‍ അധകൃതവര്‍ഗക്കാരെ സംബന്ധിച്ചുള്ളതാണ്; അസ്പൃശ്യരെ സംബന്ധിച്ചുള്ളതല്ല; അധകൃതവര്‍ഗങ്ങള്‍ എന്നു പറയുമ്പോള്‍ അസ്പൃശ്യരെ കൂടാതെ മറ്റുവിഭാഗങ്ങളും ഉള്‍പ്പെടും എന്നാണ്. രണ്ടാമത്തെ കാരണം അസ്പൃശ്യരുടെ ജനസംഖ്യാ നിര്‍ണയത്തിന് അഖിലേന്ത്യാ തലത്തില്‍ ഏകരൂപമായ നിര്‍വചനം വേണം എന്നാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അസ്പൃശ്യരെ നിശ്ചയിക്കാനുള്ള പ്രാദേശിക മാനദണ്ഡങ്ങളെ അവര്‍ എതിര്‍ത്തു.

Delhi pitch for Ambedkar film


Delhi pitch for Ambedkar film: The foreign office is scouting for a filmmaker to direct a documentary on B.R. Ambedkar for an international audience at a time Dalit protests against a spate of attacks are threatening the Narendra Modi government's global sheen.

2017, മേയ് 23, ചൊവ്വാഴ്ച

അസ്പൃശ്യത എന്നാല്‍......? അംബേഡ്കര്‍ പറഞ്ഞു.......


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 141)

ഹിന്ദുവായ ഒരാള്‍ക്ക് മറ്റൊരാളോടു തോന്നുന്ന ആന്തരിക നിരാകരണ (repulsion) ത്തിന്റെ ബാഹ്യപ്രകടനമാണ് അസ്പൃശ്യത. ഈ നിരാകരണം സ്വീകരിക്കുന്ന രൂപം (form) ചെറിയൊരു നിമിഷത്തിന്റെ കാര്യമാണ്. നിരാകരണത്തിന്റെ അളവിനെ കേവലമായി സൂചിപ്പിക്കുന്നതാണ് രൂപം. എവിടെ നിരാകരണമുണ്ടോ, അവിടെ അസ്പൃശ്യതയുണ്ട്. ഈ സരളമായ സത്യം ഹിന്ദുക്കള്‍ അറിഞ്ഞിരുന്നു. എന്നിട്ടും അവര്‍ ഏകരൂപമായ മാനദണ്ഡം വേണമെന്ന് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. എന്തുകൊ ണ്ടെന്നാല്‍, എങ്ങനെയെങ്കിലും അസ്പൃശ്യരുടെ എണ്ണം കുറച്ചുകാണിച്ച് രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ സിംഹഭാഗം കൈക്കലാക്കണമെന്ന് അവര്‍ ആഗ്രഹിച്ചു.

അസ്പൃശര്‍ക്ക് ഹിന്ദുക്കളില്‍ നിന്നും വേറിട്ട് പ്രത്യേകമായ രാഷ്ട്രീയ പ്രാതിനിധ്യം കൈവരുന്നു..!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 139, 140)

അസ്പൃശ്യരുടെ ജനസംഖ്യ പൊടുന്നനെ ദശലക്ഷങ്ങളില്‍ നിന്ന് ചെറിയൊരു അംശത്തിലേക്ക് ഹിന്ദുക്കള്‍ കുറച്ചുകൊണ്ടുവരുവാന്‍ കാരണമെന്ത്? 1911 മുതല്‍ക്ക് അസ്പൃശ്യരുടെ എണ്ണം അഞ്ചുകൊടിയോടടുപ്പിച്ച് നിന്നിരുന്നതാണ്. ഇതിനെ ആരും ചോദ്യം ചെയ്തുമില്ല. 1932 ല്‍ കൃത്യതയെ വെല്ലുവിളിക്കാന്‍ ഹിന്ദുക്കള്‍ എന്തുകൊണ്ട് തീരുമാനിച്ചു?

ചന്ദ്രശേഖര്‍ ആസാദ് രാവണ്‍: India News special report: Know about Bhim Army chief Chandrashekhar Aza...


അസ്പൃശ്യതയുടെ ലക്ഷണങ്ങള്‍; 1911 ലെ സെന്‍സസ് കമ്മീഷണറാണ് ശരി..! അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 130)

അസ്പൃശ്യതക്ക് നിയമപരമായ ഒരു നിര്‍വചനമില്ല, ഉണ്ടാവുകയില്ല. തലമുടിയിലൂടെ യോ, തൊലിയുടെ നിറത്തിലൂടെയോ അസ്പൃശ്യത സ്വയം പ്രകടമാക്കുന്നില്ല. അത് തക്തത്തിന്റെ പ്രശ്‌നവുമല്ല. അസ്പൃശ്യത സ്വയം പ്രകടമാകുന്നത് പെരുമാറ്റ രീതികളിലും ചില പ്രവൃത്തികള്‍ ആചരിക്കുന്നതിലുമാണ്. ഹിന്ദുക്കളാല്‍ ചില പ്രത്യേകരീതിയില്‍ പെരുമാറപ്പെടുന്നയാളാണ് അസ്പൃശ്യര്‍. അയാള്‍ അനുഷ്ഠിക്കുന്ന പ്രവൃത്തികള്‍ ഹിന്ദുക്കളുടേതില്‍ നിന്ന് വ്യത്യസ്തമാണ്. സാമൂഹിക കാര്യങ്ങളില്‍ ഹിന്ദുക്കള്‍ അസപൃശ്യരോട് പെരുമാറുന്നത് നിയതമായ ചില രീതികളിലാണ്. അസ്പൃശ്യര്‍ ആചരിക്കുന്ന പ്രവൃത്തികളും നിശ്ചിതമായിട്ടുള്ളതാണ്. 


കറുത്ത ബ്രാഹ്മണരെക്കുറിച്ച് മഹാഭാരതം ശാന്തിപര്‍വത്തില്‍ പരാമര്‍ശമുണ്ട്....!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 80, 81)

കാത്യായനന്റെ അഭിപ്രായത്തില്‍ വേദങ്ങള്‍ വായിക്കാന്‍ അവകാശമുണ്ടായിരു ന്നവര്‍ക്കു മാത്രമേ, യജ്ഞം നടത്താന്‍ അര്‍ഹതയുണ്ടായിരുന്നുള്ളൂ. ശൂദ്രര്‍ക്ക് ഒരു കാലത്ത് വേദങ്ങള്‍ വായിക്കാന്‍ അര്‍ഹതയുണ്ടായിരുന്നു എന്ന വസ്തുതക്ക് പാരമ്പര്യത്തിന്റെ പിന്തുണയുണ്ട്. മഹാഭാരതം ശാന്തിപര്‍വത്തില്‍ ഇതേക്കുറിച്ച് പരമാര്‍ശമുണ്ട്. വര്‍ണം (ജാതി) നിര്‍ണയിക്കുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് ഭൃഗു ഇപ്രകാരം മറുപടി പറയുന്നു;

2017, മേയ് 19, വെള്ളിയാഴ്‌ച

അസ്പൃശ്യരുടെ നിര്‍വചനമെന്താണ്....? അംബേഡ്കര്‍ പറഞ്ഞു....


(അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 125, 126)

അസ്പൃശ്യരുടെ മൊത്തം ജനസംഖ്യ എത്രയാണ്? ഈ ചോദ്യമായിരിക്കും അവരെക്കുറിച്ച് അറിയാന്‍ താത്പര്യപ്പെടുന്ന ഒരാളുടെ മനസ്സില്‍ ആദ്യമായി ഓടിയെത്തുക. ഈ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം നല്കാന്‍ കഴിയും. 1931 ലെ ഇന്ത്യാ ഗവണ്മെന്റ് സെന്‍സസ് അനുസരിച്ച് ഇത് 5 കോടിയായിരുന്നു. ഇന്ത്യയിലെ അസപൃശ്യരുടെ എണ്ണത്തെക്കുറിച്ച് ഇപ്പോള്‍ ഏതാണ്ട് കൃത്യമായി പറയാന്‍ കഴിയുമെങ്കിലും വളരെക്കാലത്തേക്ക് ഇത് സാധ്യമായിരുന്നില്ല.

