"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 29, തിങ്കളാഴ്‌ച

ഗ്രന്ഥമുള്ള മതവും ഗ്രന്ഥമില്ലാത്ത മതവും തമ്മിലുള്ള വ്യത്യാസം...! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 67, 68)

ഗ്രന്ഥമുള്ള മതത്തിന് ഗ്രന്ഥമില്ലാത്ത മതത്തിനുമേല്‍ വ്യക്തമായ നേട്ടമുണ്ട്. ഗ്രന്ഥമുള്ള മതം ലിഖിതമായ ഒരു ഭരണഘടനയുടെ മതമാണ്. ഗ്രന്ഥമില്ലാത്ത മതം ലിഖിതമായ ഒരു ഭരണഘടനയില്ലാത്ത മതമാണ്. ഗ്രന്ഥമുള്ള മതം അത് സത്യമാണെന്ന ധാരണ സൃഷ്ടിക്കുന്നു. ഗ്രന്ഥമില്ലാത്ത മതത്തിന് അതിന് കഴിയുന്നില്ല. ഗ്രന്ഥമില്ലാത്ത മതം ഗ്രന്ഥമുള്ള മതത്തെയപേക്ഷിച്ച് അത് മിഥ്യയാണെന്നുള്ള അപകര്‍ഷതാബോധം കൊണ്ടുനടക്കുന്നു. മാക്‌സ് മുള്ളറുടെ ഭായഷില്‍, ഗ്രന്ഥങ്ങളോടു കൂടിയ മതങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥ മതങ്ങളായി കണക്കാക്കപ്പെടുന്നത്. അവയില്‍ തെറ്റായ സിദ്ധാന്തങ്ങള്‍ അടങ്ങിയിരിക്കാമെങ്കിലും, അവയെ അഭിജാതമായി കണക്കാക്കുകയും അവയിലെ കുറവുകള്‍ പൊറുക്കുകയും ചെയ്യുന്നു. 



അതേ സമയം, ഗ്രന്ഥമില്ലാത്ത മതത്തിലെ പ്രാകൃത ജനക്കൂട്ടം, അഥവാ നിരക്ഷരരായ ജനങ്ങള്‍, മൊത്തത്തില്‍ പരിഗണനാര്‍ഹരല്ലെന്ന് നിര്‍ണയിച്ച് തിരസ്‌കൃതരായവരാണ്. ഗ്രന്ഥമില്ലാത്ത മതത്തെ അപേക്ഷിച്ച് ഗ്രന്ഥമുള്ള മതത്തിന് നല്കപ്പെട്ടിട്ടുള്ള ശ്രേഷ്ഠത മനസ്സിലാക്കാവുന്നതേയുള്ളൂ. 'വെണ്മയില്‍കറുപ്പ്' 'സത്യമായ' എന്നീ പദങ്ങള്‍ സമാനാര്‍ത്ഥങ്ങള്‍ ഉള്ളവയായതുകൊണ്ട് വെണ്മയില്‍കറുപ്പിന്റെ അംശമുള്ള എഴുതപ്പെട്ട ഗ്രന്ഥമുള്ള ഒരു മതം അസത്യമല്ലെന്ന് തോന്നുന്നത് തികച്ചും സ്വാഭാവികമാണ്.

ഗ്രന്ഥം സത്യത്തിന്റെ വൗച്ചര്‍സ്ഥാനം വഹിക്കുന്നു. ഗ്രന്ഥമില്ലാത്ത മതത്തിന് വൗച്ചറേയില്ല.