"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 13, ശനിയാഴ്‌ച

സവര്‍ണരും അവര്‍ണരും എന്നാല്‍ എന്താണ്..? ജാതിഹിന്ദുക്കള്‍ ആരെല്ലാമാണ്...? അംബേഡ്കര്‍ പറഞ്ഞു.....

(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 47,48)
 
ഈ വിഭജനരേഖയെത്തുടര്‍ന്ന് പിരമിഡിലൂടെ രണ്ടാമതൊരു വര്‍ഗവിഭജനരേഖകൂടി കടന്നുപോകുന്നുണ്ട്. അധോവര്‍ഗജാതിയുടെ തൊട്ടുതാഴെക്കൂടിയാണ് ഈ രേഖ പോകുന്നത്. ചാതുര്‍വര്‍ണ്യ ജാതികളില്‍ നിന്ന് ഉത്ഭവിച്ച എല്ലാ ജാതികളേയും ഉപരിജാതികളും, ഹീനജാതികളും ഈ രണ്ടാം രേഖ മുകളില്‍ സ്ഥാപിക്കുന്നു. ശേഷിച്ച ജാതികളെ കേവലം ശേഷിച്ചവ എന്നുമാത്രമേ ഞാന്‍ വിശേഷിപ്പിക്കുന്നുള്ളൂ. ഈ വര്‍ഗവിഭജനരേഖയും യഥാര്‍ത്ഥമായ ഒന്നാണ്. ചാതുര്‍വര്‍ണ്യസമ്പ്രദായത്തിന്റെ അടിസ്ഥാനതത്വമായിരുന്ന ശരിക്കും നിര്‍വചിക്കപ്പെട്ട വ്യതിരിക്തതയെ അത് പിന്തുടരുന്നു. ചാതുര്‍വര്‍ണ്യസമ്പ്രദായം നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ, മൂന്നുവര്‍ണങ്ങളെ നാലാമത്തെ വര്‍ണത്തിന്റെ മുകളില്‍ പ്രതിഷ്ഠിച്ച് നാലുവര്‍ണങ്ങളും തമ്മില്‍ വ്യതിരിക്തത സൃഷ്ടിക്കുകയുണ്ടായി. അതുപോലെതന്നെ ചാതുര്‍വര്‍ണ്യത്തിന് അകത്തുള്ളവയും അതിന് പുറത്തുള്ളവയും തമ്മില്‍ അത് വ്യക്തമായ വ്യതിരിക്തത സൃഷ്ടിക്കുകയുണ്ടായി. ഈ വ്യതിരിക്തത പ്രകടിപ്പിക്കാന്‍ അതിന് ഒരു സാങ്കേതിക പദാവലി (terminology)) ഉണ്ടായിരുന്നു. 


ചാതുര്‍വര്‍ണ്യത്തിന് അകത്തുള്ളവരെ അവര്‍ ഉയര്‍ന്നവരോ താഴ്ന്നവരോ, ബ്രാഹ്മണനോ ശൂദ്രനോ ആകട്ടെ - സവര്‍ണര്‍ എന്നു വിളിച്ചിരുന്നു. അതായത് വര്‍ണത്തിന്റെ മുദ്രയില്ലാത്തവര്‍. ചാതുര്‍വര്‍ണ്യത്തില്‍നിന്ന് ഉരുത്തിരിഞ്ഞ എല്ലാ ജാതികളേയും സവര്‍ണഹിന്ദുക്കള്‍ എന്നു പറയുന്നു. ഇംഗ്ലീഷില്‍ അവര്‍ക്ക് Caste Hindus (ജാതി ഹിന്ദുക്കള്‍) എന്ന പദമാണ് കൊടുത്തിരിക്കുന്നത്. ശേഷിച്ചവരെല്ലാം അവര്‍ണരാണ്. യൂറോപ്യന്മാര്‍ ഇവരെ വിജാതിഹിന്ദുക്കള്‍ (Non - Caste Hindus) എന്ന് വിശേഷിപ്പിക്കുന്നു. അതായത്, തുടക്കത്തിലെ നാല് ജാതികള്‍ക്ക് അഥവാ വര്‍ണങ്ങള്‍ക്ക് പുറത്തുള്ളവര്‍.