Dalit candidates in running | From the Nepali Press | Nepali Times

2017, മേയ് 18, വ്യാഴാഴ്‌ച

''भीम आर्मी'' के अंदर की बातें जो आप नहीं जानते/INTERVIEW OF RAHUL RAJ G...


അസ്പൃശ്യരെ പ്രത്യേക വിഭാഗമായി പരിഗണിച്ച ആദ്യത്തെ സെന്‍സസ്...! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 128, 129)

അസ്പൃശ്യരുടെ ജനസംഖ്യ തിട്ടപ്പെടുത്താനുള്ള ആദ്യത്തെ സിശ്ചിതവും ബോധപൂര്‍വവുമായ ശ്രമം നടത്തിയത് 1911 ലെ സെന്‍സസ് കമ്മീഷണറായിരുന്നു. 1911 ലെ സെന്‍സസിന് തൊട്ടുമുന്‍പുള്ള കാലഘട്ടം മോര്‍ലി - മിന്റോ പരിഷ്‌കാരങ്ങള്‍ ഗര്‍ഭസ്ഥാവസ്ഥയിലുള്ള കാലഘട്ടമായിരുന്നു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ പ്രത്യേക തെരഞ്ഞെടുപ്പിലൂടെ തങ്ങള്‍ക്ക് നിയമനിര്‍മാണ സഭകളില്‍ മതിയായ പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ട് സമരപരിപാടികള്‍ ആരംഭിച്ച കാലഘട്ടമായിരുന്നു അത്. പ്രചരണ പരിപാടിയുടെ ഭാഗമായി മുസ്ലീങ്ങളുടെ ഒരു സംഘം അന്നത്തെ സ്റ്റേറ്റ് സെക്രട്ടറി മോര്‍ലി പ്രഭുവിനെ സന്ദര്‍ശിച്ച് 1900 വജനുവരി 27 ന് നിവേദനം സമര്‍പ്പിച്ചു. നിവേദനത്തില്‍ ഇപ്രകാരം പറയുന്നു: (മാനുസ്‌ക്രിപ്റ്റില്‍ പ്രസ്താവന കൊടുത്തിട്ടില്ല)

അസ്പൃശ്യരുടെ ലക്ഷണങ്ങള്‍; മാനദണ്ഡങ്ങള്‍....! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 129)

എതിര്‍പ്പുകളുടെ കൊടുങ്കാറ്റ് വകവെക്കാതെ തന്റെ പദ്ധതി നടപ്പാക്കന്‍ സെന്‍സസ് കമ്മീഷണര്‍ (1911) തീരുമാനിച്ചു. അസ്പൃശ്യരുടെ എണ്ണം പ്രത്യേകമായി തിട്ടപ്പെടുത്താന്‍ അദ്ദേഹം സ്വീകരിച്ച നടപടിക്രമം തികച്ചും നൂതനമായ ഒന്നായിരുന്നു. ഹൈന്ദവജാതികളും വര്‍ഗങ്ങളായിട്ടുള്ളവരും, എന്നാല്‍ ചില നിര്‍ദ്ദിഷ്ട യോഗ്യതകള്‍ക്ക് അനുയോജ്യരല്ലാത്തവരോ ആയവരുടെ ജനസംഖ്യ പ്രത്യേകമായെടുക്കാന്‍ സെന്‍സസ് കമ്മീഷണര്‍ വിവിധ പ്രവിശ്യകളിലെ സെന്‍സസ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദ്ദേശം നല്കി.

Former scientist who never pays water bills




Former scientist who never pays water bills: The whole unsavoury events involving Justice Karnan and reactions by the Supreme Court along with a gag order on the media not to report his statements has sullied the judiciary’s solemnity. It was unprecedented also because the apex court, perhaps thinking that it was left with no choice, in its anxiety to uphold its dignity, acted against the errant judge. In the process, however, it set another

അസ്പൃശ്യര്‍ 'പട്ടികജാതി'ക്കാരായി അറിയപ്പെടാന്‍ കാരണമെന്ത്? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 144)

അസ്പൃശ്യരുടെ എണ്ണം കുറച്ചുകാണിക്കാനുള്ള ശ്രമം വിജയിക്കുകയില്ല എന്നു കണ്ടപ്പോള്‍ ഹിന്ദുക്കള്‍ അസ്പൃശ്യരെ അബദ്ധത്തില്‍ ചാടിക്കാന്‍ ശ്രമിച്ചു. അസ്പൃശ്യ സമുദായങ്ങളുടെ ലിസ്റ്റ് സര്‍ക്കാര്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു ലിസ്റ്റില്‍ സമുദായങ്ങളുടെ പേര് രേഖപ്പെടുത്തുന്നത് ശരിയല്ല, കാരണം അത് അസ്പൃശ്യ ജനതയെ എന്നെന്നും നിലനിര്‍ത്തും എന്നൊക്കെ ഹിന്ദുക്കള്‍ അസ്പൃശ്യരോട് പറഞ്ഞു തുടങ്ങി. ഹിന്ദുക്കളുടെ ഉപദേശത്തില്‍ വിശ്വസിച്ച് തങ്ങളെ അസ്പൃശ്യരായി തരംതിരിച്ചിട്ടില്ലെന്നും ലിസ്റ്റില്‍ തങ്ങളുടെ സമുദായത്തിന്റെ പേര് ഉള്‍പ്പെടുത്തരു തെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനങ്ങള്‍ അയക്കാന്‍ തുടങ്ങി. യഥാര്‍ത്ഥ ഉദ്ദേശ്യം അസ്പൃശ്യരുടെ മൊത്തം ജനസംഖ്യ തിട്ടപ്പെടുത്തി, അതിന്റെ അടിസ്ഥാന ത്തില്‍ നിയമസഭകളില്‍ അവരുടെ സീറ്റുകള്‍ നിശ്ചയിക്കാനാണെന്നും അതുകൊണ്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച നിവേദനങ്ങള്‍ പിന്‍വലിക്കേണ്ടതാണെന്നും അവരെ ബോധ്യപ്പെടുത്താന്‍ വളരെ പാടുപെടേണ്ടിവന്നു. 


സെന്‍സസിന്റെ ചരിത്രം....! അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 127, 128)

1881 ലാണ് ആദ്യത്തെ പൊതു സെന്‍സസ് നടന്നത്. വിവിധജാതികളുടേയും വംശങ്ങളുടേയും ലിസ്റ്റ് തയാറാക്കി അതില്‍പ്പെട്ട ആളുകളുടെ എണ്ണം മൊത്തം ജനസംഖ്യ തിട്ടപ്പെടുത്താന്‍ ചേര്‍ത്തതല്ലാതെ, 1881 ലെ സെന്‍സസ് മറ്റൊന്നും ചെയ്തില്ല. ഉപരിജാതികളെന്നോ കീഴ്ജാതികളെന്നോ, സ്പൃശ്യരെന്നോ അസ്പൃശ്യരെന്നോ ഹൈന്ദവജാതികളെ തരംതിരിക്കാനുള്ള ശ്രമങ്ങളൊന്നും അത് നടത്തിയില്ല. രണ്ടാമത്തെ പൊതു സെന്‍സസ് നടന്നത് 1891 ലാണ്. ഈ സെന്‍സസിലാണ് ആദ്യമായിട്ട് ജനങ്ങളെ ജാതിയുടേയും വംശത്തിന്റേയും പദവി (ഴൃമറല) അടിസ്ഥാനത്തില്‍ തരം തിരിക്കാന്‍ സെന്‍സസ് കമ്മീഷണര്‍ ശ്രമം നടത്തിയത്.

