"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 18, വ്യാഴാഴ്‌ച

സെന്‍സസിന്റെ ചരിത്രം....! അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 127, 128)

1881 ലാണ് ആദ്യത്തെ പൊതു സെന്‍സസ് നടന്നത്. വിവിധജാതികളുടേയും വംശങ്ങളുടേയും ലിസ്റ്റ് തയാറാക്കി അതില്‍പ്പെട്ട ആളുകളുടെ എണ്ണം മൊത്തം ജനസംഖ്യ തിട്ടപ്പെടുത്താന്‍ ചേര്‍ത്തതല്ലാതെ, 1881 ലെ സെന്‍സസ് മറ്റൊന്നും ചെയ്തില്ല. ഉപരിജാതികളെന്നോ കീഴ്ജാതികളെന്നോ, സ്പൃശ്യരെന്നോ അസ്പൃശ്യരെന്നോ ഹൈന്ദവജാതികളെ തരംതിരിക്കാനുള്ള ശ്രമങ്ങളൊന്നും അത് നടത്തിയില്ല. രണ്ടാമത്തെ പൊതു സെന്‍സസ് നടന്നത് 1891 ലാണ്. ഈ സെന്‍സസിലാണ് ആദ്യമായിട്ട് ജനങ്ങളെ ജാതിയുടേയും വംശത്തിന്റേയും പദവി (ഴൃമറല) അടിസ്ഥാനത്തില്‍ തരം തിരിക്കാന്‍ സെന്‍സസ് കമ്മീഷണര്‍ ശ്രമം നടത്തിയത്.


മൂന്നാമത്തെ പൊതു സെന്‍സസ് 1901 ല്‍ നടന്നു. ഈ സെന്‍സസില്‍ ''നാട്ടിലെ പൊതുജനാഭിപ്രായം അനുസരിച്ച സാമൂഹിക കീഴ്‌നടപ്പ് അനുസരിച്ചുള്ള തരംതിരിവ്'' എന്ന പുതിയ തരംതിരിവ് തത്വം അംഗീകരിക്കപ്പെട്ടു. ഹിന്ദു സമൂഹം പോലെ സമത്വം അംഗീകരിക്കാത്ത ഒരു സമൂഹത്തില്‍, ഉയര്‍ന്നതും താഴ്ന്നതും എന്ന് തരംതിരിക്കപ്പെട്ട ഒരു സമൂഹത്തിന്, ഈ തത്വം ഏറ്റവും അനുയോജ്യമായ ഒന്നായിരുന്നു. സാമൂഹിക ജീവിതത്തിന്റെ ബൗദ്ധികമായ ചിത്രവും ജാതിയുടെ അടിസ്ഥാനത്തില്‍ സംഘടിക്കപ്പെട്ടിട്ടുള്ള ഇന്ത്യന്‍ ജനതയുടെ വലിയൊരു വിഭാഗത്തിന്റെ ഗ്രൂപ്പുതിരിയലും സാമൂബിക കീഴ്‌നടപ്പ് തത്വം പോലെ, മറ്റൊന്നിനും കൂടുതലായി അവതരിപ്പിക്കാന്‍ കഴിയില്ല.