"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 23, ചൊവ്വാഴ്ച

കറുത്ത ബ്രാഹ്മണരെക്കുറിച്ച് മഹാഭാരതം ശാന്തിപര്‍വത്തില്‍ പരാമര്‍ശമുണ്ട്....!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 80, 81)

കാത്യായനന്റെ അഭിപ്രായത്തില്‍ വേദങ്ങള്‍ വായിക്കാന്‍ അവകാശമുണ്ടായിരു ന്നവര്‍ക്കു മാത്രമേ, യജ്ഞം നടത്താന്‍ അര്‍ഹതയുണ്ടായിരുന്നുള്ളൂ. ശൂദ്രര്‍ക്ക് ഒരു കാലത്ത് വേദങ്ങള്‍ വായിക്കാന്‍ അര്‍ഹതയുണ്ടായിരുന്നു എന്ന വസ്തുതക്ക് പാരമ്പര്യത്തിന്റെ പിന്തുണയുണ്ട്. മഹാഭാരതം ശാന്തിപര്‍വത്തില്‍ ഇതേക്കുറിച്ച് പരമാര്‍ശമുണ്ട്. വര്‍ണം (ജാതി) നിര്‍ണയിക്കുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് ഭൃഗു ഇപ്രകാരം മറുപടി പറയുന്നു;


'ജാതികള്‍ തമ്മില്‍ വ്യത്യാസമില്ല; ആദ്യം പ്രപഞ്ചസൃഷ്ടി നടത്തിയ ബ്രഹ്മാവ് പൂര്‍ണമായും ബ്രഹ്മമായി. പിന്നീട് തൊഴിലിന്റെ അടിസ്ഥാനത്തില്‍ ജാതികളായി വിഭജിക്കപ്പെട്ടു. ഭോഗലാലസരും, ഉഗ്രരോഷമുള്ളവരും, മുന്‍കോപികളും സ്വന്തം കര്‍ത്തവ്യം മറന്നവരും ചുവന്ന അവയവങ്ങളുള്ളവരുമായ ബ്രാഹ്മണര്‍ ക്ഷത്രിയരുടെ സ്ഥിതിയിലേക്ക് അധപ്പതിച്ചു. പശുക്കളെ മേച്ചും കൃഷിചെയ്തും ഉപജീവനം കഴിച്ച പീതനിറക്കാരായ ബ്രാഹ്മണര്‍, സ്വന്തം കര്‍മങ്ങള്‍ ഉപേക്ഷിച്ചപ്പോള്‍ വൈശ്യരുടെ സ്ഥിതിയിലേക്ക് അധപ്പതിച്ചു. വേണ്ടാതീനങ്ങള്‍ക്കും കാപട്യങ്ങള്‍ക്കും അടിപ്പെട്ട, അത്യാഗ്രഹികളായ, എല്ലാത്തരം ജോലിചെയ്ത് ഉപജീവനം കഴിച്ച, കറുത്തവരും വിശുദ്ധി നഷ്ടപ്പെട്ടവരുമായ ബ്രാഹ്മണര്‍ ശൂദ്രരായി അധപ്പതിച്ചു. ഇത്തരം തൊഴിലുകള്‍കൊണ്ട് അന്യോന്യം വേര്‍പെടുത്തപ്പെട്ട ബ്രാഹ്മണര്‍ വിവിധ ജാതികളായി വിഭജിക്കപ്പെട്ടു. എന്നാല്‍, ആരുടേയും കര്‍ത്തവ്യമോ, യജ്ഞാനുഷ്ഠാനങ്ങളോ എപ്പോഴെങ്കിലും നിഷേധിക്കപ്പെട്ടിരുന്നില്ല. ഈ നാല് വിഭാഗങ്ങള്‍ക്കു വേണ്ടിയാണ് ബ്രാഹ്മണിക സരസ്വതിയെ ബ്രഹ്മാവ് നിയമിച്ചത്. പക്ഷെ അതിതൃഷ്ണകൊണ്ട് അവര്‍ അജ്ഞതയിലേക്ക് ആണ്ടുപോയി.'