2017, മേയ് 17, ബുധനാഴ്‌ച

വര്‍ണബാഹ്യര്‍ ആരാണ് ? അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 52)

മനു ഉദ്ദേശിച്ചത് വര്‍ണങ്ങള്‍ മൗലികമായി നാലേ ഉള്ളൂവെന്നും അവ അതേപ്രകാരം നിലനില്ക്കണം എന്നുമാണ്. പൗരാണിക ഹിന്ദുക്കള്‍ നിര്‍മിച്ച ഭവനം വലുതാക്കി, അതില്‍ അസ്പൃശ്യര്‍ക്കുകൂടി ഇടം നല്കി, അഞ്ചാമതൊരു വര്‍ണം കൂടി ഉള്‍ക്കൊള്ളിക്കാന്‍ മനു തയാറല്ലായിരുന്നു. അസ്പൃശ്യര്‍ക്ക് മനു നല്കിയ പേരില്‍ നിന്നുതന്നെ അവര്‍ ഹൈന്ദവ സാമൂഹിക സംവിധാനത്തിന് വെളിയില്‍ നില്ക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തമാണ്. വര്‍ണബാഹ്യര്‍ (വര്‍ണത്തിന് പുറത്തുള്ളവര്‍) എന്നാണ് അവരെക്കുറിച്ച് അദ്ദേഹം പറയുന്നത്. പ്രാകൃത - ക്രിമിനല്‍ ജാതികളും അസ്പൃശ്യരും തമ്മിലുള്ള വ്യത്യാസം ഇതുതന്നെയാണ്. പ്രാകൃത - ക്രിമിനല്‍ ജാതികളെ ഹിന്ദു സമൂഹത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന് സ്പഷ്ടമായി യാതൊരു നിരോധനവും കല്പിക്കപ്പെട്ടിട്ടില്ലാത്തതുകൊണ്ട് ഭാവിയില്‍ അവര്‍ അതിലെ അംഗങ്ങളായി ത്തീര്‍ന്നേക്കാം. ഇപ്പോള്‍ത്തന്നെ അവരെ ഹിന്ദു സമൂഹവുമായി ബന്ധപ്പെടുത്തിയി രിക്കുകയാണ്. ഇതിനുശേഷം അവരെ അതിലേക്ക് സമന്വയിപ്പിക്കുകയും അവര്‍ അതിന്റെ ഭാഗമായിത്തീരുകരയും ചെയ്‌തേക്കാം. 


അവര്‍ണജാതികളും സവര്‍ണജാതികളും സമ്പൂര്‍ണമായ ഒന്നിന്റെ ഭാഗമാണോ ? അംബേഡ്കര്‍ പറഞ്ഞൂ.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 51, 52)

അവര്‍ണജാതികളും സവര്‍ണജാതികളും സമ്പൂര്‍ണമായ ഒന്നിന്റെ ഭാഗമാണോ? അവര്‍ അങ്ങനെയായിരുന്നില്ല. ഇന്നത്തെ ജാതിസമ്പ്രദായത്തിന് ഹേതുവായ വര്‍ണസമ്പ്രദായം ആസൂത്രണം ചെയ്യുമ്പോള്‍ പ്രാകൃത - ക്രിമിനല്‍ ജാതികളെക്കുറിച്ച് പര്യാലോചിച്ചിരുന്നതേയില്ല. അതുകൊണ്ട് വര്‍ണ സമ്പ്രദായ നിയമങ്ങളില്‍ അവരുടെ പദവിയേയോ സ്ഥാനത്തേയോ കുറിച്ച് യാതൊന്നും പരമാമര്‍ശിക്കുന്നില്ല. അസ്പൃശ്യരുടെ കാര്യം അതല്ല. വര്‍ണസമ്പ്രദായത്തില്‍ അവരെക്കുറിച്ച് പരാമര്‍ശിക്കുകയും വ്യക്തവും നിയതവുമായ നിയമങ്ങള്‍ അവര്‍ക്കുവേണ്ടി ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. ഹൈന്ദവ നിയമദാതാവായ മനുവിന്റെ നിയമമനുസരിച്ച് നാല് വര്‍ണങ്ങളേയുള്ളൂ; അഞ്ചാമതൊരു വര്‍ണമില്ല. 


സവര്‍ണ ഹിന്ദുക്കള്‍ 2) അവര്‍ണ ഹിന്ദുക്കള്‍....! അംബേഡ്കര്‍ പറഞ്ഞൂ....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 10. പേജ് 50, 51)

ആദ്യത്തെ വിഭാഗത്തില്‍ ജാതിയുടെ രണ്ട് വര്‍ഗങ്ങളുണ്ട് - (1) ദ്വിജന്മാര്‍ (2) ശൂദ്രര്‍. രണ്ടാമത്തെ വിഭാഗത്തില്‍ ജാതികളുടെ രണ്ടുവര്‍ഗങ്ങളുണ്ട്. (1) പ്രാകൃത - ക്രിമിനല്‍ ജാതികള്‍ (2) അസ്പൃശ്യജാതികള്‍. മറ്റൊരു കാര്യം ശ്രദ്ധിക്കാനുള്ളത്, ഓരോ ജാതിയും അടഞ്ഞതും മറ്റു ജാതികളില്‍നിന്ന് വേര്‍തിരിക്കപ്പെട്ടതുമാണെന്നാണ് - ഈ വസ്തുത രേഖാ ചിത്രത്തില്‍ കാണിച്ചിട്ടില്ല. ജാതികളുടെ നാല് വര്‍ഗങ്ങളില്‍ ഓരോന്നും ഒരുമിച്ച് ഗ്രൂപ്പുതിരിച്ച് വര്‍ഗത്തിന്റെ വേലിക്കെട്ടിനകത്ത് സ്ഥാപിച്ചിരിക്കുന്നു. ഈ വേലിക്കെട്ട് ജാതിയുടെ വര്‍ഗത്തെ ഒറ്റതിരിച്ച് നിര്‍ത്തുകയും മറ്റൊരു വര്‍ഗത്തില്‍ നിന്ന് വേര്‍പെടുത്തി നിര്‍ത്തുകയും ചെയ്യുന്നു. ജാതികളുടെ വര്‍ഗം സംഘടിപ്പിക്കപ്പെടുന്നത് ജാതി സംഘടിപ്പിക്കപ്പെടുന്നതുപോലെയല്ല. ഒരു വര്‍ഗവികാരം അവിടെയുണ്ട്.


അവര്‍ണ ജാതികള്‍ക്കു തമ്മിലുള്ള വ്യത്യാസമെന്താണ്....? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 49.)

അവര്‍ണ ജാതികള്‍ക്കു തമ്മിലുള്ള വ്യത്യാസമെന്താണ്? അവര്‍ കേവലം ജാതികളുടെ കൂട്ടമായാണോ നിലനില്ക്കുന്നത്, അതോ അവക്കുതമ്മില്‍ ഏതെങ്കിലും വര്‍ഗവിഭജനമുണ്ടോ? അവര്‍ തീര്‍ച്ചയായും ജാതികളുടെ കേവലസഞ്ചയമാണ്. അവര്‍ണജാതികളുടെ ഈ ബ്ലോക്കിലൂടെ വര്‍ഗവിഭജനത്തിന്റെ രേഖകള്‍ തീര്‍ച്ചയായും കടന്നുപോകുന്നുണ്ട്. പ്രാകൃതജാതികളുടേയും ക്രിമിനല്‍ ജാതികളുടേയും ഇടയിലൂടെ വര്‍ഗവിഭജനത്തിന്റെ രേഖ കടന്നുപോകുന്നുണ്ടോ എന്ന കാര്യം സംശയകരമാണ്. ഒരുപക്ഷെ, ഉണ്ടെങ്കില്‍ത്തന്നെ ഈ രേഖ വളരെ നേരിയതായിരിക്കും. എന്നാല്‍, പ്രാകൃത - ക്രിമിനല്‍ ജാതികളും അസ്പൃശ്യരും തമ്മില്‍ വളരെ നിശ്ചിതവും വിശാലവും ദൃഢവുമായ വിഭജനരേഖ ഉണ്ടെന്നുള്ള കാര്യം നിസ്സംശയമാണ്. ആദ്യത്തെ രണ്ടുജാതികള്‍ക്ക് അവരാണ് ഉന്നതരായ വര്‍ഗം എന്ന് വളരെ വ്യക്തമായ തോന്നല്‍ ഉണ്ട്. അവര്‍ണജാതികളുടെ ബ്ലോക്കില്‍, ഏറ്റവും താഴെക്കിടയിലുള്ള വര്‍ഗം അസ്പൃശ്യരാണ്.

ബീജഗുണോത്കര്‍ഷം അസംബന്ധമാണ്......! അംബേഡ്കര്‍ പറഞ്ഞു......


