"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 10, ബുധനാഴ്‌ച

പുസ്തകം: മലബാറിലെ ദലിത് പ്രസ്ഥാനങ്ങള്‍ - ഡോ. മാത്യു ഏര്‍ത്തയില്‍


 നൂറ്റാണ്ടുകളായി നിലനിന്ന ജാതിവിവേചനത്തിനെതിരെ 19 ആം നൂറ്റാണ്ടുമുതല്‍ ഇന്ത്യയിലും കേരളത്തിലും വ്യക്തികളും പ്രസ്ഥാനങ്ങളും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ അയ്യന്‍ കാളി, സഹോദരന്‍ അയ്യപ്പന്‍, സ്വാമി ആനന്ദതീര്‍ത്ഥര്‍, വാഗ്ഭടാനന്ദഗുരു തുടങ്ങിയ പ്രശസ്ത വ്യക്തികള്‍ സാമൂഹികാസമത്വത്തിനെതിരെ രംഗത്തുവന്നു. വടക്കേ മലബാറിലെ പ്രവര്‍ത്തനങ്ങള്‍ കുറവായി രുവെങ്കിലും ഉള്ളവയെപ്പറ്റി കാര്യമായ പഠനങ്ങളൊന്നും ഉണ്ടായിട്ടില്ല. അത്തരം സംഘടനകളേയും പ്രസ്ഥാനങ്ങളേയും വ്യക്തികളേയും പറ്റിയുള്ള വിശദമായ പഠനമാണ് ഈ ഗ്രന്ഥം. ദലിത് സ്വത്വരാഷ്ട്രീയത്തെപ്പറ്റിയും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മലബാറിലെ ദലിത് സംഘടനകളെക്കുറിച്ചും വെളിച്ചം വീശുന്ന കൃതി.

പ്രസാധനം: കറന്റ് ബുക്‌സ്, കോട്ടയം.
വില: 160 രൂപ.