"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 26, വെള്ളിയാഴ്‌ച

കുലം എന്നാല്‍...! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 54)

കുടുംബത്തേക്കാള്‍ കുറച്ചുകൂടി വലിയ ഗ്രൂപ്പ് കുലമായിരുന്നു. കുലമെന്നതിന് ബന്ധുക്കള്‍, കുടുംബബന്ധമുള്ളവര്‍ എന്നും പറയാറുണ്ട്. അമ്മവഴിയോ അച്ഛന്‍വഴിയോ പരസ്പരം ബന്ധപ്പെട്ട വ്യക്തികളുടെ ഒരു ഗ്രൂപ്പാണ് കുലത്തില്‍പ്പെട്ടവരായി കണക്കാക്കപ്പെട്ടിരുന്നത്. വളരെയകന്ന സഹോദരന്മാരെ - മാതാവിന്റെയോ പിതാവിന്റെയോ സഹോദരസന്താനങ്ങള്‍ - ഈ ഗ്രൂപ്പിലെ അംഗങ്ങളായി കണക്കാക്കപ്പെട്ടിരുന്നു. ഈ ബന്ധം തികച്ചും സാങ്കല്പികമായിരുന്നുവെങ്കിലും സാമൂഹികമായ കാഴ്ചപ്പാടില്‍ ഇത് യഥാര്‍ത്ഥവും സാധാരണ രക്തബന്ധം പോലെയും ആയിരുന്നു. കുലങ്ങളേക്കാള്‍ കുറച്ചുകൂടി ബൃഹത്തായ വിഭജനം അവയുടെ സാമൂഹികമായ ഗ്രൂപ്പുതിരിയലായിരുന്നു. 



കുലങ്ങള്‍ തമ്മില്‍ രണ്ടുഗ്രൂപ്പുകളായി സംഘടിക്കുമ്പോള്‍ ഓരോ ഗ്രൂപ്പിനേയും ഫ്രാറ്റ്‌റി (ുവൃമൃ്യേ) എന്നു പറയുന്നു. ഈ ദ്വൈത സംവിധാനം യാതൊരു കാരണവശാലും ലോകത്തെമ്പാടും നിലനിന്നിരുന്നില്ല. അര്‍ധഭാഗവും ഫ്രാറ്റ്‌റിയും ചെയ്യേണ്ടിയിരുന്ന പ്രവൃത്തികളെ (ളൗിരശേീി) കുറിച്ച് വ്യക്തമായി ഒന്നും അറിയില്ല. എന്നാല്‍ ഒരു കാര്യം സംശയാതീതമായിരുന്നു. അര്‍ധഭാഗവും ഫ്രാറ്റ്‌റിയും സാമൂഹികമായ ഒരു ഗ്രൂപ്പ് തിരിയലായിരുന്നു. തമ്മില്‍ കൂട്ടുചേര്‍ന്ന കുലങ്ങളിലെ അംഗങ്ങള്‍ തമ്മില്‍ ഒരു സാഹോദരത്വബോധം ഉണ്ടായിരുന്നു. ഗോത്രവര്‍ഗങ്ങളായുള്ള വിഭജനമാണ് അടുത്തത്.