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 57)

മനുഷ്യര്‍ മൃഗങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തരാണ്. മനുഷ്യരേയും മൃഗങ്ങളേയും വ്യത്യസ്തമായ രണ്ട് ഉപഗണങ്ങളായി ശാസ്ത്രം വകതിരിക്കുന്നു. എന്നാല്‍ വംശശുദ്ധിയില്‍ വിശ്വസിക്കുന്ന ശാസ്ത്രജ്ഞര്‍ പോലും തറപ്പിച്ചു പറയുന്നില്ല, വ്യത്യസ്ത വംശങ്ങള്‍ മനുഷ്യരുടെ വ്യത്യസ്ത ഗണങ്ങളാണെന്ന്. അവരെല്ലാം ഒരേ ഗണത്തിന്റെ വിവിധ വിഭാഗങ്ങള്‍ മാത്രം. അപ്പോള്‍ അവര്‍ക്ക് മിശ്രപ്രജനനം നടത്താനും പ്രജനനക്ഷമവും വന്ധ്യമല്ലാത്തതുമായ സന്താനങ്ങളെ ഉത്പാദിപ്പിക്കാനും കഴിയും. ജാതിവ്യവസ്ഥയെ ന്യായീകരിക്കാന്‍ പാരമ്പര്യത്തെപ്പറ്റിയും ബീജഗുണോത്കര്‍ഷ ത്തെപ്പറ്റിയും ഒട്ടേറെ അസംബന്ധങ്ങള്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. 


2017, മേയ് 16, ചൊവ്വാഴ്ച

പുസ്തകം: സിനിമയുടെ നീതിസാരം - പി ജി സദാനന്ദന്‍


ചലച്ചിത്രലോകത്തിലെ ക്ലാസിക്കുകള്‍, കുളഷോവ്, ഐസന്‍സ്റ്റീന്‍, പുഡോവ്കിന്‍, ചാര്‍ളി ചാപ്ലിന്‍, ആേ്രന്ദ തര്‍ക്കോവ്‌സ്‌കി, അകിര കുറസോവ എന്നീ രാജശില്പികളുടെ അതുല്യ സംഭവനകള്‍ എന്നിവയെക്കുറിച്ചുള്ള പഠനത്തിനൊപ്പം, മലയാള സിനിമയുടെ ചരിത്രാവലോകനവും വിലയിരുത്തലും കൂടി ഈ കൃതിയിലുണ്ട്. വിഖ്യാത ചലച്ചിത്രങ്ങള്‍ ആസ്വദിച്ചും വിശ്രുത പഠങ്ങള്‍ അഭ്യസിച്ചും പാകപ്പെട്ട ഒരു നിരൂപകമനസ്സിന്റെ സാന്നിധ്യം അനുഭവിപ്പിക്കുന്നു ശ്രീ പി ജി സദാനന്ദന്റെ സിനിമയുടെ നീതിസാരം.

വില: 70 രൂപ.
പ്രസാധകര്‍: കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട്.

പുസ്തകം: ചലച്ചിത്രം അടരുകളും അടിവേരുകളും - പി ജി സദാനന്ദന്‍


ലോകസിനിമയുടെ ചരിത്രവീഥികളില്‍ പ്രഗത്ഭരായ സംവിധായകരും അവരുടെ ശ്രദ്ധേയമായ സിനിമകളും സ്ഥാപിച്ചു കടന്നുപോയ അടയാളവഴികളെ കുറിച്ചുള്ള അവലോകനമാണ് ഈ ഗ്രന്ഥം.

വില: 80 രൂപ.
പ്രസാധകര്‍: കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട്.

പുസ്തകം: ആത്മായനം (കവിതകള്‍) വി കെ നാരായണന്‍


സഹൃദയര്‍ക്ക് സാത്മ്യമേകുന്ന ആത്മസമര്‍പ്പണത്തിന്റെ അനന്വയ രചനകള്‍. കുതൂഹലത്തിലൂടെ താന്‍പോരിമയിലേക്ക്. അവിടെ നാളേക്കുള്ള അറിവിന്റെ ഉറവുകള്‍. ഉതര്‍മണികള്‍ കൊറിക്കാന്‍ സുഖം. അത്യന്താധുനിക നര്‍മവിമര്‍ശനം ബഹുരസം! അതിജീവനം ഗൗരവാഹമാകയാല്‍ അഖണ്ഡമാണ് ആത്മായനം. ആത്മാവിലൂടെ ആത്മാവിന്റെ അയനം എന്ന് പ്രോഫ. എം തോമസ് മാത്യു അവതാരികയില്‍. ഇവിടത്തെ കാവ്യഭാഷ അദമ്യ ഉണര്‍വിന്റെ ഊര്‍ജപ്രസരം വിളങ്ങുന്ന വരമൊഴിയാകുന്നു എന്ന് പ്രൊഫ. എം മുരളീധരന്‍ നായര്‍ ആസ്വാദനക്കുറിപ്പില്‍.

മലയാള കവിത കരുത്തും സൗന്ദര്യവും സമന്വയിച്ച് നിതരാം പുലരുമെന്നതിന്റെ അനിഷേധ്യ സാധ്യമാണ് ആത്മായനം.

വില: 150 രൂപ.

പ്രസാധകര്‍: പ്രഗീത പബ്ലിക്കേഷന്‍സ്, ഉടജം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം - 695013
ഫോണ്‍: 8547891545, 9633576224, 9387168711.

പുസ്തകം: നാടകം: കലയും കാഴ്ചയും - പി ജി സദാനന്ദന്‍


പാശ്ചാത്യ - പൗരസ്ത്യ സമീപനങ്ങള്‍, പരിണാമദശകള്‍, നാടകകലയുടെ അനന്തസാധ്യതകള്‍, നാടകാവബോധത്തിന്റെ ആവശ്യകത തുടങ്ങി എല്ലാ നാടക സമസ്യകളും വിചിന്തനം ചെയ്യുന്ന മൗലികഗ്രന്ഥം

വില: 90 രൂപ.
പ്രസാധകര്‍: കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട്.

പുസ്തകം: ഇംഗ്മാര്‍ ബര്‍ഗ്മാന്‍ - പി ജി സദാനന്ദന്‍


ആനന്ദാനുഭൂതികളില്‍ നിന്നും ഫുറംതള്ളപ്പെടുന്ന നിസ്സഹായ മനുഷ്യന്‍ എത്തിപ്പെടുന്ന ആനന്ദരഹിതവും പീഡിതവുമായ അനുഭവങ്ങളുടെ വ്യാഖ്യാനമാണ് ഇംഗ്മാര്‍ ബര്‍ഗ്മാന്റെ ചലച്ചിത്രങ്ങള്‍. അത്തരം ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ ഇടംനേടിയ മഹാകലാകാരന്റെ ജീവിതരേഖയാണ് ഈ ഗ്രന്ഥം.

വില: 40 രൂപ.
പ്രസാധകര്‍: കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട്.

ഉമ്മേ ഐമാന്‍...!!!

പുസ്തകം: മൗസലപര്‍വം (നോവല്‍) - പി ജി സദാനന്ദന്‍


എല്ലാം.. എല്ലാം.. ദേവസേനനും മേഘനാദനുകൂടി തുലച്ചുകളഞ്ഞു! ഇല്ലെങ്കില്‍ പിന്നെ, കപഥരുടെ ആരാധനാലയം തകര്‍ക്കുന്നതിനും അവിടെ സൈന്ധവരുടെ ആരാധനാലയം പണിയുന്നതിനും സൈന്ധവവംശജരെ കൂട്ടുപിടിക്കുമോ? കാര്യാലോചനാ യോഗങ്ങളില്‍ മഹാവ്രതനും താനും എതിര്‍പ്പുകാട്ടിയതാണ്. വാര്‍ധ്യക്യത്തോടടുത്തുകൊണ്ടിരിക്കുന്ന ദേവസേനനും എതിര്‍പ്പുകാട്ടി. പക്ഷെ, യുവാവായ മേഘനാദന്റെ എടുത്തുചാട്ടത്തിനു മുന്നില്‍ എല്ലാവരും നിശബ്ദരായി. അതിന് നല്‌കേണ്ടിവന്ന വിലയാകട്ടെ പലരുടേയും ജീവിതങ്ങളായിരുന്നു. കൂട്ടത്തില്‍ തന്റേതും....!

പുരാണകഥക്കുള്ളില്‍ സമകാലിക രാഷ്ട്രീയ സംഭവങ്ങലുടെ അലയൊലി ഉയര്‍ത്തുന്ന നോവല്‍.

