"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 23, ചൊവ്വാഴ്ച

അസ്പൃശ്യതയുടെ ലക്ഷണങ്ങള്‍; 1911 ലെ സെന്‍സസ് കമ്മീഷണറാണ് ശരി..! അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 130)

അസ്പൃശ്യതക്ക് നിയമപരമായ ഒരു നിര്‍വചനമില്ല, ഉണ്ടാവുകയില്ല. തലമുടിയിലൂടെ യോ, തൊലിയുടെ നിറത്തിലൂടെയോ അസ്പൃശ്യത സ്വയം പ്രകടമാക്കുന്നില്ല. അത് തക്തത്തിന്റെ പ്രശ്‌നവുമല്ല. അസ്പൃശ്യത സ്വയം പ്രകടമാകുന്നത് പെരുമാറ്റ രീതികളിലും ചില പ്രവൃത്തികള്‍ ആചരിക്കുന്നതിലുമാണ്. ഹിന്ദുക്കളാല്‍ ചില പ്രത്യേകരീതിയില്‍ പെരുമാറപ്പെടുന്നയാളാണ് അസ്പൃശ്യര്‍. അയാള്‍ അനുഷ്ഠിക്കുന്ന പ്രവൃത്തികള്‍ ഹിന്ദുക്കളുടേതില്‍ നിന്ന് വ്യത്യസ്തമാണ്. സാമൂഹിക കാര്യങ്ങളില്‍ ഹിന്ദുക്കള്‍ അസപൃശ്യരോട് പെരുമാറുന്നത് നിയതമായ ചില രീതികളിലാണ്. അസ്പൃശ്യര്‍ ആചരിക്കുന്ന പ്രവൃത്തികളും നിശ്ചിതമായിട്ടുള്ളതാണ്. 



ഇങ്ങനെയുള്ള അവസ്ഥയില്‍, അസ്പൃശ്യര്‍ ആരാണെന്ന് തിട്ടപ്പെടുത്താനുള്ള ഒരേയൊരു മാര്‍ഗം അവരുടെ രീതികളും പ്രവൃത്തികളും മാനദണ്ഡമായി അംഗീകരിക്കുകയും സമുദായങ്ങളെ കണ്ടുപിടിക്കുക യുമാണ്. മറ്റ് മാര്‍ഗമില്ല. പുറത്തുനിന്നുള്ള ഒരാള്‍ ഇക്കാര്യം മനസ്സില്‍ വെക്കുകയാ ണെങ്കില്‍ ഒരുകാര്യം അയാള്‍ക്ക് ബോധ്യമാകും, അതായത് സെന്‍സസ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ച പരീക്ഷണങ്ങള്‍ക്ക് അസ്പൃശ്യതയുടെ ഏതെങ്കിലും നിറമില്ലെങ്കിലും അവയാണ് യഥാര്‍ത്ഥത്തില്‍ അസ്പൃശ്യതയുടെ ലക്ഷണങ്ങള്‍. അതുകൊണ്ട് അദ്ദേഹം സ്വീകരിച്ച നടപടിക്രമം ശരിയായിട്ടുള്ളത ല്ലെന്നോ, നടത്തിയ പരീക്ഷണങ്ങള്‍ പ്രമാദങ്ങളാണെന്നോ കരുതേണ്ടതില്ല. അതുകൊണ്ടുതന്നെ ഈ അന്വേഷണത്തിന്റെ ഫലങ്ങള്‍ വിലയേറിയതും അതില്‍നിന്നും ലഭിച്ച കണക്കുകള്‍ ഇക്കാര്യത്തെ സംബന്ധിച്ചിടത്തോളം ശരിയുമാണ്.