"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 3, ബുധനാഴ്‌ച

ജാതികള്‍ സമാന പദവിയിലുള്ളവയല്ല.......! അംബേഡ്കര്‍ പറഞ്ഞു..


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 42)

ജാതികള്‍ സമാന പദവിയിലുള്ളവയല്ല. അസമത്വത്തിന്റെ അടിസ്ഥാനത്തിലാണ് അവയുടെ ക്രമം. ഒരു ജാതി മറ്റൊന്നിനെ അപേക്ഷിച്ച് ഉയര്‍ന്നതോ താഴ്ന്നതോ ആണ്. ശ്രേണീകൃതമാണ് ജാതിയുടെ സംവിധാനം. മുകളിലുള്ളത് ഏറ്റവും ഉയര്‍ന്നതും താഴെയുള്ളത് ഏറ്റവും താഴ്ന്നതും. ഇവക്കിടക്ക് നിരവധി ജാതികളുണ്ട്. അവ ഓരോന്നും ഒരേസമയം ചിലവയുടെ മുകളിലും മറ്റു ചിലവയുടെ താഴെയുമാണ്. ജാതിസംവിധാനം തരംതിരിക്കലിന്റെ സംവിധാനമാണ്. ഈ സംവിധാനത്തില്‍ ഏറ്റവും താഴെയും ഏറ്റവും മുകളിലും ഉള്ള ജാതികള്‍ ഒഴിച്ച് ഓരോ ജാതിക്കും മറ്റു ചില ജാതികളുടെ മേല്‍ മുന്‍ഗണനയും ശ്രേഷ്ഠതയുമുണ്ട്.