വില : 190 രൂപ.
പ്രസാധകര്‍: സെഡ് ലൈബ്രറി തിരുവനന്തപുരം.
paridhipublications@hotmail.com
Ph. 0471 2339334

പുസ്തകം: രതിവിതാനം (കാവ്യനോവല്‍) - വി കെ നാരായണന്‍


അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ അത്യാവശ്യമാണ് ലൗകിക ജീവിതവിജയത്തിന്; അവയില്‍ പ്രധാനമാകുന്നു രതിവിജ്ഞാനം. കേവല ലൈംഗികതയല്ല അത്.

മനഃശാസ്ത്രം, സാമൂഹികശാസ്ത്രം, ആരോഗ്യശാസ്ത്രം, സാഹിത്യമീമാംസ എന്നിവയുടെ ഊഷ്മളതയില്‍ പുടംചെയ്ത അസാധാരണ കൃതി. കാവ്യസംസ്‌കാരപരമായി ഏറെ ആസ്വാദ്യമായ കഥാഘടന, പാത്രസൃഷ്ടി, സംഭവവിവരണം, സാമൂഹിക സന്ദേശസംവേദനം.

പുസ്തകം: സുധാകരന്‍ ചന്തവിളയുടെ കവിതകള്‍


 സുധാകരന്‍ ചന്തവിളയുടെ കവിതകളില്‍ വേദനിക്കുന്ന വര്‍ത്തമാനം നിറഞ്ഞു നില്ക്കുന്നു. അതില്‍ പ്രതിഷേധത്തിന്റേയും പ്രതിരോധത്തിന്റേയും ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നു - പ്രോഫ. എം എന്‍ വിജയന്‍.

മലയാളകവിതയില്‍ സ്വയം അടയാളപ്പെടുത്താന്‍ പ്രാപ്തിനേടിയ കവിയാണ് സുധാകരന്‍ ചന്തവിള - ഡോ. ദേശമംഗലം രാമകൃഷ്ണന്‍

കാലം എന്ന കുറ്റമറ്റ വിമര്‍ശകന്റെ വിചാരണാവേളകളെ ഈ കവിയുടെ പല കവിതകളും അതിജീവിക്കുന്നതാണ് - പി ജി സദാനന്ദന്‍

വില: 200 രൂപ.
പ്രസാധകര്‍: ഒരുമ പബ്ലിക്കേഷന്‍സ് തിരുവനന്തപുരം.
sudhakaranchanthavila@gmail.com
Ph. 9496259473

പുസ്തകം: ബുദ്ധമതവും ജാതിവ്യവസ്ഥയും - ഡോ. കെ സുഗതന്‍


സി ഇ ഒന്നുമുതല്‍ ഒമ്പതുവരെയുള്ള നൂറ്റാണ്ടുകളില്‍ കേരളത്തിലെ പ്രബല മതമായിരുന്ന ബുദ്ധമതത്തിന് എന്തു സംഭവിച്ചു? അവര്‍ ഹിന്ദുമതത്തില്‍ ചേര്‍ന്നു എന്നു പറയുമ്പോള്‍ ആ മതത്തില്‍ എന്ത് സ്ഥാനമാണ് അവര്‍ക്ക് കിട്ടിയത്? നാല് വര്‍ണത്തിലും അഞ്ചാമത്തെ സങ്കരജാതിയിലും പെടാത്ത അവര്‍ണര്‍ ഹിന്ദുക്കളാകുന്നതെങ്ങനെ?

ഒരേവംശത്തില്‍പ്പെട്ട ജനങ്ങളുടെ സാമൂഹിക വിഭജനമാണ് ജാതിവ്യവസ്ഥ....! അംബേഡ്കര്‍ പറഞ്ഞു......

(ഡോ. അംബ്ഡകര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 56, 57)

ജാതിവ്യവസ്ഥയെ പ്രതിരോധിക്കാന്‍ ചിലര്‍ ജീവശാസ്ത്രപരമായ ഒരു കിടങ്ങ് കുഴിച്ചിരിക്കുന്നു. ജാതിവ്യവസ്ഥ വംശശുദ്ധിയും രക്തവിശുദ്ധിയും സൂക്ഷിക്കുന്നുവത്രെ. ഇപ്പോള്‍ വംശത്തിന്റെ തനിമ സൂക്ഷിക്കുന്ന മനുഷ്യര്‍ ഒരിടത്തുമില്ലെന്നും ലോകത്തിന്റെ ഏതുകോണിലും കാണുന്നത് വംശസങ്കരമാണെന്നും നരവംശശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ഇത് ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ച് പ്രത്യേകിച്ചും സത്യമാണ്. ശ്രീ ഡി ആര്‍ ഭണ്ഡാര്‍ക്കര്‍ അദ്ദേഹത്തിന്റെ 'ഹൈന്ദവജനതയിലെ വൈദേശിക ഘടകങ്ങള്‍' എന്ന പ്രബന്ധത്തില്‍ ഇപ്രകാരം പ്രസ്താവിക്കുന്നു. 'വൈദേശികമായ ഒരു ജനുസ്സില്ലാത്ത ഒരു ജാതിയോ വര്‍ഗമോ ഇന്ത്യയിലില്ല. സൈനികവര്‍ഗങ്ങളില്‍ - രജപുത്രര്‍, മാറാത്തികള്‍ - മാത്രമല്ല, സമസ്തവൈദേശിക ഘടകങ്ങളില്‍ നിന്നും മുക്തരാണെന്നഭിമാനിക്കാവുന്ന ബ്രാഹ്മണരുടെ ഇടയില്‍ പോലും വൈദേശിക രക്തത്തിന്റെ കലര്‍പ്പുണ്ട്.' 


2017, മേയ് 15, തിങ്കളാഴ്‌ച

ശൂദ്രരെപ്പോലെതന്നെ അവര്‍ണജാതിക്കാരും അസ്പൃശ്യജനതയാണ്....! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍മകൃതികള്‍. വാല്യം 10. പേജ് 48, 49)

ഈ വിഭജനരേഖയുടെ സവിശേഷതയെന്താണ്? എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിഭജനം? വിഭജനം വ്യക്തമാണെങ്കിലും അതിന്റെ അടിസ്ഥാനം നിര്‍വചിക്കപ്പെട്ടിട്ടില്ല. വിഭജനത്തിനുള്ള അടിസ്ഥാനം, ദ്വിജന്മാരും ശൂദ്രന്മാരും തമ്മിലുള്ള വിഭജനത്തിന്റെ അടിസ്ഥാനം തന്നെയാണെന്നും തോന്നുന്നു, ശൂദ്രരെപ്പോലെതന്നെ അവര്‍ണജാതിക്കാരും അദ്വിജജനതയാണ്. അവര്‍ രണ്ടുപ്രാവശ്യം ജനിച്ചവരല്ല. പൂണൂല്‍ ധരിക്കാനുള്ള അവകാശവും അവര്‍ക്കില്ല. ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ സാധ്യതയുള്ള രണ്ടു വസ്തുതകള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. 


പുസ്തകം: പട്ടികജാതി/പട്ടികവര്‍ഗം അതിജീവനത്തിന്റെ രസതന്ത്രം - എ ശശിധരന്‍


അധികാരത്തിനുവേണ്ടി പരസ്പരം പൊരുതുന്ന, വിവധങ്ങളായ രാഷ്ട്രീയ താത്പര്യങ്ങളുടെ ശാക്തികചേരികളിലെ വെറും കൂലിപ്പടയാളികളായും സങ്കുചിത ജാതിമതസമുദായങ്ങളുടെ മുന്നണിപ്പോരാളികളായും പങ്കുവെക്കപ്പെട്ടുപോയ ഹതഭാഗ്യരാണ് ഇന്ത്യയിലെ ഏറ്റവും വലിയ ജനവിഭാഗമായ പട്ടികജാതി/പട്ടികവര്‍ഗ ജനത. അതുകൊണ്ടുതന്നെ സ്വന്തമായി ചിന്തിക്കാനോ ശബ്ദിക്കാനോ ആവാതെ മസ്തിഷ്‌കപ്രക്ഷാളനത്തിന് വിധേയരായി അവര്‍ ബുദ്ധിപരമായ പാരതന്ത്ര്യം പേറുന്നു. ബൗദ്ധിക പാരതന്ത്ര്യത്തില്‍ നിന്നുള്ള മോചനത്തിലൂടെ മാത്രമേ ഈ ജനതയുടെ ഉയിര്‍ത്തെഴുന്നേല്പ് സാധിതപ്രായമാകുകയുള്ളൂ.

