"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 17, ബുധനാഴ്‌ച

അവര്‍ണജാതികളും സവര്‍ണജാതികളും സമ്പൂര്‍ണമായ ഒന്നിന്റെ ഭാഗമാണോ ? അംബേഡ്കര്‍ പറഞ്ഞൂ.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 51, 52)

അവര്‍ണജാതികളും സവര്‍ണജാതികളും സമ്പൂര്‍ണമായ ഒന്നിന്റെ ഭാഗമാണോ? അവര്‍ അങ്ങനെയായിരുന്നില്ല. ഇന്നത്തെ ജാതിസമ്പ്രദായത്തിന് ഹേതുവായ വര്‍ണസമ്പ്രദായം ആസൂത്രണം ചെയ്യുമ്പോള്‍ പ്രാകൃത - ക്രിമിനല്‍ ജാതികളെക്കുറിച്ച് പര്യാലോചിച്ചിരുന്നതേയില്ല. അതുകൊണ്ട് വര്‍ണ സമ്പ്രദായ നിയമങ്ങളില്‍ അവരുടെ പദവിയേയോ സ്ഥാനത്തേയോ കുറിച്ച് യാതൊന്നും പരമാമര്‍ശിക്കുന്നില്ല. അസ്പൃശ്യരുടെ കാര്യം അതല്ല. വര്‍ണസമ്പ്രദായത്തില്‍ അവരെക്കുറിച്ച് പരാമര്‍ശിക്കുകയും വ്യക്തവും നിയതവുമായ നിയമങ്ങള്‍ അവര്‍ക്കുവേണ്ടി ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. ഹൈന്ദവ നിയമദാതാവായ മനുവിന്റെ നിയമമനുസരിച്ച് നാല് വര്‍ണങ്ങളേയുള്ളൂ; അഞ്ചാമതൊരു വര്‍ണമില്ല. 



അസ്പൃശ്യത നീക്കം ചെയ്യാനുള്ള മി. ഗാന്ധിയുടെ പ്രചരണ പരിപാടികളില്‍ പങ്കാളികളായ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ പരിഷ്‌കര്‍ത്താക്കള്‍, മനുവിന്റെ പ്രസ്താവനക്ക് പുതിയ ഭാഷ്യം നല്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മനു തെറ്റദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന് അവര്‍ പറയുന്നു. അഞ്ചാമതൊരു വര്‍ണില്ലാത്തതുകൊണ്ട് അസ്പൃശ്യരെ നാലാമത് വര്‍ണമായ ശൂദ്രരുടെ കൂട്ടത്തില്‍ മനു ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നാണ് ഈ പരിഷ്‌കര്‍ത്താക്കള്‍ വ്യാഖ്യാനിക്കുന്നത്.