വില: 100 രൂപ.
പ്രസാധനം: ദി ആര്‍ക്ക് പബ്ലിക്കേഷന്‍സ്, കൊച്ചി യൂണിവേഴ്‌സിറ്റി. പി ഒ. 682022.
ഫോണ്‍: 9495779060.

പുസ്തകം: സംസ്‌കാരവും സാഹിത്യവും - -ഡോ. കെ കെ ശിവദാസ്


സാമ്പ്രദായികമായ സാംസ്‌കാരിക വിശകലനമാതൃകകളെ നിശിതമായി ചോദ്യം ചെയ്യുന്ന നവീനമായ പത്ത് പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ കൃതി. സൗന്ദര്യാന്വേഷണങ്ങളില്‍ മാത്രം മുഴുക, കൃതിയുടെ സാമൂഹിക സന്ദര്‍ഭങ്ങളെ നിരാകരിക്കുകയും അനുഭവവൈവിധ്യത്തേയും അതിന്റെ വൈയക്തികമായ സാന്ദ്രതയേയും അവഗണിക്കുകയും ചെയ്യുന്ന നിരൂപണരീതികളില്‍ നിന്നുള്ള ഭിന്നമായ രീതിശാസ്തമാണ് ഈ പുസ്തകത്തിന്റെ കരുത്ത്.

വില: 85 രൂപ.
പ്രസാധനം: മാളൂബന്‍പബ്ലിക്കേഷന്‍സ്, അറയൂര്‍ പി ഒ., തിരുവനന്തപുരം 695 122.
ഫോണ്‍: 94464 29793
sivadaskk2009@gmail.com

2017, മേയ് 14, ഞായറാഴ്‌ച

അവര്‍ണജാതികളുടെ വിഭജനരേഖ...! അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 48)

ജാതിവ്യവസ്ഥയെക്കുറിച്ച് എഴുതിയിട്ടുള്ളതില്‍ ഏറിയ പങ്കും സവര്‍ണഹിന്ദുക്കളിലെ ജാതിവ്യവസ്ഥയെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. അവര്‍ണഹിന്ദുക്കളെക്കുറിച്ച് വളരെ കുറച്ച് മാത്രമേ അറിയപ്പെടുന്നുള്ളൂ. ഈ അവര്‍ണഹിന്ദുക്കള്‍ ആരൊക്കെയാണ്, ഹിന്ദു സമൂഹത്തില്‍ അവരുടെ സ്ഥാനം എന്താണ്, സവര്‍ണഹിന്ദുക്കളുമായി അവര്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു - ഇത്തരം ചോദ്യങ്ങള്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടി രുന്നില്ല. ഈ ചോദ്യങ്ങള്‍ പരിഗണിക്കപ്പെടാതെ ഹിന്ദുക്കള്‍ നിര്‍മിച്ചിട്ടുള്ള സാമൂഹിക സംവിധാനത്തെക്കുറിച്ച് യാഥാര്‍ത്ഥ്യമായ ഒരു ചിത്രം കിട്ടുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. സവര്‍ണഹിന്ദുക്കളും അവര്‍ണഹിന്ദുക്കളും തമ്മിലുള്ള വര്‍ഗവിഭജനം ഒഴിവാക്കുകയെന്നാല്‍, മന്ത്രവാദിനികള്‍, കുട്ടിച്ചാത്തന്മാര്‍, രാക്ഷസന്മാര്‍ എന്നിവരെ ഒഴിവാക്കുന്ന ഗ്രിമ്മിന്റെ മുത്തശ്ശിക്കഥയുമായി ബന്ധിപ്പിക്കുക എന്നാണ്.

പുസ്തകം: ഊരുകേരി - സിദ്ധലിംഗയ്യ. പരിഭാഷ: പി എസ് മനോജ് കുമാര്‍


അന്യവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ രോഷത്തിന്റെ തുടിപ്പുകള്‍ ഊരുകേരിയില്‍ നമുക്ക് വായിക്കാം. ദലിത് ആക്ടിവിസ്റ്റായ സിദ്ധലിംഗയ്യയുടെ ഭാഷയിലെ ലാളിത്യവും പ്രതിപാദനത്തിലെ സുക്ഷ്മതയും ഊരുകേരിയിലെ തീവ്രമായ അനുഭവമണ്ഡലത്തെ പാരായണപ്രദവും പ്രസക്തവുമാക്കുന്നു.

വില: 65 രൂപ.
പ്രസാധകര്‍: മാതൃഭൂമി ബുക്‌സ്.
www.mathrubhumibooks.com

പുസ്തകം: ഫെമിനിസം ദലിത് സാഹിത്യം പരസ്യകല - ഡോ. വി സി സുപ്രിയ, ഡോ. കെ കെ ശിവദാസ്, ഡോ. സന്തോഷ് മാനിച്ചേരി


ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വായനക്കാരന്റെ ലോകബോധത്തിന്റേയും കാലബോധത്തിന്റേയും മാറ്റുരക്കുന്ന പഠനശാലകളാണ് ഫെമിനിസം, ദലിത് സാഹിത്യം, പരസ്യകല എന്നിവ ഇന്നത്തെ ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ അവക്ക് സ്ഥാനമുണ്ടായി എന്നത് അഭിനന്ദനാര്‍ഹമാണ്. കേരളീയ സമൂഹം ധൈഷണികമായ ഔന്നത്യത്തെ സ്പര്‍ശിച്ചു നില്ക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഇത്തരത്തിലുള്ള പഠനപ്രവര്‍ത്തനങ്ങള്‍. പുതിയ തലമുറയുടെ ബൗദ്ധികാന്വേഷ ണങ്ങളില്‍ ഇത്തരം സാംസ്‌കാരിക മാതൃകകള്‍ ഉള്‍പ്പെടുത്തിയത് ശ്ലാഘനീയമാണ്.

വില: 50 രൂപ.

പ്രസാധകര്‍: മാളൂബെന്‍ പബ്ലിക്കേഷന്‍സ് അറയൂര്‍. തിരുവനന്തപുരം.
ഫോണ്‍: 98469 98425
E-mail: malubenpublications@gmail.com

LETTERS TO NAMDEO DHASAL - POEMS BY CHANDRAMOHAN S


Chandramohan S is an Indian English Dailit Poet based ni Trivandrum, Kerala. His first  collection of poems Warscape Verses (Authorpress, Delhi) was published in May 2014. His poems have been featured in many literary platforms.

Price: 150/--

Published by:
Desirepaths Publishers
401, Shree Prutha Residency - 2,
Subham Park,
Gotri Road, Vadodara - 390021.

പുസ്തകം: ഈഴവര്‍ ചരിത്രപഠനങ്ങള്‍ - ജി പ്രിയദര്‍ശനന്‍, ഡോ. എസ് ജയപ്രകാശ്


ഈഴവസമുദായത്തിന്റെ സമുദ്ഭവത്തെക്കുറിച്ചും കേരള ചരിത്രത്തില്‍ അതിനുള്ള സ്ഥാനത്തെപ്പറ്റിയും അപഗ്രഥിക്കുന്ന 27 ലേഖനങ്ങളുടേയും കുറിപ്പുകളുടേയും സമാഹാരം. പല ചരിത്രസത്യങ്ങളിലേക്കും ഈ ഗ്രന്ഥം വെളിച്ചം വീശുന്നു.

പ്രസാധകര്‍: കലാപൂര്‍ണ പബ്ലിക്കേഷന്‍സ്, വര്‍ക്കല.
വില: 140 രൂപ.
ഫോണ്‍: 0470 2610213
E-mail: kalapoorna@gmail.com

പുസ്തകം: ഞാറുകള്‍ (കഥാസമാഹാരം) സമാഹരണം: എം ആര്‍ രേണുകുമാര്‍


മലയാളത്തിലെ ദലിത് കഥകള്‍. ടി കെ സി വടുതല, സി അയ്യപ്പന്‍, പി എ ഉത്തമന്‍ തുടങ്ങി എം ആര്‍ രേണുകുമാര്‍ വരെയുള്ള കഥാകൃത്തുക്കളുടെ 23 കഥകള്‍.

പ്രസാധകര്‍: സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം. നാഷനല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം.
വില: 130 രൂപ.
www,nationalbookstall.com

2017, മേയ് 13, ശനിയാഴ്‌ച

പുസ്തകം: ഡോ. പല്പു - ടി കെ മാധവന്‍


എസ്എന്‍ഡിപി യോഗത്തിന്റെ സ്ഥാപകനേതാവ്, ചരിത്രപ്രസിദ്ധമായ ഈഴവമെമ്മോറിയലിന്റെ ഉപജ്ഞാതാവ്, അവര്‍ണസമുദായങ്ങളുടെ സമുദ്ധാരകന്‍, സര്‍വോപരി മനുഷ്യസ്‌നേഹിയായ ഡോക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് ഒരു നവയുഗസൃഷ്ടിക്കായി നിലകൊണ്ട ഡോ. പല്പുവിന്റെ ജീവചരിത്രം എസ്എന്‍ഡിപി യോഗമെന്ന മഹാസൗധം പടുത്തുയര്‍ത്തുവാന്‍ അനവരതം പ്രയത്‌നിച്ച ടി കെ മാധവന്‍ 1928 ല്‍ രചിച്ചതാണ് ഈ കൃതി.

പ്രസാധകര്‍: പൂര്‍ണ പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് ഹൗസ്, വര്‍ക്കല, തിരുവനന്തപുരം.
വില: 120 രൂപ.
ആ-E-mail: poornamagazine2009@gmail.com

COUNTERVIEW: May 10 Dalit rally to ask 182 Gujarat MLAs to fix ...


COUNTERVIEW: May 10 Dalit rally to ask 182 Gujarat MLAs to fix ...: The replica of cow to be on display at May 10 rally By Our Representative Even as the Gujarat state assembly meets on Tuesday for a da...

സവര്‍ണരും അവര്‍ണരും എന്നാല്‍ എന്താണ്..? ജാതിഹിന്ദുക്കള്‍ ആരെല്ലാമാണ്...? അംബേഡ്കര്‍ പറഞ്ഞു.....

(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 47,48)
 
ഈ വിഭജനരേഖയെത്തുടര്‍ന്ന് പിരമിഡിലൂടെ രണ്ടാമതൊരു വര്‍ഗവിഭജനരേഖകൂടി കടന്നുപോകുന്നുണ്ട്. അധോവര്‍ഗജാതിയുടെ തൊട്ടുതാഴെക്കൂടിയാണ് ഈ രേഖ പോകുന്നത്. ചാതുര്‍വര്‍ണ്യ ജാതികളില്‍ നിന്ന് ഉത്ഭവിച്ച എല്ലാ ജാതികളേയും ഉപരിജാതികളും, ഹീനജാതികളും ഈ രണ്ടാം രേഖ മുകളില്‍ സ്ഥാപിക്കുന്നു. ശേഷിച്ച ജാതികളെ കേവലം ശേഷിച്ചവ എന്നുമാത്രമേ ഞാന്‍ വിശേഷിപ്പിക്കുന്നുള്ളൂ. ഈ വര്‍ഗവിഭജനരേഖയും യഥാര്‍ത്ഥമായ ഒന്നാണ്. ചാതുര്‍വര്‍ണ്യസമ്പ്രദായത്തിന്റെ അടിസ്ഥാനതത്വമായിരുന്ന ശരിക്കും നിര്‍വചിക്കപ്പെട്ട വ്യതിരിക്തതയെ അത് പിന്തുടരുന്നു. ചാതുര്‍വര്‍ണ്യസമ്പ്രദായം നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ, മൂന്നുവര്‍ണങ്ങളെ നാലാമത്തെ വര്‍ണത്തിന്റെ മുകളില്‍ പ്രതിഷ്ഠിച്ച് നാലുവര്‍ണങ്ങളും തമ്മില്‍ വ്യതിരിക്തത സൃഷ്ടിക്കുകയുണ്ടായി. അതുപോലെതന്നെ ചാതുര്‍വര്‍ണ്യത്തിന് അകത്തുള്ളവയും അതിന് പുറത്തുള്ളവയും തമ്മില്‍ അത് വ്യക്തമായ വ്യതിരിക്തത സൃഷ്ടിക്കുകയുണ്ടായി. ഈ വ്യതിരിക്തത പ്രകടിപ്പിക്കാന്‍ അതിന് ഒരു സാങ്കേതിക പദാവലി (terminology)) ഉണ്ടായിരുന്നു. 

Rape, A Tool To Subjugate Women


Rape, A Tool To Subjugate Women: Even the threat is a way to silence the marginalised

Dalit groom beaten up for playing loud music at wedding

2017, മേയ് 12, വെള്ളിയാഴ്‌ച

മുക്താര്‍ അബ്ബാസ് നഖ്വി : What cow? Govt claims fall in violence


What cow? Govt claims fall in violence: The government today counted a 90 per cent reduction in communal violence among its achievements in its three-year report card on minorities, released at a time when the largest minority community is living in fear of cow vigilantes.

വര്‍ഷ ഡോഗ്രെ: COUNTERVIEW: Chhattisgarh HC had praised suspended Dalit woman ...


COUNTERVIEW: Chhattisgarh HC had praised suspended Dalit woman ...: Varsha Dogre By Our Representative The Chhattisgarh government may have suspended Varsha Dongre, a Dalit police officer, for a Faceboo...

അറിയുക: ജസ്റ്റിസ്‌ കര്‍ണന്‍ : Meet Justice Karnan, the man who is playing the lead in a courtroom drama


Meet Justice Karnan, the man who is playing the lead in a courtroom drama: Has been at loggerheads with SC after making allegations of high-level corruption in the judiciary

Dalits flag low representation

Dalits flag low representation: The Supreme Court's arrest order against Justice C.S. Karnan of Calcutta High Court has galvanised a movement, bringing together scholars and lawyers from the Dalit community in support of the beleaguered judge.

പുസ്തകം: ഒരുജാതിവാക്കുകള്‍ (കവിതകള്‍) - സജീവന്‍ പ്രദീപ്


പാട്ടിനെ കെടുത്തുന്ന നാട്ടില്‍ വാക്കിനെ തൂക്കിക്കൊല്ലുന്ന രാജ്യത്ത് ഒച്ചയെ നാടുകടത്തുന്ന വ്യവസ്ഥിതിയിലെ പ്രതിസന്ധിയില്‍ കീഴടങ്ങാതെ പുതിയകാലത്തിന്റെ പ്രതിരോധം ആയി മനുഷ്യപക്ഷത്തു നിലയുറപ്പിക്കുന്ന ഒരുപിടിക്കവിതകളാണ് സജീവന്‍ പ്രദീപ് തരുന്നത്. മണ്ണിനെ, മരങ്ങളെ, ഭൂമിയെ, ഭൂഖണ്ഡത്തെ, ദേശത്തെ, നാടിനെ, ജനതയെ ഇവര്‍ക്കെല്ലാം വേണ്ടി ജനാധിപത്യം തിരികെപ്പിടിക്കാനുള്ള ഒരു ഉത്തരവാദകടമയായി സജീവന്‍ പ്രദീപിന്റെ കവിതകള്‍ മാറുന്നു. ആ കവിതകളോട് നമുക്ക് കൈകോര്‍ക്കാം.

പ്രസാധകര്‍: ഭീമയാന തിരുവനന്തപുരം.
വില: 60 രൂപ.
E-mail: bhimayana@gmail.com

പുസ്തകം: ബഹിഷ്‌കൃതന്‍ - ശരണ്‍കുമാര്‍ ലിംബാളെ. പരിഭാഷ: ഡോ. എന്‍ എം സണ്ണി


ദലിത് സാഹിത്യ രചനയിലൂടെ നിലവിലുള്ള സാഹിത്യ സിദ്ധാന്തങ്ങളെ പൊളിച്ചെഴുതിയ മറാഠി എഴുത്തുകാരന്‍ ശരണ്‍കുമാര്‍ ലിംബാളെയുടെ നോവര്‍.

വരേണ്യനായകസങ്കല്പത്തില്‍ നിന്ന് നായകനെ മോചിപ്പിച്ച്, കീഴാളനായകരെ ജനങ്ങളുടെ ഇടയില്‍നിന്നു കണ്ടെത്തി ജനമനസ്സുകളില്‍ നോവലിസ്റ്റ് പ്രതിഷ്ഠിക്കുന്നു.

അക്കര്‍മാശിയുടെ എഴുത്തുകാരനില്‍ നിന്ന് മറ്റൊരു ശ്രദ്ധേയമായ കൃതി.

പ്രസാധകര്‍: മാതൃഭൂമി ബുക്‌സ്.
വില: 200 രൂപ.
www.mathrubhumobooks.com

വര്‍ഗവിഭജനത്തിന്റെ രീതി പൗരാണിക ചാതുര്‍വര്‍ണ്യ സമ്പ്രദായത്തിലേതുതന്നെ.....!!! അംബേഡ്കര്‍ പറഞ്ഞു......


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 46, 47)

വര്‍ണസമ്പ്രദായത്തിന്റെ പരിണാമമാണ് ജാതിയെന്നു പറയാറുണ്ട്. ഇത് ശൂദ്ധ അസംബന്ധമാണെന്ന് ഞാന്‍ പിന്നീട് വ്യക്തമാക്കുന്നുണ്ട്. മറിച്ച് വര്‍ണത്തിന്റെ ഒരു വൈകൃതമാണ് ജാതി - എതിര്‍ ദിശയിലേക്കുള്ള പരിണാമം. വര്‍ണസമ്പ്രദായത്തെ ജാതി പൂര്‍ണമായി വികൃതമാക്കിയപ്പോള്‍ത്തന്നെ അതില്‍നിന്ന് വര്‍ഗസമ്പ്രദായം കടംകൊണ്ടു എന്നത് നേരാണ്. വാസ്തവത്തില്‍ വര്‍ഗജാതിസമ്പ്രദായം വര്‍ണസമ്പ്രദായത്തിലെ വര്‍ഗങ്ങള്‍ തമ്മിലുള്ള പിളര്‍പ്പ് പൂര്‍ണമായും പിന്തുടരുന്നതായി കാണാം.

2017, മേയ് 11, വ്യാഴാഴ്‌ച

‘You can’t preach self-respect to empty stomachs’


‘You can’t preach self-respect to empty stomachs’: Interview with the Dalit leader Jignesh Mevani. By ILANGOVAN RAJASEKARAN

പുസ്തകം: ഗാന്ധിജിയോടൊപ്പം ഒരു നിരീശ്വരവാദി - രാമചന്ദ്രറാവു. പരിഭാഷ: ഏറ്റുമാനൂര്‍ ഗോപാലന്‍


ഉത്തര -ദക്ഷിണ ധ്രുവങ്ങളെപ്പോലെ പരസ്പരവിരുദ്ധങ്ങളായ വിശ്വാസവും, വീക്ഷണവും വെച്ചുപുലര്‍ത്തിയിരുന്ന രണ്ടു മഹദ്വ്യക്തികളായിരുന്നു ഗാന്ധിജിയും ഗോറ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഗോപാലരാജു രാമചന്ദ്രറാവുവും. ഗാന്ധിജി തികഞ്ഞ ഈശ്വരവിശ്വാസി. ഗോറയാകട്ടെ കറകളഞ്ഞ നാസ്തികന്‍. അവര്‍ തമ്മിലുള്ള സൗഹൃദബന്ധങ്ങളിലൂടെയും സംഭഷണങ്ങളിലൂടെയും ചുരുളഴിയുന്ന ആസ്തിക്യ - നാസ്തിക്യ പ്രമേയങ്ങളാണ് ഇതിലെ ഉള്ളടക്കം.

വില: 55 രൂപ. പ്രസാധകര്‍: പൂര്‍ണോദയ ബുക് ട്രസ്റ്റ്.
പൂര്‍ണോദയ ഭവന്‍, ജേക്കബ് വള്ളനാട്ട് റോഡ്
എറണാകുളം നോര്‍ത്ത്. കൊച്ചി.
ഫോണ്‍: 0484 2397510, 9447139028

പുസ്തകം: അഭിപ്രായം ഇരുമ്പുലക്കയല്ല! - സി വി കുഞ്ഞുരാമന്‍


ക്ഷേത്രപ്രവേശനം, മതപരിവര്‍ത്തനം, മക്കത്തായം, മരുമക്കത്തായം, പ്രക്ഷോഭണം തടങ്ങിയ വിഷയങ്ങളില്‍ പ്രതിഭാശാലിയായ സി വി പലപല അഭിപ്രായങ്ങള്‍ പറഞ്ഞത് സ്വാഭാവികം മാത്രം. ബര്‍ട്രന്റ് റസ്സലും സി രാജഗോപാലാചാരിയും ഇപ്രകാരം പല വിഷയങ്ങളെപ്പറ്റിയും 'ഇരുമ്പുലക്കയല്ലാത്ത' പല അഭിപ്രായങ്ങളും പറഞ്ഞിട്ടില്ലേ?

എഡിറ്റര്‍: ഹാഷിം രാജന്‍
പ്രസാധനം: കൗമുദി പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം.
വില: 50 രൂപ.
ഫോണ്‍: 0471-2438360
E-mail: kaumudipr@gmail.com

പുസ്തകം: ഹിന്ദു കൊളോണിയലിസവും ഫാസിസവും - ജെ രഘു


വൈവിധ്യങ്ങളുടെ ദേശ - സംസാകങ്ങള്‍ ഒരു ആഭ്യന്തര ഹിന്ദുത്വ വത്കരണത്തിന് വിധേയമാകുന്നതിനെ ജനാധിപത്യ സംസ്‌കാരത്തെ മുന്‍നിര്‍ത്തി ചോദ്യം ചെയ്യുകയാണ് ജെ രഘു 'ഹിന്ദു കൊളോണിയലിസവും ഫാസിസവും' എന്ന ഈ പുസ്തകത്തില്‍.

ജ്ഞാനത്തിന്റെ അപനിര്‍മിതികളും അപരങ്ങളുടെ സൂക്ഷ്മ വിശകലനങ്ങളും അടങ്ങിയ ഈ പുസ്തകം വര്‍ത്തമാനകാല ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസത്തെ തുറന്നുകാട്ടുന്നു.

പ്രസാധകര്‍: ക്വിവിവേ ടെക്സ്റ്റ്.
വില: 200 രൂപ.
www.quivivetext.in
E-mail: quivivetext@gmail.com

പുസ്തകം: എം സി മേരികോം (ആത്മകഥ) - പരിഭാഷ: മുഹമ്മദ് ദാവൂദ്


 ബോക്‌സിംഗ് റിംഗിലെ ഇതിഹാസമായ ദലിത് യുവതി. അഞ്ചുതവണ ലോകചാമ്പ്യനും ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ മേരി കോമിന്റെ ആത്മകഥ. മണിപ്പൂരിലെ ഒരു കുഗ്രാമത്തിലെ ഭൂരഹിത ദലിത കര്‍ഷകകുടുംബത്തില്‍ നിന്ന് ഒളിമ്പിക്‌സ് മെഡല്‍ നേട്ടത്തിലേക്കുയര്‍ന്ന കായികയാത്രയിലെ കഠിനവഴികളാണ് ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നത്. ഇടിക്കൂട്ടില്‍ എതിരാളികളുടെ ശക്തിയേറിയ പഞ്ചുകള്‍ നേരിട്ടതുപോലെ ജീവിതത്തിലെ കാഠിന്യങ്ങളേയും ഈ കായിക പ്രതിഭ നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടു. തകര്‍ക്കാനാവാത്ത പോരാട്ടവീര്യത്തിന്റേയും സ്ത്രീശക്തിയുടെ നിലക്കാത്ത ഉര്‍ജ്വ പ്രവാഹത്തിന്റേയും ജ്വലിക്കുന്ന ഇന്ത്യന്‍ പ്രതീകമാണ് ഇന്ന് മേരി കോം.

പ്രസാധനം: റെഡെ റോസ് പബ്ലിഷിംഗ് ഹൗസ്, ടൗണ്‍ഹാള്‍ റോഡ് കുന്നംകുളം.
വില: 150 രൂപ. ഫോണ്‍: 9388580116.
മുഹമ്മദ് ദാവൂദ്: ഫോണ്‍; 9995506929. E-mail: davoodmethalgmail.com